വ്യാജ ജിഎസ്ടി ബില്ല് എങ്ങനെ തിരിച്ചറിയാം; തട്ടിപ്പിന് ഇരയാകാതിരിക്കാം
നികുതിയുടെ പേരിൽ ഉപഭോക്താക്കൾ നൽകുന്ന പണം തട്ടിയെടുക്കാൻ വ്യാജ ജിഎസ്ടി ഇൻവോയ്സ് നൽകും. തട്ടിപ്പിന് ഇരയാകാതിരിക്കാൻ ബില്ലിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
ചരക്ക് സേവന നികുതി അഥവാ ജിഎസ്ടി നടപ്പിലാക്കിയത് വാറ്റ്, സേവന നികുതി, തുടങ്ങിയ ഒന്നിലധികം പരോക്ഷ നികുതികൾ മാറ്റി നികുതി സമ്പ്രദായം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇന്ന് ജിഎസ്ടി ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടിവരികയാണ്. വ്യാജ ജിഎസ്ടി ഇൻവോയ്സുകൾ നികുതി വെട്ടിപ്പിന്റെ പ്രധാന പ്രശ്നമായി മാറിയിരിക്കുന്നു.
വ്യാജ ജിഎസ്ടി ഇൻവോയ്‌സുകൾ ഉപഭോക്താക്കൾക്കും വലിയ പ്രശ്‌നമുണ്ടാക്കും, കാരണം ഇത് നികുതിയുടെ പേരിൽ ഉപഭോക്താക്കൾ നൽകുന്ന പണം തട്ടിയെടുക്കാൻ തട്ടിപ്പുകാരെ സഹായിക്കുന്നു.
ഒരു വ്യാജ ജിഎസ്ടി ബിൽ എങ്ങനെ തിരിച്ചറിയാം?
ഒരു വ്യാജ ജിഎസ്ടി ഇൻവോയ്സോ ബില്ലോ ഉപഭോക്താക്കൾക്ക് പല തരത്തിൽ തിരിച്ചറിയാം.
1. https://www.gst.gov.in/ എന്നതിലെ ഔദ്യോഗിക ജിഎസ്ടി പോർട്ടൽ സന്ദർശിച്ച് വ്യക്തികൾക്ക് GSTIN (ചരക്ക് സേവന നികുതി ഐഡന്റിഫിക്കേഷൻ നമ്പർ) പരിശോധിച്ച് ജിഎസ്ടി ഇൻവോയ്സിന്റെ ആധികാരികത പരിശോധിക്കാം.
2. ഹോംപേജിൽ, ഇൻവോയ്സിൽ പറഞ്ഞിരിക്കുന്ന GSTIN നമ്പർ പരിശോധിക്കാൻ 'സേർച്ച് ടാക്സ് പേയർ' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
3. ഒരു ആധികാരിക നമ്പറാണെങ്കിൽ, വിശദാംശങ്ങൾ വെബ്സൈറ്റിൽ കാണിക്കും.
ചരക്ക് സേവന നികുതി ഐഡന്റിഫിക്കേഷൻ നമ്പർ ഫോർമാറ്റ്
15 അക്ക ജിഎസ്ടിഐഎൻ നമ്പറിന്റെ അടിസ്ഥാന ഘടന മനസ്സിലാക്കി ഒരു വ്യാജ ജിഎസ്ടി ബിൽ തിരിച്ചറിയാനും കഴിയും. ഇതിന്റ ആദ്യ രണ്ട് അക്കങ്ങൾ സംസ്ഥാന കോഡ് സൂചിപ്പിക്കുമ്പോൾ, അടുത്ത പത്ത് അക്കങ്ങൾ വിൽപ്പനക്കാരന്റെയോ വിതരണക്കാരന്റെയോ പാൻ നമ്പറാണ്. 13-ാമത്തെ അക്കം അതേ പാൻ ഉടമയുടെ എന്റിറ്റി നമ്പറാണ്, 14-ാം അക്കം 'Z' എന്ന അക്ഷരമാണ്, 15-ാം അക്കം 'ചെക്ക്സം' ആണ്. ആദ്യത്തെ 14 അക്കങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഗണിത സൂത്രവാക്യം ഉപയോഗിച്ചാണ് ഇത് ഉരുത്തിരിഞ്ഞത്.
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം