ആരോഗ്യ ഇൻഷുറൻസ് പോളിസി വെറുതെയല്ല; എങ്ങനെ പരമാവധി പ്രയോജനം നേടാം

കോവിഡ്-19 പാൻഡെമിക്കിൽ നിന്ന് നാമെല്ലാവരും പഠിച്ച ഒരു കാര്യമാണ് ആരോഗ്യത്തിനായിരിക്കണം മുൻഗണന എന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരോഗ്യമേഖല ചെലവേറിയതായിട്ടുണ്ട്

How to get the maximum benefit from your health insurance policy apk

ജീവിതത്തിൽ ഇൻഷുറൻസിന് പ്രാധാന്യമേറെയാണ്. പ്രത്യേകിച്ചും ആരോഗ്യ ഇൻഷുറൻസിന്. അപ്രതീക്ഷിതമായ ചികിത്സ ചെലവുകൾ വരുമ്പോൾ പലപ്പോഴും പണം കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. പ്രതിസന്ധിഘട്ടങ്ങളിൽ സഹായകമാണ്  ഇൻഷുറൻസുകൾ. ഡോക്ടറെ കാണേണ്ടി വരുന്ന സാഹചര്യങ്ങളിൽ കൺസൾട്ടേഷനുകൾക്ക് ധാരാളം പണം നൽകുക തന്നെ വേണം. കോവിഡ്-19 പാൻഡെമിക്കിൽ നിന്ന് നാമെല്ലാവരും പഠിച്ച ഒരു കാര്യമാണ് ആരോഗ്യത്തിനായിരിക്കണം മുൻഗണന എന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരോഗ്യമേഖല ചെലവേറിയതായിട്ടുണ്ട്. ഇവിടെയാണ് ആരോഗ്യ ഇൻഷുറൻസിന്റെ പ്രാധാന്യം. ശരിയായ ആരോഗ്യ ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നത്, ആശുപതിയിലെ ചെലവുകൾ നികത്താൻ നിങ്ങളെ സഹായിക്കും.

ALSO READ: കാനഡയിലെ ഏറ്റവും ധനികനായ ഇന്ത്യൻ വംശജൻ; ആസ്തി ഇതാണ്

ആരോഗ്യ ഇൻഷുറൻസിന്റെ പ്രയോജനങ്ങൾ

ഹോസ്പിറ്റലൈസേഷൻ: ഡോക്ടറുടെ ഫീസും മരുന്നുകളുടെ ചെലവുകൾ ഉൾപ്പെടെ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന സമയത്തുണ്ടാകുന്ന മെഡിക്കൽ ചെലവുകൾ പരിരക്ഷിക്കാൻ ആരോഗ്യ ഇൻഷുറൻസ് സഹായിക്കുന്നു. പരിശോധനകൾ, റൂം വാടകകൾ, അല്ലെങ്കിൽ ഐസിയു ചാർജുകൾ എന്നിവയുടെ ചെലവുകളും ഇൻഷുറൻസ് വഹിക്കും.

പ്രീ-ആൻഡ്-പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ: ഹോസ്പിറ്റലൈസേഷന് 30-60 ദിവസം മുന്പും 60-90 ദിവസത്തിനു ശേഷവുമുള്ള ചെലവുകളും  - ഇൻഷുറൻസ് വഹിക്കുന്നു. 

വാർഷിക പരിശോധനകൾ: ചില ആരോഗ്യ ഇൻഷുറൻസ് സ്കീമുകൾ വാർഷിക മെഡിക്കൽ ചെക്കപ്പ് ചെലവുകളും വഹിക്കുന്നു. 

ALSO READ: ഓഹരി വിപണിയിലെ ഇടിവ്; ലോകത്തിലെ ഏറ്റവും വലിയ ധനികർക്ക് ഒറ്റ ദിവസംകൊണ്ട് നഷ്ടമായത് ലക്ഷക്കണക്കിന് കോടികൾ

 ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ നിന്ന് എങ്ങനെ പരമാവധി പ്രയോജനം നേടാം?

ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിൽ നിന്ന് പരമാവധി ആനുകൂല്യം ലഭിക്കുന്നതിന്, നൽകിയിരിക്കുന്ന ഘട്ടങ്ങൾ പിന്തുടരാവുന്നതാണ്:

- ഒന്നിലധികം ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ ഉള്ള ഒരാൾക്ക് പരമാവധി ക്ലെയിം ലഭിക്കും. ആദ്യ പ്ലാൻ ഇൻഷുറൻസ് തുകയേക്കാൾ കൂടുതലാണ് മെഡിക്കൽ ചെലവുകൾ എങ്കിൽ, രണ്ടാമത്തേതിൽ നിന്ന് ബാക്കി തുക നിങ്ങൾക്ക് ക്ലെയിം ചെയ്യാം, അങ്ങനെ മിക്ക ചെലവുകളും പരിരക്ഷിക്കപ്പെടും. 

- ആരോഗ്യ ഇൻഷുറൻസ് പോളിസികൾ 2-4 വർഷത്തെ വെയ്റ്റിംഗ് കാലയളവിലാണ് വരുന്നത്, നിങ്ങൾ നേരത്തെ തുടങ്ങിയാൽ ഈ കാലയളവ് എളുപ്പത്തിൽ കടന്നുപോകും. പ്ലാനിന്റെ പരമാവധി പ്രയോജനം ലഭിക്കുന്നതിന് നേരത്തെ ആരംഭിക്കുന്നതും നല്ലതാണ്.

- പോളിസി സജീവമാണെങ്കിൽ മാത്രമേ ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ ലഭിക്കൂ, അതിനാൽ കൃത്യസമയത്ത് അത് പുതുക്കേണ്ടത് പ്രധാനമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios