ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തില്ലേ; ഓൺലൈനായി ചെയ്യുന്നത് എങ്ങനെ എന്നറിയാം
കമ്പനിയിൽ നിന്നോ തൊഴിലുടമയിൽ നിന്നോ ഫോം 16 ലഭിച്ചു കഴിഞ്ഞാൽ ഐടിആർ ഫയൽ ചെയ്യാം. ഓൺലൈനായി സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ നൽകാനുള്ള വഴികൾ ഇതാ.
2023-24 സാമ്പത്തിക വർഷത്തേയും 2024-25 മൂല്യനിർണ്ണയ വർഷത്തേയും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയമാണ് ഇത്. 2024 ജൂലൈ 31 വരെ നികുതിദായകർക്ക് റിട്ടേൺ ഫയൽ ചെയ്യാം. കമ്പനിയിൽ നിന്നോ തൊഴിലുടമയിൽ നിന്നോ ഫോം 16 ലഭിച്ചു കഴിഞ്ഞാൽ ഐടിആർ ഫയൽ ചെയ്യാം. ഓൺലൈനായി സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ നൽകാനുള്ള വഴികൾ ഇതാ.
എങ്ങനെ ഓൺലൈനായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം?
ആദായനികുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://www.incometax.gov.in/iec/foportal/ എന്നതിലൂടെയാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുക.
ഘട്ടം 1: ആദായ നികുതി വെബ്‌സൈറ്റ് https://www.incometax.gov.in/iec/foportal/ തുറന്ന് നിങ്ങളുടെ പാൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.
സ്റ്റെപ്പ് 2: ഇതിനുശേഷം ഫയൽ ഇൻകം ടാക്സ് റിട്ടേണിൽ ക്ലിക്ക് ചെയ്യണം.
ഘട്ടം 3: അടുത്ത ഘട്ടത്തിൽ നിങ്ങൾ മൂല്യനിർണ്ണയ വർഷം തിരഞ്ഞെടുക്കണം. 2023-24 സാമ്പത്തിക വർഷത്തേക്കാണ് നിങ്ങൾ ഐടിആർ ഫയൽ ചെയ്യുന്നതെങ്കിൽ, നിങ്ങൾ അസസ്‌മെൻ്റ് ഇയർ (AY) 2024-25 തിരഞ്ഞെടുക്കേണ്ടതുണ്ട്.
ഘട്ടം 4: ഇതിന് ശേഷം നിങ്ങൾ എന്താണെന്ന് രേഖപ്പെടുത്തണം. അതായത്, വ്യക്തി, HUF, മറ്റ് ഓപ്ഷനുകൾ എന്നിവ ലഭ്യമാകും. ഇതിൽ നിന്നും 'വ്യക്തിഗത' എന്നതിൽ ക്ലിക്ക് ചെയ്യാം.
ഘട്ടം 5: ഇതിന് ശേഷം ഐടിആർ തരം തിരഞ്ഞെടുക്കണം. ഇന്ത്യയിൽ 7 തരം ഐടിആ ഉണ്ട്. ഐടിആറിൻ്റെ 1 മുതൽ 4 വരെയുള്ള ഫോമുകൾ വ്യക്തികൾക്കും HUF-നുമുള്ളതാണ്.
ഘട്ടം 6: അടുത്ത ഘട്ടത്തിൽ നിങ്ങൾ ഐടിആറിൻ്റെ തരവും കാരണവും തിരഞ്ഞെടുക്കണം. അടിസ്ഥാന ഇളവുകളേക്കാൾ കൂടുതൽ നികുതി നൽകേണ്ട വരുമാനം പോലുള്ള ഓപ്ഷനുകൾ നിങ്ങൾ ഇവിടെ തിരഞ്ഞെടുക്കേണ്ടതുണ്ട്, താഴെ നൽകിയിരിക്കുന്ന ചെക്ക് ബോക്സിൽ ക്ലിക്ക് ചെയ്യണം.
ഘട്ടം 7: വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇവിടെ നിങ്ങൾ പാൻ, ആധാർ, പേര്, ജനനത്തീയതി, ബന്ധപ്പെടാനുള്ള വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ എന്നിവ നൽകി സാദൂകരിക്കണം. ഇവിടെ നിങ്ങൾ വരുമാനം, നികുതി, ഇളവ് കിഴിവ് എന്നിവയുടെ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. ഇതിന് ശേഷം നിങ്ങളുടെ റിട്ടേൺ ഫയൽ ചെയ്യാൻ നിങ്ങൾ സ്ഥിരീകരിക്കേണ്ടതുണ്ട്. .
ഐടിആർ ഓൺലൈനായി ഫയൽ ചെയ്യുന്നതിന് പാൻ, ആധാർ കാർഡ്, ബാങ്ക് സ്റ്റേറ്റ്മെൻ്റ്, ഫോം 16, സംഭാവന സ്ലിപ്പ്, നിക്ഷേപം, ഇൻഷുറൻസ് പോളിസി പേയ്മെൻ്റ് രസീതുകൾ, ഹോം ലോൺ പേയ്മെൻ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ രസീത്.പലിശ സർട്ടിഫിക്കറ്റ് ഈ രേഖകൾ ആവശ്യമാണ്