നികുതി റീഫണ്ട് കിട്ടിയില്ലേ? ഇ-വെരിഫെക്കേഷൻ ചെയ്യാത്തവർ ശ്രദ്ധിക്കുക

ഐടിആർ ഫയൽ ചെയ്താൽ മാത്രം പോര, ആദ്യം നിങ്ങളുടെ ഐടിആർ ഇ-വെരിഫൈ ചെയ്തിട്ടുണ്ടോയെന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെ ഐടിആർ ഇ-വെരിഫൈ ചെയ്തില്ലെങ്കിൽ, ഫയലിംഗ് പ്രക്രിയ അപൂർണ്ണമായാണ് കണക്കാക്കുക

how to e-verify your tax returns apk

ദില്ലി: കൃത്യസമയത്തിനകം ആദായ നികുതി റിട്ടേൺ (ഐടിആർ) ഫയൽചെയ്തിട്ടും നികുതി റീഫണ്ട് ലഭിക്കാൻ വൈകുന്നത് എന്തുകൊണ്ടെന്നോർത്ത് ടെൻഷനിലാണോ? ഐടിആർ ഫയൽ ചെയ്താൽ മാത്രം പോര, ആദ്യം നിങ്ങളുടെ ഐടിആർ ഇ-വെരിഫൈ ചെയ്തിട്ടുണ്ടോയെന്ന് കൂടി പരിശോധിക്കേണ്ടതുണ്ട്. നിങ്ങളുടെ ഐടിആർ ഇ-വെരിഫൈ ചെയ്തില്ലെങ്കിൽ, ഫയലിംഗ് പ്രക്രിയ അപൂർണ്ണമായാണ് കണക്കാക്കുക, മാത്രമല്ല നിങ്ങളുടെ ഐടിആർ  അസാധുവാകുകയും ചെയ്യും. പറഞ്ഞുവരുന്നത് ഐടിആറുകളുടെ ഇ-വെരിഫിക്കേഷൻ നിർബന്ധമാണ് എന്നതാണ്.   നികുതി ഫയൽ ചെയ്യുന്നവർ റിട്ടേണുകൾ സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ റിട്ടേൺ ഇ-വെരിഫൈ ചെയ്യേണ്ടത് ആദായനികുതി വകുപ്പ് നിർബന്ധമാക്കിയിട്ടുണ്ട്,

നിങ്ങളുടെ ഐടിആർ ഇ-വെരിഫൈ ചെയ്യുന്നത് എങ്ങനെ

- റിട്ടേൺ ഫയൽ ചെയ്ത് ഇ വെരിഫൈചെയ്താൽ മാത്രമേ റീ ഫണ്ട് ലഭിക്കുകയുള്ളു. ഇ വെരിഫിക്കേഷൻ നടത്താൻ പല രീതികളുണ്ട്.

- ആദ്യം  ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടലിൽ സന്ദർശിക്കുക, തുടർന്ന് 'ഇ-വെരിഫൈ റിട്ടേൺ' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

- നിങ്ങളുടെ പാൻ, നമ്പർ,  മൂല്യനിർണ്ണയ വർഷം (2023-24),  എന്നിവ നൽകേണ്ടതുണ്ട്.

- അല്ലെങ്കിൽ നിങ്ങളുടെ പാനും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക .തുടർന്ന് "മൈ അക്കൗണ്ട്" എന്ന ഓപ്ഷൻ ക്ലിക് ചെയ്ത്  "ഇ-വെരിഫൈ റിട്ടേൺ" ക്ലിക്ക് ചെയ്യുക.

- പുതിയ പേജിൽ, ഇ വെരിഫൈ  എന്നതിൽ ക്ലിക്ക് ചെയ്യുക, അവിടെ നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ കാണിക്കും:

1)  റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻ  ഒരു ഇവിസി ഉണ്ട്.

2) എനിക്ക് ഇവിസി ഇല്ല, എന്റെ റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻഇവിസി ജനറേറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.

3) എന്റെ റിട്ടേൺ ഇ-വെരിഫൈ ചെയ്യാൻ ആധാർ ഒടിപി ഉപയോഗിക്കാം

ഇതിൽ ആധാർ ഒടിപി വഴിയുള്ള ഇ വെരിഫിക്കേഷൻ ഈസിയാണ്. റിട്ടേണുകൾ സ്ഥിരീകരിക്കുന്നതിനും ഇ-വെരിഫൈ ചെയ്യുന്നതിനും ആധാറിനൊപ്പം രജിസ്റ്റർ ചെയ്ത  മൊബൈൽ നമ്പറിലേക്ക് അയക്കുന്ന ഒടിപി ഉപയോഗിക്കാം

നിങ്ങൾക്ക് ഇതിനകം ഒരു ഇ-വെരിഫിക്കേഷൻ കോഡ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് അത് ഉപയോഗിക്കാം അല്ലെങ്കിൽ നിങ്ങളുടെ നെറ്റ് ബാങ്കിംഗ് പോർട്ടൽ, ഡീമാറ്റ് അക്കൗണ്ട് അല്ലെങ്കിൽ ഓഫ്‌ലൈനായി ഒരു എടിഎം വഴിയും അത് ജനറേറ്റ് ചെയ്യാം. റിട്ടേൺ ഫയലിംഗ് ഓൺലൈനായി പരിശോധിക്കാൻ ഈ ഇ-വെരിഫിക്കേഷൻ കോഡ് ഉപയോഗിക്കാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios