പാൻ കാർഡിലെ ഫോട്ടോയും ഒപ്പും എങ്ങനെ മാറ്റാം; ആദായ നികുതി വകുപ്പ് പറയുന്നത് ഇതാണ്
നിക്ഷേപങ്ങൾ, വായ്പകൾ, വസ്തു വാങ്ങലുകൾ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യാൻ പാൻ കാർഡുകൾ ഉപയോഗിക്കുന്നു. അതിനാൽ, പാൻ കാർഡിലെ നിങ്ങളുടെ ഫോട്ടോയും ഒപ്പും കലഹരണപ്പെട്ടത് അല്ല എന്നും ഉറപ്പാക്കണം.
രാജ്യത്തെ ഒരു പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ് പാൻ കാർഡ്. ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് നമ്പറാണ് പെർമനൻ്റ് അക്കൗണ്ട് നമ്പർ എന്നറിയപ്പെടുന്ന പാൻ കാർഡ്. സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനും പാൻ സഹായകമാണ്. നികുതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് മാത്രമല്ല, സാധുതയുള്ള തിരിച്ചറിയൽ രേഖയായും ഇത് ഉപയോഗിക്കുന്നു. എന്നാൽ പാൻ കാർഡിൽ ഫോട്ടോ പഴയതാണെങ്കിൽ, കാലഹരണപ്പെട്ട വിവരങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ ഒരു ഒപ്പ് അപ്‌ഡേറ്റ് ആവശ്യമാണെങ്കിൽ, അത് ഉടനെ ചെയ്തിരിക്കണം ഇല്ലെങ്കിൽ പിന്നീട് പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാം. അതിനാൽ, നിങ്ങളുടെ പാൻ കാർഡിലെ തെറ്റുകളോ അപാകതകളോ ഉടനടി തിരുത്തുന്നത് നല്ലതാണ്.
നിക്ഷേപങ്ങൾ, വായ്പകൾ, വസ്തു വാങ്ങലുകൾ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ ട്രാക്ക് ചെയ്യാൻ പാൻ കാർഡുകൾ ഉപയോഗിക്കുന്നു. അതിനാൽ, പാൻ കാർഡിലെ നിങ്ങളുടെ ഫോട്ടോയും ഒപ്പും കലഹരണപ്പെട്ടത് അല്ല എന്നും ഉറപ്പാക്കണം.
പാൻ കാർഡിലെ ഫോട്ടോയും ഒപ്പും മാറ്റുന്നതിനുള്ള ഘട്ടങ്ങൾ
ഘട്ടം 1: എൻഎസ്ഡിഎൽ വെബ് പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഘട്ടം 2: "അപ്ലിക്കേഷൻ തരം" ഓപ്ഷനിൽ നിന്ന് "നിലവിലുള്ള പാൻ ഡാറ്റയിലെ മാറ്റങ്ങൾ അല്ലെങ്കിൽ തിരുത്തൽ" എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
ഘട്ടം 3: "വിഭാഗം" മെനുവിൽ നിന്ന് "വ്യക്തിഗത വിവരങ്ങൾ" തിരഞ്ഞെടുക്കുക.
ഘട്ടം 4: നിങ്ങളുടെ അപേക്ഷകൻ്റെ വിവരങ്ങൾ നൽകി "സമർപ്പിക്കുക" ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 5: ജനറേറ്റ് ചെയ്‌ത ടോക്കൺ നമ്പർ രേഖപ്പെടുത്തി പാൻ അപേക്ഷയുമായി മുന്നോട്ട് പോകുക.
ഘട്ടം 6: കെവൈസി പോലുള്ള എല്ലാ നിർബന്ധിത വിശദാംശങ്ങളും നൽകുക.
ഘട്ടം 7: "ഫോട്ടോ പൊരുത്തക്കേട്" അല്ലെങ്കിൽ "സിഗ്നേച്ചർ പൊരുത്തക്കേട്" തിരഞ്ഞെടുത്ത് പാൻ കാർഡ് ഒപ്പ് മാറ്റത്തിനോ ഫോട്ടോ അപ്‌ഡേറ്റ് ചെയ്യാനോ വിശദാംശങ്ങൾ നൽകുക.
ഘട്ടം 8: "വിലാസവും കോൺടാക്‌റ്റും" വിഭാഗത്തിൽ നിങ്ങളുടെ കോൺടാക്റ്റ് വിശദാംശങ്ങൾ, വിലാസം മുതലായവ പൂരിപ്പിക്കുക.
ഘട്ടം 9: ഐഡൻ്റിറ്റി, ജനനത്തീയതി, വിലാസം എന്നിവയുടെ തെളിവ് നൽകാനായി ആധാർ കാർഡിൻ്റെ ഒരു പകർപ്പ് സമർപ്പിക്കുക.
ഘട്ടം 11: നിങ്ങളുടെ വിശദാംശങ്ങൾ സമർപ്പിക്കുന്നതിന് ഡിക്ലറേഷൻ ബോക്‌സിൽ ടിക്ക് ചെയ്‌ത് "സമർപ്പിക്കുക" ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
ഘട്ടം 12: സ്ഥിരീകരണത്തിനായി എല്ലാ ഡോക്യുമെൻ്റ് പ്രൂഫുകളുടെയും സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യുക.
ഘട്ടം 13: കൃത്യതയ്ക്കായി ഫോം അവലോകനം ചെയ്‌ത് "സമർപ്പിക്കുക" ക്ലിക്ക് ചെയ്യുക. ആവശ്യമായ അപ്ഡേറ്റുകൾ നടത്താൻ നിങ്ങൾക്ക് "എഡിറ്റ്" ക്ലിക്ക് ചെയ്യാം.
ഘട്ടം 14: ഇന്ത്യയിലാണ് താമസിക്കുന്നതെങ്കിൽ 101 രൂപ (ജിഎസ്ടി ഉൾപ്പെടെ) അല്ലെങ്കിൽ നിങ്ങൾ ഇന്ത്യക്ക് പുറത്ത് താമസിക്കുന്നെങ്കിൽ 1011 രൂപ (ജിഎസ്ടി ഉൾപ്പെടെ) അടയ്ക്കുക.
ഘട്ടം 15: ആപ്ലിക്കേഷൻ സേവ് ചെയ്ത് ഒരു പകർപ്പ് പ്രിൻ്റ് ചെയ്യുക.