വായ്‌പ ഇനി എളുപ്പം; 30 ദിവസത്തിനുള്ളിൽ ക്രെഡിറ്റ് സ്കോർ ഉയർത്താം
ബാങ്കിലെത്തി ക്രെഡിറ്റ് സ്കോർ കുറവാണെന്ന് അറിഞ്ഞാൽ എന്ത് ചെയ്യും? പലപ്പോഴും വിചാരിച്ച തുക കിട്ടണമെന്നില്ല. 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനുള്ള വഴികൾ നോക്കാം.
വായ്പ എടുക്കാൻ നേരത്തായിരിക്കും പലപ്പോഴും ക്രെഡിറ്റ് സ്കോറിനെ കുറിച്ച് അറിയുന്നത്. ബാങ്കിലെത്തി ക്രെഡിറ്റ് സ്കോർ കുറവാണെന്ന് അറിഞ്ഞാൽ എന്ത് ചെയ്യും? പലപ്പോഴും വിചാരിച്ച തുക കിട്ടണമെന്നില്ല. വായ്പയെ നേരിട്ട് ബാധിക്കുന്നതാണ് ക്രെഡിറ്റ് സ്കോർ അതുകൊണ്ടുതന്നെ ഇപ്പോഴും ക്രെഡിറ്റ് സ്കോറിനെ കുറിച്ച് ധാരണയുണ്ടായിരിക്കണം. ഒപ്പം ക്രെഡിറ്റ് സ്കോർ ഉയർത്താനുള്ള വഴികൾ അറിഞ്ഞിരിക്കുകയും വേണം.
വായ്‌പ അത്യാവശ്യമാണെങ്കിൽ 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനുള്ള വഴികൾ നോക്കാം.
1. സമയബന്ധിതമായ പേയ്‌മെന്റുകൾ
ക്രെഡിറ്റ് സ്കോർ ഉയർത്താനുള്ള ഏറ്റവും മികച്ച വഴിയാണ് കൃത്യസമയത്ത് പണമടയ്ക്കുന്നത്. അതായത്, ബൗൺസ് ആയ ഇഎംഐകളും മിസ്ഡ് പേയ്‌മെന്റുകളും നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കും. പേയ്‌മെന്റുകൾ ഉടനടി നടത്തുന്നത് ക്രെഡിറ്റ് സ്‌കോർ മെച്ചപ്പെടുത്തും
ALSO READ: വര്‍ക്ക് ഫ്രം ഹോം തന്നെ ലാഭം; കമ്പനികളുടെ വരുമാനം നാല് മടങ്ങ് കൂടുതൽ
2. ക്രെഡിറ്റ് കാർഡ് എടുക്കുക
ക്രെഡിറ്റ് കാർഡ് എടുക്കുന്നതിലൂടെ മികച്ച ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാക്കാൻ നിങ്ങൾക്ക് കഴിയും. ദൈർഘ്യമേറിയ ഇടപാടുകൾ നടത്തിയ വ്യക്തിയാണെങ്കിൽ ക്രെഡിറ്റ് സ്കോർ ഉയരുകയും വായ്‌പ ലഭിക്കുന്നത് എളുപ്പമാകുകയും ചെയ്യും.
3. കുറഞ്ഞ ക്രെഡിറ്റ് വിനിയോഗ അനുപാതം നിലനിർത്തൽ
ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കുന്നതിന്, ക്രെഡിറ്റ് വിനിയോഗ അനുപാതം 30%-ൽ താഴെ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ചുരുങ്ങിയ സമയംകൊണ്ട് ക്രെഡിറ്റ് സ്കോർ ഉയർത്തുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വളരെ ഫലപ്രദമായ മാർഗ്ഗമാണിത്.
4. ഉയർന്ന ക്രെഡിറ്റ് പരിധി
ഉയർന്ന ക്രെഡിറ്റ് പരിധി ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ കടം വാങ്ങുന്നയാൾ എന്ന നിലയിൽ നിങ്ങളുടെ ഉത്തരവാദിത്തം പ്രകടമാകും. ക്രെഡിറ്റ് വിനിയോഗ അനുപാതം 30%-ൽ താഴെ നിലനിർത്തുക, കൃത്യസമയത്ത് സ്ഥിരമായി ബില്ലുകൾ അടയ്ക്കുക തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കുമ്പോൾ തന്നെ ഉയർന്ന ക്രെഡിറ്റ് പരിധി ഉറപ്പാക്കാം.
5. ക്യാഷ്-ബാക്ക്ഡ് ക്രെഡിറ്റ് കാർഡ്
ഒരു ഫിക്സഡ് ഡിപ്പോസിറ്റ് ഉപയോഗിച്ച് സുരക്ഷിതമായ ഒരു ക്യാഷ് ബാക്ക്ഡ് ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുന്നത് വേഗത്തിലാക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക