ലൈഫ് ഇൻഷുറൻസ് എടുക്കാൻ പ്ലാൻ ഉണ്ടോ? പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന ബെസ്റ്റാണ്
പോളിസി ഉടമ അസുഖം മൂലമോ അപകടത്തിലോ മറ്റെന്തെങ്കിലും കാരണത്താലോ മരിക്കുകയാണെങ്കിൽ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ലഭിക്കും.
കേന്ദ്ര സർക്കാരിന്റെ വിവിധ സമ്പാദ്യ പദ്ധതികൾ ഇതിനകം ജനപ്രിയമാണ്. അത്തരത്തിലുള്ള ലൈഫ് ഇൻഷുറൻസ് പദ്ധതിയാണ് പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമാ യോജന. ഒരു ടേം ഇൻഷുറൻസ് പദ്ധതിയാണ് ഇത്. പോളിസി ഉടമയുടെ മരണശേഷം കുടുംബത്തിന് ഇതിൻ്റെ ആനുകൂല്യം ലഭിക്കും.
പോളിസി ഉടമ അസുഖം മൂലമോ അപകടത്തിലോ മറ്റെന്തെങ്കിലും കാരണത്താലോ മരിക്കുകയാണെങ്കിൽ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ലഭിക്കും. അതേസമയം, സ്കീം കാലാവധി പൂർത്തിയാകുന്നതുവരെ നിക്ഷേപകന് ഒന്നും സംഭവിച്ചില്ലെങ്കിൽ, ആനുകൂല്യം നൽകില്ല. 18 നും 50 നും ഇടയിൽ പ്രായമുള്ള ആർക്കും ഈ പദ്ധതിയിൽ അംഗമാകാം. ഏതൊരു പൗരനും പ്രതിവർഷം 436 രൂപ മാത്രം നിക്ഷേപിച്ച് 2 ലക്ഷം രൂപ വരെ ഇൻഷുറൻസ് എടുക്കാം.
2022-ന് മുമ്പ്, പോളിസി തുക 330 രൂപയായിരുന്നു. പിന്നീട് സർക്കാർ ഇത് 436 രൂപയായി വർദ്ധിപ്പിച്ചു. ഈ പോളിസിയിൽ നൽകിയിരിക്കുന്ന പ്രീമിയം ജൂൺ 1 മുതൽ അടുത്ത വർഷം മെയ് 31 വരെ സാധുതയുള്ളതാണ്.
അപേക്ഷിക്കേണ്ടവിധം
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന പദ്ധതിയുടെ പ്രയോജനം ലഭിക്കണമെങ്കിൽ, ഏതെങ്കിലും ബാങ്കിലോ എൽഐസി ഓഫീസിലോ പോയി അപേക്ഷിക്കാം. ഇതുകൂടാതെ, നിങ്ങൾക്ക് ഈ സ്കീമിന് ഓൺലൈനായി അപേക്ഷിക്കാം.
ഈ സ്കീമിലേക്ക് അപേക്ഷിക്കുന്നതിന്, അപേക്ഷകന് ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, മൊബൈൽ നമ്പർ എന്നിവ ഉണ്ടായിരിക്കണം.