സേവിംഗ്സ് അക്കൗണ്ടിൽ എത്ര പണം നിക്ഷേപിക്കാം? പരിധി ലംഘിച്ചാൽ സംഭവിക്കുക ഇത്

ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിൽ എത്ര പണം ഉണ്ടായിരിക്കണം എന്ന് അറിയാമോ? നിക്ഷേപിക്കുന്നതിന് മുൻപ് സേവിംഗ് അക്കൗണ്ടുകളിലെ ഉയർന്ന പണ പരിധിയെക്കുറിച്ച് അറിഞ്ഞിരിക്കണം.

How Much Money Can You Keep In Your Savings Account

വിപണിയിലെ അപകട സാധ്യതകൾ താല്പര്യമില്ലാത്ത ഭൂരിഭാഗം പേരും നിക്ഷേപിക്കാൻ തെരഞ്ഞെടുക്കുന്ന ഒന്നാണ് സേവിങ്സ് അക്കൗണ്ട്. കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ഭൂരിഭാഗം ബാങ്കിംഗ് ഉപഭോക്താക്കളും തങ്ങളുടെ പണം സംരക്ഷിക്കുന്നതിനായി സേവിംഗ്സ് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നു. എന്നാൽ നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിൽ എത്ര പണം സൂക്ഷിക്കാം അല്ലെങ്കിൽ ഒരു സാമ്പത്തിക വർഷത്തിൽ നിങ്ങളുടെ സേവിംഗ്‌സ് അക്കൗണ്ടിൽ എത്ര പണം ഉണ്ടായിരിക്കണം എന്ന് അറിയാമോ? നിക്ഷേപിക്കുന്നതിന് മുൻപ് സേവിംഗ് അക്കൗണ്ടുകളിലെ ഉയർന്ന പണ പരിധിയെക്കുറിച്ച് അറിഞ്ഞിരിക്കണം. കാരണം പരിധി കൂടുതലാണെങ്കിൽ, നിങ്ങൾക്ക് ആദായനികുതി അറിയിപ്പ് ലഭിക്കാൻ സാധ്യതയുണ്ട്

ആദായനികുതി വകുപ്പിൻ്റെ നിർദേശം അനുസരിച്ച് ഒരു സാമ്പത്തിക വർഷത്തിൽ 10 ലക്ഷം രൂപയാണ് സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനുള്ള പരിധി. ആദായനികുതി നിയമം 1962-ലെ സെക്ഷൻ 114 ബി പ്രകാരം എല്ലാ ബാങ്കുകളും അല്ലെങ്കിൽ ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപങ്ങൾ ആദായനികുതി വകുപ്പിനെ അറിയിക്കണം. ഡിപ്പാർട്ട്മെൻ്റ് ഓരോ സേവിംഗ്സ് അക്കൌണ്ടിലും നിക്ഷേപിച്ച പണം നിശ്ചയിച്ച പരിധി കവിയുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നു.

ഇടപാട് എങ്ങനെയാണ് കണക്കാക്കുന്നത്?

ഒരു സാമ്പത്തിക വർഷത്തിൽ നിക്ഷേപിച്ച പണം വ്യക്തിയുടെ എല്ലാ അക്കൗണ്ടുകളും കണക്കിലെടുത്താണ് കണക്കാക്കുന്നത്. ചട്ടങ്ങൾ അനുസരിച്ച്, നിങ്ങളുടെ സേവിംഗ്സ് അക്കൗണ്ടിൽ പരിധിയിൽ കൂടുതൽ സൂക്ഷിച്ചാൽ, അത് ആദായനികുതിക്ക് വിധേയമായിരിക്കും. നിശ്ചിത പരിധിയിൽ കൂടുതൽ പണമുണ്ടെങ്കിൽ, നിങ്ങൾ ആദായനികുതി നൽകേണ്ടിവരും.

Latest Videos
Follow Us:
Download App:
  • android
  • ios