മുതിർന്ന പൗരൻമാർക്ക് നിക്ഷേപിക്കാൻ ഇത് ബെസറ്റ് ടൈം; ഉയർന്ന പലിശ ലഭിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റുകൾ

പലിശനിരക്ക് 8% മുതൽ 8.50% വരെ, മുതിർന്ന് പൗരൻമാർക്ക് സ്ഥിരനിക്ഷേത്തിനുള്ള സുവർണാവസരം. റിപ്പോ നിരക്ക് വർധനവിന് പിന്നാലെ ബാങ്കുകൾ നിക്ഷേപ പലിശ ഉയർത്തി 
 

high return on FDs to senior citizens apk

റിപ്പോ നിരക്ക് വർധനവിന് പിന്നാലെ, ഒട്ടുമിക്ക ബാങ്കുകളും സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് ഉയർത്തിയപ്പോൾ ബംപറടിച്ചിരിക്കുന്നത് മുതിർന്ന പൗരൻമാർക്കാണ്. റിപ്പോ നിരക്ക് ഇതുവരെ 250 ബേസിസ് പോയിന്റ് ഉയർന്ന് 6.50 ശതമാനമായിരിക്കുകയാണ്. മുതിർന്ന പൗരൻമാർക്ക് സ്ഥിരനിക്ഷേപത്തിനായുള്ള ഏറ്റവും ബെസ്റ്റ് ടൈമാണിതെന്ന് നിസ്സംശയം പറയാം. കാരണം 8 ശതമാനം മുതൽ 8.50ശതമാനം വരെ പലിശനിരക്ക് ഉയർത്തിയതോടെ സ്ഥിരനിക്ഷേപത്തിലൂടെ, പണപ്പെരുപ്പത്തെ മറികടക്കുന്ന ലാഭം   മുതിർന്നപൗരൻമാർക്ക് നേടാൻ കഴിയുമെന്നതാണ് വാസ്തവം. മികച്ച പലിശ നിരക്ക് നൽകുന്ന മൂന്ന് പൊതുമേഖലാ ബാങ്കുകൾ ഏതൊക്കെയെന്ന് നോക്കാം.

പഞ്ചാബ്&സിന്‍ഡ് ബാങ്ക്

2023 ഫെബ്രുവരി 21 നാണ് 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക്, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക് ഒടുവിലായി പലിശനിരക്ക് ഉയർത്തിയത്. പിഎസ്ബി  ഉത്കൃഷ് 222 സ്‌കീമിലൂടെ മുതിർന്ന പൗരൻമാർക്ക് 8.50 ശതമാനം പലിശനിരക്ക് ലഭ്യമാകും. ഇതേ സ്‌കീമിൽ സൂപ്പർ സീനിയർ സിറ്റിസൺസിന് 8.85 ശതമാനവും പലിശ ലഭിക്കും.

300 ദിവസത്തെ നിക്ഷേപ പദ്ധതിയായ പിഎസ്ബി ഫാബുലസ് സ്‌കീമിൽ മുതിർന്ന പൗരന്മാർക്ക് 8 ശതമാനം പലിശയും, സൂപ്പർ സീനിയർ സിറ്റിസൺസ് 8.35 ശതമാനം പലിശയുമാണ് ലഭിക്കുക. നിക്ഷേപം ഓഫ്‌ലൈൻ വഴിയാണെങ്കിൽ മുതിർന്ന പൗരന്മാർക്ക് 8.25 ശതമാനം പലിശയും സൂപ്പർ സീനിയർ സിറ്റിസൺസിന് 8.60 ശതമാനം പലിശയും ലഭിക്കും.

പഞ്ചാബ് നാഷണൽ ബാങ്ക്


ഇക്കഴിഞ്ഞ ഫെബ്രുവരി 20 നാണ് പിഎൻബി അവസാനമായി പലിശനിരക്കുയർത്തിയത്. 2 കോടിയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങൾക്കാണ് പലിശനിരക്ക് ഉയർത്തിയത്. 666 ദിവസത്തെ പ്രത്യേക സ്ഥിര നിക്ഷേപത്തിന് സൂപ്പർ സീനിയർ സിറ്റിസൺസിന് 8.05 ശതമാനം പലിശ നൽകുന്നുണ്ട് .മുതിർന്ന പൗരന്മാർക്ക് ബാങ്ക് 7.75 ശതമാനം പലിശയും ഉറപ്പുവരുത്തുന്നു.

നോൺ കോളബിൾ സ്ഥിരനിക്ഷേപ പദ്ധതിയായ പിഎൻബി ഉത്തം സ്‌കീമിൽ, 15 ലക്ഷത്തിന് മുകളിലുള്ള സ്ഥിര നിക്ഷപങ്ങൾക്ക് മുതിർന്ന പൗരൻമാർക്ക് 7.80 ശമാനവും, സൂപ്പർ സീനിയർ സിറ്റിസൺസിന് 8.10 ശതമാനവും പലിശ നൽകും.പിഎൻബിയിൽ 60 വയസിന് മുകളിലുള്ള നിക്ഷേപകർക്ക് 5 വർഷത്തേക്ക് 50 ബേസിസ് പോയിന്റുകളുടെ അധികനിരക്കും, 5 വർഷത്തിന് മുകളിൽ 80 ബേസിസ് പോയിന്റിന്റെ അധിക നിരക്കും ലഭിക്കും. 80 വയസിന് മുകളിലുള്ള സൂപ്പർ സീനിയർ സിറ്റിസൺസിന് എല്ലാ കാലയളവിലേക്കും .80 ശതമാനം അധികനിരക്കും  ലഭിക്കും.

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ


കഴിഞ്ഞവർഷം നവംബറിലാണ് യൂണിയൻ ബാങ്ക് അവസാനമായി സ്ഥിരനിക്ഷേപ പലിശനിരക്കുയർത്തിയത്.
800 ദിവസത്തെ നിക്ഷേപത്തിനും, 3 വർഷ കാലാവധിയുള്ള നിക്ഷേപത്തിനും, സാധാരണ നിക്ഷേപകർക്ക് യൂണിയൻ ബാങ്ക് പരമാവധി 7.30 ശതമാനം പലിശയാണ് നൽകുന്നത്. മുതിർന്ന പൗരൻമാർക്ക് 7.80 ശതമാനവും, 80 വയസ്സിന് മുകളിൽ പ്രായമുള്ള സൂപ്പർ സീനിയർ സിറ്റിസൺസിന് 8.05 ശതമാനവും പലിശ നൽകുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios