ജിഎസ്ടിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് ഇനി നടക്കില്ല, ഇന്‍വോയ്സ് പരിശോധിക്കാൻ 5 പുതിയ ആപ്പുകള്‍ ഇതാ...

വ്യാജ ജിഎസ്ടി ഇന്‍വോയ്സുകള്‍ തിരിച്ചറിയാനും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് സംവിധാനം കാര്യക്ഷമമാക്കാനും പുതിയ ആപ്പുകള്‍ സഹായിക്കും.

GSTN releases list of 5 approved mobile apps for fast verification of GST invoices, easy input tax credit claim

ജിഎസ്ടി ഇന്‍വോയ്സുകളുടെ അതിവേഗത്തിലുള്ള വെരിഫിക്കേഷനു വേണ്ടി പുതിയ അഞ്ച് മൊബൈല്‍ ആപ്പുകളുമായി ജിഎസ്ടി വകുപ്പ്. ജിഎസ്ടി പോര്‍ട്ടലില്‍  ഇന്‍വോയ്സ് വെരിഫിക്കേഷന്‍ സംവിധാനം നിലവിലുണ്ടെങ്കിലും, ഒരു കമ്പ്യൂട്ടറോ ലാപ്ടോപ്പോ ഉപയോഗിച്ച് മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ. അതിന് പകരമെന്ന് നിലയ്ക്കാണ് പുതിയ ആപ്പുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വ്യാജ ജിഎസ്ടി ഇന്‍വോയ്സുകള്‍ തിരിച്ചറിയാനും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് സംവിധാനം കാര്യക്ഷമമാക്കാനും പുതിയ ആപ്പുകള്‍ സഹായിക്കും.

ഇവൈ, സിഗ്നറ്റ്, എന്‍ഐസി, ഐറിസ്, ജിഎസ്ടിഎന്‍ എന്നിവയാണ് ആപ്പുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ജിഎസ്ടിഎന്‍ (ചരക്ക് സേവന നികുതി ഐഡന്‍റിഫിക്കേഷന്‍ നമ്പര്‍) പരിശോധന, ഇ-ഇന്‍വോയ്സ് വീണ്ടെടുക്കല്‍, ഇ-ഇന്‍വോയ്സുകള്‍, വിതരണക്കാരന്‍റെ വിവരം, ഐആര്‍എന്‍ (ഇന്‍വോയ്സ് രജിസ്ട്രേഷന്‍ നമ്പര്‍) എന്നിവ പോലുള്ള ഉപയോഗപ്രദമായ സേവനങ്ങള്‍ ഈ ആപ്പുകള്‍ നല്‍കുന്നു. എന്‍ഐസിയുടേയും സിഗ്നെറ്റിന്‍റെയും ആപ്പുകളില്‍ ഡിജിറ്റല്‍ ഒപ്പുകള്‍ പരിശോധിക്കാനുള്ള സംവിധാനം കൂടിയുണ്ട്.

വിതരണക്കാര്‍ നല്‍കുന്ന ഇന്‍വോയ്സുകളുടെ ആധികാരികത ഉറപ്പാക്കുക, മൊബൈലിലെ ക്യുആര്‍ കോഡ് പെട്ടെന്ന് സ്കാന്‍ ചെയ്യുക തുടങ്ങിയ സൗകര്യങ്ങളോടെ നികുതിദായകരെ സഹായിക്കുന്നതിനാണ് ഈ അഞ്ച് ആപ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ആപ്പുകളെല്ലാം ഇന്‍വോയ്സ് പരിശോധനയ്ക്കും മൂല്യനിര്‍ണ്ണയത്തിനും സഹായിക്കുന്നതിനാല്‍ ബിസിനസ് സംരംഭങ്ങള്‍ക്ക് ഏറെ ഗുണകരമാണ്. ചില സമയങ്ങളില്‍ ജിഎസ്ടിഎന്‍ പോര്‍ട്ടലിലെ എല്ലാ ഇന്‍വോയ്സും പരിശോധിക്കുന്നത് പ്രായോഗികമായേക്കില്ല. ഈ സാഹചര്യത്തില്‍, ഫോണിലുള്ള ആപ്പ് ഉപയോഗിച്ച് പരിശോധിക്കുകയാണെങ്കില്‍ തെറ്റായതോ, വ്യാജമായതോ ആയ ഇന്‍വോയ്സുകള്‍ കണ്ടെത്താം.

ഈ ആപ്പുകള്‍ ഇന്‍വോയ്സുകളുടെ വേഗമേറിയതും കൃത്യവുമായ പ്രോസസ്സിംഗ് ഉറപ്പാക്കുന്നതിനാല്‍  ഇത് ബിസിനസ് സംരംഭങ്ങള്‍ക്കെതിരെയുള്ള നിയമനടപടികള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും  എളുപ്പത്തില്‍ അക്കൗണ്ടിംഗ് ഉറപ്പാക്കുകയും ചെയ്യുന്നു. ഈ ആപ്പുകള്‍ ഏത് ആന്‍ഡ്രോയിഡ് ഫോണിലും ഐഫോണിലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുമെന്നതിനാല്‍ , പോര്‍ട്ടലില്‍ ഇന്‍വോയ്സ് അപ്ലോഡ് ചെയ്ത് പരിശോധിക്കുന്നതിനേക്കാള്‍ വേഗത്തിലുള്ള വിവരങ്ങള്‍് ലഭിക്കും

Latest Videos
Follow Us:
Download App:
  • android
  • ios