ഗ്യാരണ്ടീഡ് സേവിംഗ്സ് പ്ലാൻ VS ഗ്യാരണ്ടീഡ് ഇൻകം പ്ലാൻ: ദീർഘകകാല നിക്ഷേപത്തിന് ഏത് തെരഞ്ഞെടുക്കും
ഏത് സ്കീമിൽ അംഗമാകുമ്പോഴും അതിന്റെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഉപഭോക്താവിന്റെ സാമ്പത്തിക ആവശ്യങ്ങൾ, ലക്ഷ്യങ്ങൾ, നിക്ഷേപ കാലാവധി, ആനുകൂല്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വേണം സ്കീമുകൾ തെരഞ്ഞെടുക്കാൻ
ദീർഘകാലമോ, ഹ്രസ്വകാലമോ ആയ സ്കീമുകൾ ആയാലും ഇന്ന് ഏത് തരം സേവിംഗ്സ് തുടങ്ങുന്നതിനും വിപണിയിൽ നിരവധി ഓപ്ഷനുകളുണ്ട്. അത്തരത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക സ്ഥിരത വാഗ്ദാനം ചെയ്യുന്ന രണ്ട് നിക്ഷേപപദ്ധതികളാണ് ഗ്യാരണ്ടീഡ് സേവിംഗ്സ് പ്ലാനും ഗ്യാരണ്ടീഡ് ഇൻകം പ്ലാനും . സുരക്ഷിതമായ വരുമാനം ഉറപ്പുവരുത്തുന്നതിനാൽ രണ്ട് പദ്ധതികൾക്കും ആവശ്യക്കാർ കൂടിവരുന്നുണ്ട്. എങ്കിൽക്കൂടിയും ഏത് സ്കീമിൽ അംഗമാകുമ്പോഴും അതിന്റെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഉപഭോക്താവിന്റെ സാമ്പത്തിക ആവശ്യങ്ങൾ, ലക്ഷ്യങ്ങൾ, നിക്ഷേപ കാലാവധി, ആനുകൂല്യങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വേണം സ്കീമുകൾ തെരഞ്ഞെടുക്കാൻ. രണ്ട് സ്കീമുകളെക്കുറിച്ചും വിശദമായി അറിയാം
ALSO READ: ജി20 നേതാക്കള്‍ക്ക് അപൂർവ്വ കമലം സമ്മാനിക്കാന്‍ മോദി; അറിയാം പ്രത്യേകതകള്‍!
ഗ്യാരണ്ടീഡ് സേവിംഗ്സ് പ്ലാൻ
ഗ്യാരണ്ടീഡ് സേവിംഗ്സ് പ്ലാൻ (ജിഎസ്പി) നോൺ പാർട്ടിസിപ്പേറ്റിംഗ് ലൈഫ് ഇൻഷുറൻസ് പ്ലാനുകളായതിനാൽ നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഗുണഭോക്താവിന് യാതൊരു പങ്കുമുണ്ടാകില്ല. കാരണം ഇൻഷുറൻസ് കമ്പനികൾക്കായിരിക്കും നിക്ഷേപതുകയുടെ ഉത്തരവാദിത്തം. മാത്രമല്ല, ഈ പ്ലാനുകൾ പോളിസി ഉടമയ്ക്ക് മുൻകൂട്ടി നിശ്ചയിച്ച തുകയിൽ എൻഡോവ്മെന്റ് സുരക്ഷിതത്വവും നൽകും.
ഗ്യാരണ്ടീഡ് സേവിംഗ്സ് പ്ലാനുകൾ തിരഞ്ഞെടുക്കുമ്പോൾ പോളിസി ഉടമ ഒരു നിശ്ചിത കാലയളവിലേക്ക് പ്രീമിയം തുക അടയ്ക്കേണ്ടതുണ്ട്. പ്ലാനിന്റെ കാലാവധി പൂർത്തിയാകുമ്പോൾ എല്ലാ ആനുകൂല്യങ്ങളും തിരികെ ലഭിക്കുകയും ചെയ്യും. ഈ പ്ലാൻ നിശ്ചിത വാർഷിക പലിശ നിരക്ക് അടിസ്ഥാനത്തിൽ വരുമാനം ഉറപ്പുവരുത്തും. മെച്യൂരിറ്റി ബോണസുകൾ, ലോയൽറ്റി റിവാർഡുകൾ തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും. ഇൻഷുറൻസ് പരിരക്ഷയുടെയും സമ്പാദ്യവും വാഗ്ദാനം ചെയ്യുന്ന സ്കീം ആണിത്.
ALSO READ: അംബാനി, അദാനി, ബിർള; ജി 20 ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്താൻ ശതകോടീശ്വരന്മാർ, ലക്ഷ്യം ഇത്
ഗ്യാരണ്ടീഡ് ഇൻകം പ്ലാൻ
മുൻകൂട്ടി നിശ്ചയിച്ച കാലയളവിന് ശേഷം പോളിസി ഉടമയ്ക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്തുന്ന ലൈഫ് ഇൻഷുറൻസ് പ്ലാനാണ് ഗ്യാരണ്ടീഡ് ഇൻകം പ്ലാൻ (ജിഐപി). മറ്റ് പല നിക്ഷേപ പദ്ധതികളെയും പോലെ ഗ്യാരണ്ടീഡ് ഇൻകം പ്ലാൻ ഹ്രസ്വകാല മെച്യൂരിറ്റി ലഭ്യമാക്കുന്നില്ല. കുറഞ്ഞ മെച്യൂരിറ്റി കാലയളവ് 10 വർഷവും പരമാവധി 30 വർഷവുമാണ്. ഈ പ്ലാനുകൾ കാലാവധി പൂർത്തിയാക്കിയതിന് ശേഷം പോളിസി ഉടമയ്ക്ക് ഇടക്കാല അടിസ്ഥാനത്തിൽ ഒരു മുൻകൂട്ടി നിശ്ചയിച്ച തുക വരുമാനമായി നൽകും. റിട്ടയർമെന്റിന് ശേഷമുള്ള മികച്ച വരുമാനമാർഗം കൂടിയാണിത്. കൂടാതെ മെച്യൂരിറ്റി, ഡെത്ത് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്.
ഏത് തെരഞ്ഞെടുക്കും
ഈ രണ്ട് പ്ലാനുകളും 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നവയാണ്. ഒരു സാമ്പത്തിക വർഷത്തിൽ പ്രീമിയം അടച്ച തുകയ്ക്ക് മോൽ പോളിസി ഉടമയ്ക്ക് 1.5 ലക്ഷം രൂപ വരെ കിഴിവുകൾ ലഭിക്കും. മാത്രമല്ല, ആദായനികുതി നിയമത്തിലെ സെക്ഷൻ 10 (10 ഡി) പ്രകാരം ഗ്യാരണ്ടീഡ് സേവിംഗ്സ് പ്ലാനിന്റെ മെച്യൂരിറ്റി തുക നികുതി രഹിതമാണ്.ഗ്യാരണ്ടീഡ് സേവിംഗ്സ് പ്ലാനിൽ നിങ്ങൾക്ക് അഷ്വേർഡ് തുകയുടെ 80 ശതമാനം വരെ വായ്പയും ലഭിക്കും. എന്നാൽ ഗ്യാരണ്ടീഡ് ഇൻകം പ്ലാനിന് കീഴിൽ വായ്പ ലഭ്യമാകില്ല. കാലാവധിക്ക് മുൻപ് രണ്ട് സ്കീമുകളിൽ നിന്നും പണം പിൻപിൻവലിക്കാൻ കഴിയില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം