സന്തോഷവാര്‍ത്ത! നിക്ഷേപത്തിന് മറ്റെവിടെയും ലഭിക്കാത്ത പലിശ, ഇന്നലെ മുതൽ പ്രാബല്യത്തിൽ, മാറ്റം സഹകരണ ബാങ്കുകളിൽ

സഹകരണബാങ്ക്  നിക്ഷേപ പലിശ നിരക്കിൽ മാറ്റം, മുതിർന്ന പൗരൻമാർക്ക് 8.75 ശതമാനം
Good news Interest not earned elsewhere on deposits with effect from yesterday change in co-operative banks ppp

തിരുവനന്തപുരം: സഹകരണ മേഖലയിലെ നിക്ഷേപ പലിശ നിരക്കിൽ മാറ്റം വരുത്തി. സഹകരണ മന്ത്രി വി.എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പലിശ നിർണ്ണയം സംബന്ധിച്ച ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ദേശസാൽകൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലേക്കാളും കൂടുതൽ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരിക്കുന്നത്. പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 

കറണ്ട് അക്കൗണ്ടുകൾക്കും സേവിംഗ്‌സ് അക്കൗണ്ടുകൾക്കും പലിശ നിരക്കിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. കേരളബാങ്കിലെ രണ്ടുവർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെയും അതിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. കേരളബാങ്ക് പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങൾക്ക് നൽകിവരുന്ന വരുന്ന പലിശയിൽ ഒരു മാറ്റവും  വരുത്തിയിട്ടില്ല.  നിക്ഷേപസമാഹരണ കാലത്തെ നിക്ഷേപങ്ങൾക്ക് ആ സമയത്ത് നൽകിയിരുന്ന പലിശ തുടർന്നും ലഭിക്കും. പുതുക്കിയ നിരക്ക് ഇന്നലെ മുതലാണ് പ്രാബല്യത്തിൽ വന്നത്.

പ്രാഥമിക സഹകരണ ബാങ്കുകളിലെ മുതിർന്ന പൗരൻമാരുടെ നിക്ഷേപങ്ങൾക്ക് പരാമാവധി 8.75 ശതമാനം വരെ പലിശ ലഭിക്കും. പലിശ നിർണ്ണയ സമിതി യോഗത്തിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് , സഹകരണസംഘം രജിസ്ട്രാർ ടി വി സുഭാഷ് ഐ.എ.എസ് , കേരളബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ കെ.സി സഹദേവൻ, പാക്‌സ് അസോസിയേഷൻ സെക്രട്ടറി പി.പി ദാമോദരൻ, പാക്‌സ്  അസോസിയേഷൻ വൈസ് പ്രസിഡന്റ്  അഡ്വ : എം.സി ബിനുകുമാർ എന്നിവർ പങ്കെടുത്തു.

പ്രാഥമിക സഹകരണസംഘങ്ങളിലെ നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്
• 15 ദിവസം മുതൽ 45 ദിവസം വരെ 6%.
• 46 ദിവസം മുതൽ 90 ദിവസം വരെ 6.50%.
• 91 ദിവസം മുതൽ 179 ദിവസം വരെ 7.25%.
• 180 ദിവസം മുതൽ 364 ദിവസം വരെ 7.50%.
• ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8.25%.
• രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 8%.

(മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക് (1/2 അരശതമാനം) പലിശ കൂടുതൽ ലഭിക്കും)
കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക്

• 15 ദിവസം മുതൽ 45 ദിവസം വരെ 5.50%.
• 46 ദിവസം മുതൽ 90 ദിവസം വരെ 6%.
• 91 ദിവസം മുതൽ 179 ദിവസം വരെ 6.25%.
• 180 ദിവസം മുതൽ 364 ദിവസം വരെ 7%.
• ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8%.
• രണ്ടു വർഷത്തിൽ കൂടുതലുള്ളവയക്ക് 7.75%.

(മുതിർന്ന പൗരൻമാരുടെ സ്ഥിര നിക്ഷേപങ്ങൾക്ക്  (1/2 അരശതമാനം) പലിശ കൂടുതൽ ലഭിക്കും)

പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പഴയ പലിശ നിരക്ക്
• 15 ദിവസം മുതൽ 45 ദിവസം വരെ 6%.
• 46 ദിവസം മുതൽ 90 ദിവസം വരെ 6.50%.
• 91 ദിവസം മുതൽ 179 ദിവസം വരെ 7.50%.
• 180 ദിവസം മുതൽ 364 ദിവസം വരെ 7.75%.
• ഒരു വർഷം മുതൽ രണ്ടു വർഷം വരെ 9%.
• രണ്ടു വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 8.75%.

കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങളുടെ പഴയ പലിശ നിരക്ക്
• 15 ദിവസം മുതൽ 45 ദിവസം വരെ 5.50%.
• 46 ദിവസം മുതൽ 90 ദിവസം വരെ 6%.
• 91 ദിവസം മുതൽ 179 ദിവസം വരെ 6.75%.
• 180 ദിവസം മുതൽ 364 ദിവസം വരെ 7.25%.
• ഒരു വർഷം മുതൽ രണ്ടു വർഷം വരെ 8%.
• രണ്ടു വർഷത്തിൽ കൂടുതലുള്ള നിക്ഷേപങ്ങൾക്ക് 7.75%.

'ഭാവിയുടെ സാങ്കേതികമേഖല, വന്‍ തൊഴിലവസരങ്ങള്‍'; എവിജിസി-എക്‌സ്ആര്‍ മേഖലയ്ക്കായി സമഗ്ര നയം പുറത്തിറക്കി സർക്കാർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios