ഗോ ഫസ്റ്റിൽ പ്രതിസന്ധി രൂക്ഷം; 1,200 ഓളം ജീവനക്കാർ എയർലൈൻ വിട്ടു
പൈലറ്റുമാർ മാത്രമല്ല, ശമ്പളം നൽകാത്തതിനാൽ കാബിൻ ക്രൂ, എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയർമാർ എന്നിവരുൾപ്പെടെ 1,200 ഓളം ജീവനക്കാരാണ് ഗോ ഫസ്റ്റിൽ നിന്നും രണ്ട മാസംകൊണ്ട് പടിയിറങ്ങിയത്
ദില്ലി: പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ പദ്ധതിയിടുന്നതിനിടെ ഗോ ഫസ്റ്റ് എയർലൈൻ വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ശമ്പളം നൽകാത്തതിനാൽ നിരവധി ജീവനക്കാർ എയർലൈനിൽ നിന്നും രാജിവെക്കുകയാണ്. 2023 മെയ് മുതൽ എയർലൈൻ ജീവനക്കാർക്ക് ശമ്പളം നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഗോ ഫസ്റ്റ് പൈലറ്റുമാരിൽ 500-ലധികം പേർ ജോലി ഉപേക്ഷിച്ച് എയർ ഇന്ത്യ, ഇൻഡിഗോ എന്നിവയുൾപ്പെടെയുള്ള മറ്റ് എയർലൈനുകളിൽ ഇതിനകം ചേർന്നിട്ടുണ്ട്. ഗോ ഫസ്റ്റിൽ ഇപ്പോൾ 100 പൈലറ്റുമാർ മാത്രമേയുള്ളൂ. പൈലറ്റുമാർ മാത്രമല്ല, ശമ്പളം നൽകാത്തതിനാൽ കാബിൻ ക്രൂ, എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയർമാർ എന്നിവരുൾപ്പെടെ 1,200 ഓളം ജീവനക്കാരാണ് ഗോ ഫസ്റ്റിൽ നിന്നും രണ്ട മാസംകൊണ്ട് പടിയിറങ്ങിയത് ജൂലൈ 10 വരെ എയർലൈനിൽ 4,200 ജീവനക്കാരുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഇത് 3,000 ജീവനക്കാരായി കുറഞ്ഞു. സെപ്റ്റംബർ പകുതിയോടെ ജീവനക്കാരുടെ എണ്ണം 2,400 അല്ലെങ്കിൽ 2,500 ആയി കുറയാനും ഇടയുണ്ട്. ശമ്പളപ്രശ്നത്തിനൊപ്പം ബാങ്കുകൾ നൽകേണ്ട ഇടക്കാല ഫണ്ടിനെകുറിച്ച് വ്യക്തതയില്ലാത്തതാണ് ജീവനക്കാർ ആശങ്കപ്പെട്ട മറ്റൊരു കാരണം.
നേരത്തെ, എയർലൈനിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് ഇടക്കാല ഫണ്ടായി 450 കോടി രൂപ നിക്ഷേപിക്കാൻ വായ്പ നൽകുന്നവർ തയ്യാറായിരുന്നു. വിമാനം വാടകയ്‌ക്കെടുക്കുന്നവരുടെ വിഷയത്തിൽ ദില്ലി ഹൈക്കോടതിയുടെ വിധിക്കായി ബാങ്കുകൾ കാത്തിരിക്കുകയാണ്.
ആവശ്യമായ ഇടക്കാല ഫണ്ടിന്റെ ലഭ്യത ഉൾപ്പെടെ നിരവധി വ്യവസ്ഥകളോടെ 15 വിമാനങ്ങള്‍ കൊണ്ട് 114 പ്രതിദിന ഫ്ലൈറ്റുകളായി പ്രവർത്തനം പുനരാരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ പദ്ധതിക്ക് അംഗീകാരം നൽകിയതായി സിവിൽ ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ ജൂലൈയിൽ അറിയിച്ചിരുന്നു.
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം