ഗോ ഫസ്റ്റ് ഉടനെ പറക്കില്ല; വീണ്ടും ഫ്ലൈറ്റ് റദ്ദാക്കി

സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റ് നിരവധി ബാങ്കുകളിൽ നിന്ന് ഫണ്ടിംഗ് നേടിയിട്ടുണ്ട്, ബാങ്കുകൾ ഫണ്ട് അനുവദിച്ച് കഴിഞ്ഞാൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളിണ്ടായിരുന്നു.

Go First extends flight cancellation till July 30 apk

ദില്ലി: രാജ്യത്തെ ചെലവ് കുറഞ്ഞ വിമാനങ്ങളിൽ ഒന്നായ ഗോ ഫസ്റ്റ് വീണ്ടും ഫ്ലൈറ്റ് റദ്ദാക്കൽ നീട്ടി. മെയ് മൂന്ന്  മുതൽ സർവീസ് നിർത്തിവെച്ച ഗോ ഫസ്റ്റ് ഈ ആഴ്ച പ്രവർത്തനം പുനരാരംഭിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ജൂലൈ 30 വരെയാണ് ഫ്ലൈറ്റുകൾ റദ്ദാക്കിയിരിക്കുന്നത്. 

മെയ് രണ്ടിന് സർവീസ് നിർത്തിയ ഗോ ഫസ്റ്റ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ സ്വമേധയാ പാപ്പരത്ത നടപടികൾ ഫയൽ ചെയ്തിരുന്നു. എയർലൈനിന്റെ ബാധ്യതകൾ ഉടനടി തീർക്കാൻ സാധിക്കാത്തത് യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കളായ പ്രാറ്റ് & വിറ്റ്നി കമ്പനിയുടെ ഭഗത്ത് നിന്നുണ്ടായ കാലതാമസം കാരണമെന്ന് ഗോ ഫാസ്റ്റ് ആരോപിച്ചു. 

ALSO READ: ആറ് മാസത്തിനിടെ നാല് 'ടെയിൽ സ്‌ട്രൈക്ക്'; ഇൻഡിഗോയ്ക്ക് 30 ലക്ഷം പിഴ ചുമത്തി ഡിജിസിഎ

11,463 കോടി രൂപയുടെ ബാധ്യതകളുള്ള ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികളും സാമ്പത്തിക ബാധ്യതകളിൽ ഇടക്കാല മൊറട്ടോറിയവും ആവശ്യപ്പെട്ടിരുന്നു. മെയ് 10-ന് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികൾ ആരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ അപേക്ഷ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകരിച്ചു.

സാമ്പത്തിക പ്രതിസന്ധിയിലായ ഗോ ഫസ്റ്റ് നിരവധി ബാങ്കുകളിൽ നിന്ന് ഫണ്ടിംഗ് നേടിയിട്ടുണ്ട്, ബാങ്കുകൾ ഫണ്ട് അനുവദിച്ച് കഴിഞ്ഞാൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളിണ്ടായിരുന്നു. 

വിമാനത്തിന്റെ എൻജിൻ ലഭ്യമാക്കുന്നതിൽ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ ഇന്റർനാഷണൽ എയ്‌റോ എൻജിൻ വീഴ്ചവരുത്തിയതാണ് വിമാനക്കമ്പനിയെ വലിയ പ്രതിസന്ധിയിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 61 വിമാനങ്ങളുള്ള കമ്പനിയുടെ 28 വിമാനങ്ങൾ പറക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്‌. ഇതിൽ 25 എണ്ണവും എൻജിനില്ലാത്തതുകൊണ്ടാണ് സർവീസ് നിർത്തിയത്. 

മുമ്പ് ഗോ എയർ എന്നറിയപ്പെട്ടിരുന്ന ഗോ ഫസ്റ്റ്, ഇന്ത്യൻ ആഭ്യന്തര വ്യോമമേഖലയിൽ ഒമ്പത് ശതമാനം വിപണി വിഹിതം കൈവശം വച്ചിട്ടുണ്ട്. 2023 ഏപ്രിലിൽ ശരാശരി 94.5 ശതമാനം പാസഞ്ചർ ലോഡ് കമ്പനിക്ക്  ഉണ്ടായിരുന്നു എന്നാണ് കണക്കുകള്‍.

ഗോ ഫസ്റ്റ് എയർലൈൻസിന് ഏകദേശം 4,200 ജീവനക്കാരുണ്ട്, 2021-22 സാമ്പത്തിക വർഷത്തിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്തം വരുമാനം 4,183 കോടി രൂപയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios