മാർച്ചിൽ മടി വേണ്ട, 31 നകം ഈ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ വലിയ നഷ്ടം നേരിടേണ്ടിവരും

മാർച്ച്  മാസമാണ് , ആകെ തിരക്കിലാണെന്ന് ബാങ്കിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർ പറയുന്നത് കേട്ടിട്ടില്ലേ. അതുപോലെ തന്നെയാണ്  സാധാരണക്കാരന്ററെയും കാര്യം.  നടപ്പുസാമ്പത്തിക വർഷത്തിലെ അവസാന ദിവസമാണ് മാർച്ച് 31. 

From Tax Saving To Aadhar Pan Linking  Key Personal Finance Tasks To Complete By March 2023 ppp

മാർച്ച്  മാസമാണ് , ആകെ തിരക്കിലാണെന്ന് ബാങ്കിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർ പറയുന്നത് കേട്ടിട്ടില്ലേ. അതുപോലെ തന്നെയാണ്  സാധാരണക്കാരന്ററെയും കാര്യം.  നടപ്പുസാമ്പത്തിക വർഷത്തിലെ അവസാന ദിവസമാണ് മാർച്ച് 31. പുതിയ സാമ്പത്തിക വർഷം തുടങ്ങും മുൻപ് നിരവധി കാര്യങ്ങൾ ചെയ്ത് തീർക്കേണ്ടതായുണ്ട്. പാൻ ആധാർ ലിങ്കിങ്, നികുതി ആസൂത്രണം, അങ്ങനെ പ്രധാനപ്പെട്ട നിരവധി കാര്യങ്ങളുടെ സമയപരിധി മാർച്ച് 31 ന് അവസാനിക്കും. അതിന് മുൻപ് ചെയ്ത് തീർക്കേണ്ട പ്രധാന കാര്യങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞുവെയ്ക്കാം.

ആധാർ- പാൻ കാർഡ് ലിങ്കിംഗ്

സമയമുണ്ടല്ലോ, നാളെ ചെയ്യാം എന്ന മട്ടിലാണ് ആധാർ പാൻ ലിങ്കിംഗിന്റെ കാര്യത്തിൽ, പലരുടെയും കാര്യം. മാർച്ച് 31 ആണ് ആധാർ പാൻകാർഡ് ലിങ്ക് ചെയ്യാനുള്ള അവസാനതിയ്യതി. സമയപരിധിക്കുള്ളിൽ ലിങ്ക് ചെയ്യാത്ത പാൻകാർഡുകൾ 2013 ഏപ്രിൽ 1മുതൽ പ്രവർത്തനരഹിതമാകും. പാൻകാർഡ് അസാധുവായാൽ നിങ്ങൾക്ക് ഇൻകം ടാക്‌സ് റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുകയുമില്ല.

നികുതി ലാഭിക്കാം, നിക്ഷേപങ്ങളിലൂടെ
 
2022- 2023 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി ഇളവ് ലഭിക്കുന്നതിനായി വിവിധ നിക്ഷേപങ്ങൾ നടത്തുന്നവർക്കുള്ള സമയപരിധിയും മാർച്ച് 31 ന് അവസാനിക്കും. മാർച്ച് അവസാനത്തിന് മുൻപ് പിപിഎഫ്, സുകന്യ സമൃദ്ധി യോജന, ഇഎൽഎസ്എസ് തുടങ്ങിയ പദ്ധതികളിൽ നിക്ഷേപിച്ചാൽ നികുതി ഇളവുകൾ ലഭിക്കുന്നതാണ്.  

ഇൻകം ടാക്‌സ് റിട്ടേൺ ഫയലിങ്

ഇൻകം ടാക്‌സ് റിട്ടേൺ ഫയൽ  ചെയ്യാനുള്ള അവസാന തീയതിയും മാർച്ച് മാസത്തിലാണ്. 2019-20 സാമ്പത്തിക വർഷത്തിലെ (അസസ്‌മെന്റ് വർഷം- 2020-21) പുതുക്കിയ റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആണ്. മാത്രമല്ല, 2022-2023 സാമ്പത്തിക വർഷത്തേക്കുള്ള മുൻകൂർ നികുതിപ്പണത്തിന്റെ അവസാന ഗഡു അടക്കേണ്ട അവസാന തീയതി 2023 മാർച്ച് 15 ആണ്. ഈ തീയതിക്കുള്ളിൽ മുൻകൂർ നികുതി ബാധ്യത പൂർണമായും നികുതിദായകൻ  അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ആദായ നികുതി നിയമത്തിലെ  വകുപ്പുകൾ പ്രകാരം പിഴയും ഈടാക്കും.

പ്രധാനമന്ത്രി വയ വന്ദന യോജന

പിഎം വയ വന്ദന യോജനയിൽ നിക്ഷേപിക്കാൻ താൽപര്യമുളളവർ 2023 മാർച്ച് 31 ന് മുൻപ്   നിക്ഷേ  പം തുടങ്ങണം.10 വർഷ കാലാവധിയുള്ള ഈ പദ്ധതിയിൽ നിക്ഷേപകർക്ക് 7.4 ശതമാനം നിരക്കിൽ പെൻഷൻ ലഭിക്കും. , പ്രതിമാസം 1,000 മുതൽ 9,250 രൂപ പെൻഷൻ ലഭിക്കുന്ന പദ്ധതിയാണിത്.

Latest Videos
Follow Us:
Download App:
  • android
  • ios