മുതിർന്ന പൗരന്മാരാണോ ഈ പെൻഷൻ പദ്ധതികൾ അറിഞ്ഞിരിക്കൂ

രാജ്യത്ത്   മുതിർന്ന പൗരന്മാർക്കയി,  നിരവധി പദ്ധതികൾ നിലവിലുണ്ട്.  റിട്ടയർമെന്റിനു ശേഷമുള്ള വരുമാനം  ഉറപ്പുവരുത്തുന്നതിനായി സർക്കാർ  പെൻഷൻ പദ്ധതികളും നിരവധിയുണ്ട്.

Four pension schemes offered by the government for senior citizens apk

റിട്ടയർമെന്റിനു ശേഷം വരുമാനം ലഭിക്കുന്നത്  അല്ലെങ്കിൽ സമ്പാദ്യമുണ്ടാകുന്നത് മുതിർന്ന പൗരൻമാരെ സംബന്ധിച്ച് വലിയ ആശ്വാസമുള്ള കാര്യമാണ്. പെൻഷൻ പ്ലാനുകൾ, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ, യാത്രാ കിഴിവുകൾ എന്നിവയുൾപ്പെടെ രാജ്യത്ത്   മുതിർന്ന പൗരന്മാർക്കയി,  നിരവധി പദ്ധതികൾ നിലവിലുണ്ട്.  റിട്ടയർമെന്റിനു ശേഷമുള്ള വരുമാനം  ഉറപ്പുവരുത്തുന്നതിനായി സർക്കാർ  പെൻഷൻ പദ്ധതികളും നിരവധിയുണ്ട്. അത്തരം ചില സ്കീമുകളെക്കുറിച്ചറിയാം


നാഷണൽ പെൻഷൻ സിസ്റ്റം

 രാജ്യത്തെ പൗരന്മാർക്ക്  പെൻഷൻ ലഭ്യമാക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് സ്ഥാപിച്ച ഒരു റിട്ടയർമെന്റ് സേവിംഗ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രോഗ്രാമാണ് നാഷണൽ പെൻഷൻ സിസ്റ്റം   അഥവാ എൻപിഎസ്. ഈ സ്കീം വഴി  സുരക്ഷിതമായ മാർക്കറ്റ് അധിഷ്‌ഠിത വരുമാനം ഉപയോഗിച്ച്  നിക്ഷേപകരുടെ ദീർഘകാല സമ്പാദ്യം ഉറപ്പുവരുത്തും. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ആണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.


ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി

രാജ്യത്തെ മുതിർന്ന വ്യക്തികൾക്ക്   പ്രതിമാസ പെൻഷൻ ലഭ്യമാക്കുന്ന കേന്ദ്ര സർക്കാർ സ്കീം ആണ് ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി  . ബിപിഎൽ വിഭാഗത്തിലെ  60 മുതൽ -79 വയസ് വരെ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 300 രൂപയാണ് പെൻഷൻ തുകയായി ലഭിക്കുക.  80 വയസ്സ് മുതൽ ,  500- രൂപ പെൻഷൻ തുകയായി ലഭിക്കും . ഗുണഭോക്താക്കളിൽ നിന്നും തുക സ്വീകരിക്കാതെയാണ് ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നത്.

അടൽ പെൻഷൻ യോജന

ദരിദ്രർ, അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവർക്കായുള്ള  ഒരു  സാമൂഹിക സുരക്ഷാ പെൻഷൻ സ്കീം ആണ് അടൽ പെൻഷൻ യോജന. ഈ പെൻഷൻ പദ്ധതി പ്രകാരം വരിക്കാർക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ പെൻഷൻ  1000 രൂപയും പരമാവധി  പ്രതിമാസം 5000 രൂപയുമാണ് ലഭിക്കുക. 18 നും 40 നും ഇടയിൽ പ്രായമുള്ള എല്ലാ ഇന്ത്യൻ പൗരന്മാർക്കും സ്കീമിൽ ചേരാം.

വരിഷ്ഠ പെൻഷൻ ബീമാ യോജന

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) മുഖേന  നടപ്പിലാക്കുന്ന പെൻഷൻ പദ്ധതിയാണ് വരിഷ്ട പെൻഷൻ ബീമാ യോജന. ഈ സ്കീമിൽ വരിക്കാർ ഒറ്റത്തവണ തുക അടച്ചാൽ പ്രതിവർഷം 9% എന്ന ഗ്യാരണ്ടി നിരക്കിൽ പെൻഷൻ ലഭിക്കും .ഫണ്ടിൽ എൽഐസി നൽകുന്ന റിട്ടേണിനേക്കാൾ ഗ്യാരണ്ടീഡ് റിട്ടേണിൽ വ്യത്യാസം വന്നാൽ   സബ്‌സിഡി പേയ്‌മെന്റ് വഴി ഗവൺമെന്റ് നഷ്ടപരിഹാരം നൽകും. പോളിസി വാങ്ങി പതിനഞ്ച് വർഷത്തിന് ശേഷം  നിക്ഷേപ തുക പിൻവലിക്കുകയും ചെയ്യാം

Latest Videos
Follow Us:
Download App:
  • android
  • ios