വ്യാജ ജിഎസ്ടി ചാർജുകൾ: റെസ്റ്റോറെന്റ് ബില്ലുകൾ കൃത്യമായി പരിശോധിക്കൂ

ഭക്ഷണ ബില്ലുകളിൽ അമിത ജിഎസ്ടി ഈടാക്കുന്നുണ്ടോ? എങ്ങനെ തിരിച്ചറിയും.. പണം നൽകുന്നതിന് മുൻപ് പറ്റിക്കപെടുന്നില്ലെന്ന് ഉറപ്പ് വരുത്തൂ

fake gst charges check your bills apk

ക്ഷണം കഴിച്ചു കഴിഞ്ഞാൽ പലപ്പോഴും ബില്ലുകൾ പരിശോധിക്കാതെയാണ് പലരും റെസ്റ്റോറന്റുകളിൽ പണം നൽകാറുള്ളത്. ഇങ്ങനെ വരുമ്പോൾ പല റെസ്റ്റോറന്റുകളും വ്യാജ ജിഎസ്ടി ചുമത്തി ഇത്തരം സാഹചര്യങ്ങളെ മുതലെടുക്കാറുണ്ട്. റെസ്റ്റോറന്റുകളും ഹോട്ടലുകളും മൂന്ന് തരത്തിലാണ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത്. ഒന്നാമത്തേത്, ബില്ലിൽ ഉൾപ്പെടുത്താതെ ജിഎസ്ടി ചാർജ് ഈടാക്കുന്നു. രണ്ടാമത്തേത്, ബില്ലിൽ ജിഎസ്ടി പരാമർശിക്കുന്നു. അതേസമയം ഈ ജിഎസ്ടി നമ്പർ സജീവമല്ല. മൂന്നാമത്തെ രീതി പ്രകാരം ജിഎസ്ടി നമ്പർ സജീവമാണ്, എന്നാൽ റസ്റ്റോറന്റ് ജിഎസ്ടി ബില്ലിന്റെ പരിധിയിൽ വരുന്നില്ല. ഇങ്ങനെ ഉപഭോക്താക്കളിൽ നിന്നും വ്യാജ ജിഎസ്ടി ചാർജുകൾ ഈടാക്കുന്നു. 

ജിഎസ്ടി ഇനത്തിൽ അധിക അധിക തുക ഈടാക്കുന്നത് ഒഴിവാക്കാൻ, ഉപഭോക്താക്കൾ ബിൽ ശ്രദ്ധാപൂർവ്വം പരിശോധിക്കണം. എന്തെങ്കിലും പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ, അവർ പണം നൽകാൻ വിസമ്മതിക്കുകയും പരാതി നൽകാൻ ജിഎസ്ടി ഹെൽപ്പ് ലൈൻ നമ്പറായ 18001200232-ൽ ബന്ധപ്പെടുകയും വേണം. 

മാത്രമല്ല, ഈ കാര്യങ്ങൾ ഉപഭോക്താക്കൾ തീർച്ചയായും അറിഞ്ഞിരിക്കണം. റസ്റ്റോറന്റിന്റെയോ ഹോട്ടലിന്റെയോ വിഭാഗത്തെ അടിസ്ഥാനമാക്കി ജിഎസ്ടി ബിൽ നിരക്കുകൾ വ്യത്യാസപ്പെടുന്നു. സാധാരണഗതിയിൽ, ഭക്ഷ്യവസ്തുക്കൾക്കൊപ്പം 5 ശതമാനം ജിഎസ്ടിയും ചിലയിടങ്ങളിൽ 12 ശതമാനം ജിഎസ്ടിയുമാണ് ഈടാക്കുന്നത്. വിലകൂടിയ ഹോട്ടലുകളോ റെസ്റ്റോറന്റുകളോ 18 ശതമാനം ജിഎസ്ടി ബിൽ ഈടാക്കാം. അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കാൻ ഉചിതമായ ജിഎസ്ടി ചാർജുകൾ അറിയേണ്ടത് അത്യാവശ്യമാണ്

ഉപഭോക്താക്കൾ അവരുടെ റസ്റ്റോറന്റ് ബില്ലുകൾ ശ്രദ്ധാപൂർവം പരിശോധിക്കുകയും അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കാൻ ശരിയായ ജിഎസ്ടി നിരക്കുകളെക്കുറിച്ച് ബോധവാന്മാരായിരിക്കുകയും വേണം. റസ്റ്റോറന്റിൽ വ്യാജ ജിഎസ്ടി ഈടാക്കുന്നതായി സംശയം തോന്നിയാൽ ജിഎസ്ടി ഹെൽപ്പ് ലൈൻ നമ്പറിൽ അറിയിക്കണം.

Latest Videos
Follow Us:
Download App:
  • android
  • ios