ഭാരതീയ ചികിത്സ പൈതൃകത്തെ അടുത്തറിയാം
ഡിസംബർ 19, 20, 21 തീയതികളിൽ സെന്റർ ഫോർ മെഡിസിനൽ പ്ലാന്റ്സ് റിസർച്ച് സെന്റർ (CMPR), AVS സ്‌ക്വയർ, (ചങ്കുവെട്ടി) സെമിനാർ ഹാളിലാണ് പ്രദർശനം നടക്കുന്നത്. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പ്രദർശനം.
കോട്ടയ്ക്കൽ ആര്യവൈദ്യശാല സ്ഥാപകൻ വൈദ്യരത്നം പി എസ് വാരിയരുടെ നൂറ്റി അൻപതാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഭാരതീയ ചികിത്സാപൈതൃകത്തിൻറെ ചരിത്രവും സിദ്ധാന്തവും പ്രയോഗവും പ്രാചീനരേഖകളിലൂടെ പരിചയപ്പെടുത്തുന്നതിനായി പ്രദർശനം സംഘടിപ്പിക്കുന്നു.
ഡിസംബർ 19, വ്യാഴാഴ്ച രാവിലെ 11.30 ന് ജില്ല കളക്ടർ ജാഫർ മാലിക് IAS ഉദ്‌ഘാടനം നിർവ്വഹിക്കും. ഡോക്ടർ പി. എം വാരിയർ അധ്യക്ഷത വഹിക്കും. ഡിസംബർ 19, 20, 21 തീയതികളിൽ സെന്റർ ഫോർ മെഡിസിനൽ പ്ലാന്റ്സ് റിസർച്ച് സെന്റർ (CMPR), AVS സ്‌ക്വയർ, (ചങ്കുവെട്ടി) സെമിനാർ ഹാളിലാണ് പ്രദർശനം നടക്കുന്നത്. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ് പ്രദർശനം.
ആയുർവേദത്തിന്റെ പ്രായോഗികവും ചരിത്രപരവുമായ ഏതാണ്ട് നാലായിരം കൊല്ലത്തെ രേഖാസമുച്ചയം പ്രദർശനത്തിൽ അവതരിപ്പിക്കുന്നുണ്ട്. കേവലം ചികിത്സാപൈതൃകം എന്നതിലുപരി ശാസ്ത്രവിജ്ഞാനചരിത്രത്തിന്റെ പ്രാചീന രേഖകൾ സുഗ്രാഹ്യമായ വിവരണങ്ങളോടുകൂടി അവതരിപ്പിക്കുക എന്നതാണ് പ്രദർശനത്തിന്റെ ലക്ഷ്യം.