ഇപിഎഫ് അക്കൗണ്ടുകളുടെ ഓട്ടോമാറ്റിക് ട്രാൻസ്ഫർ; ഈ സൗകര്യം ആർക്കൊക്കെ ലഭിക്കും
ജോലി മാറുന്ന സമയത്ത്, പിഎഫ് പണം ട്രാൻസ്ഫർ ചെയ്യുന്നതിന് സാദാരണയായി ഫോം പൂരിപ്പിച്ച് സമർപ്പിക്കണം. എന്നാൽ ഏപ്രിൽ ഒന്ന് മുതൽ ഇത് ചെയ്യേണ്ടതില്ല. ഇനി ജോലി മാറിയാൽ പിഎഫ് സ്വയമേവ കൈമാറ്റം ചെയ്യപ്പെടും
മാസവരുമാനക്കാരുടെ പ്രധാന ആനുകൂല്യങ്ങളിലൊന്നാണ് ഇപിഎഫ്. ജീവനക്കാർ അവരുടെ പ്രതിമാസ വേതനത്തിന്റെ ഒരു ഭാഗം (സാധാരണയായി അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം) ഇപിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കേണ്ടതുണ്ട്. തൊഴിലുടമകൾ തുല്യ തുക സംഭാവന ചെയ്യുന്നു. ഇതിന് പുറമേ സർക്കാർ കാലാകാലങ്ങളിൽ തീരുമാനിക്കുന്ന ഒരു നിശ്ചിത പലിശ നിരക്ക് ഈ നിക്ഷേപത്തിന് ലഭിക്കുകയും ചെയ്യും. ഏപ്രിൽ മുതൽ ഇപിഎഫ് ഒരു പുതിയ നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അതെന്താണെന്ന് അറിയാം.
ജോലി മാറുന്ന സമയത്ത്, പിഎഫ് പണം ട്രാൻസ്ഫർ ചെയ്യുന്നതിന് സാദാരണയായി ഫോം പൂരിപ്പിച്ച് സമർപ്പിക്കണം. എന്നാൽ ഏപ്രിൽ ഒന്ന് മുതൽ ഇത് ചെയ്യേണ്ടതില്ല. ഇനി ജോലി മാറിയാൽ പിഎഫ് സ്വയമേവ കൈമാറ്റം ചെയ്യപ്പെടും. അതായത്, പുതിയ നിയമപ്രകാരം ജോലി മാറിയതിന് ശേഷം പിഎഫ് പണം കൈമാറ്റം ചെയ്താൽ പിഎഫ് പണം സ്വയമേവ കൈമാറ്റം ചെയ്യപ്പെടും. ഇതിനായി ഫോം 31 പൂരിപ്പിക്കേണ്ടതില്ല. 2024-25 സാമ്പത്തിക വർഷത്തിൽ ജോലി മാറുമ്പോൾ പിഎഫ് പണം സ്വയമേവ കൈമാറ്റം ചെയ്യപ്പെടും. അതായത്, മുൻ കമ്പനിയിൽ നിന്ന് നിലവിലെ കമ്പനിയിലേക്ക് വരും. ഇതുമൂലം പിഎഫുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുമ്പത്തേക്കാൾ എളുപ്പമായി.
പിഎഫ് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യുന്നതിന് എന്ത് രേഖകൾ ആവശ്യമാണ്?
* ആധാർ കാർഡ്
* പാൻ കാർഡ്
* ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ
* മുൻ തൊഴിൽ ദാതാവിന്റെ വിശദാംശങ്ങൾ
* പഴയതും നിലവിലുള്ളതുമായ പിഎഫ് അക്കൗണ്ട് വിശദാംശങ്ങൾ