Asianet News MalayalamAsianet News Malayalam

സക്കർബർഗിനെ ചൊറിഞ്ഞ് ഇലോൺ മസ്‌ക്; തർക്കം കച്ചവടത്തിന് പുറത്തേക്കും

മസ്ക് സക്കർബർഗിന്റെ  വീഡിയോയെ പരിഹസിച്ച് രംഗത്തെത്തിയത്. മാർക്ക് സക്കർബർഗിനെ പൊങ്ങച്ചക്കാരനെന്നാണ് മസ്ക് വിശേഷിപ്പിക്കുന്നത്.  മാർക്ക് സക്കർബർഗ് വിനോദം തുടരട്ടെയെന്നും. എനിക്ക് ജോലി ചെയ്യാനാണ് ഇഷ്ടമെന്നും മസ്ക് പറയുന്നു.

Elon Musk mocks Mark Zuckerberg s 4th of July surf video:
Author
First Published Jul 6, 2024, 5:26 PM IST | Last Updated Jul 6, 2024, 5:41 PM IST

മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗും ടെസ്ല സിഇഒ ഇലോൺ മസ്‌കും തമ്മിലെന്താണ് പ്രശ്നം? സക്കർബർഗിനെ പരിഹസിക്കാൻ കിട്ടുന്ന ഒരു അവസരവും ഇലോൺ മസ്‌ക് പാഴാക്കാത്തത് കണ്ടാണ് ഈ ചോദ്യം ഉയരുന്നത്. ഏറ്റവുമൊടുവിലായി  മാർക്ക് സക്കർബർഗ് പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന്റെ പേരിലാണ് മസ്കിന്റെ പരിഹാസം. ജൂലൈ 4 ലെ  അമേരിക്കയുടെ 248-ാമത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ ഭാഗമായി മാർക്ക് സക്കർബർഗ്  ഒരു വീഡിയോ പങ്കുവച്ചിരുന്നു.  ഒരു കൈയിൽ അമേരിക്കൻ പതാകയും മറുകൈയിൽ ബിയറും പിടിച്ച് സർഫിംഗ് ചെയ്യുന്ന വീഡിയോ ആണ് സക്കർബർഗ് പോസ്റ്റ് ചെയ്തത്. സക്കർബർഗ് ഒരു സ്വർണ്ണ ചെയിനും ഒരു ജോടി മെറ്റാ റേ-ബാൻസും ധരിച്ചിരിക്കുന്നതായും കാണാം. പലരും വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ പങ്കിട്ടു. അക്കൂട്ടത്തിൽ ഇലോൺ മസ്‌കും ഉൾപ്പെടുന്നു. ഒരു എക്‌സ് ഉപയോക്താവിന്റെ  പോസ്റ്റിന് മറുപടി നൽകുന്നതിനിടെ മസ്ക് സക്കർബർഗിന്റെ  വീഡിയോയെ പരിഹസിച്ച് രംഗത്തെത്തിയത്. മാർക്ക് സക്കർബർഗിനെ പൊങ്ങച്ചക്കാരനെന്നാണ് മസ്ക് വിശേഷിപ്പിക്കുന്നത്.  മാർക്ക് സക്കർബർഗ് വിനോദം തുടരട്ടെയെന്നും. എനിക്ക് ജോലി ചെയ്യാനാണ് ഇഷ്ടമെന്നും മസ്ക് പറയുന്നു.



ഹാപ്പി ബർത്ത്ഡേ അമേരിക്ക! എന്ന  3 സെക്കന്റ് ദൈർഘ്യമുള്ള മാർക്ക് സക്കർബർഗിന്റെ  വീഡിയോയ്ക്ക് ഇതുവരെ എട്ടര ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്.  ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ഈ വീഡിയോയ്ക്ക് ഇതുവരെ 8.82 ലക്ഷം ലൈക്കുകളും ലഭിച്ചു. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സുമായി മത്സരിക്കുന്ന സക്കർബർഗിന്റെ  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ മെറ്റാ ത്രെഡ്‌സ് പ്രവർത്തനം ആരംഭിച്ചപ്പോൾ മസ്‌കും സക്കർബർഗും പരസ്യമായി പോരടിച്ചിരുന്നു. ത്രെഡുകൾക്ക് ഇപ്പോൾ 175 ദശലക്ഷത്തിലധികം പ്രതിമാസ ഉപയോക്താക്കളുണ്ട്, മൂന്ന് മാസം മുമ്പ് ഇത് 150 ദശലക്ഷമായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios