Asianet News MalayalamAsianet News Malayalam

ഗ്രൗണ്ടില്‍ ഓസ്ട്രേലിയൻ താരങ്ങളെ ഏറ്റവും കൂടുതല്‍ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യൻ താരം; അത് വിരാട് കോലിയല്ല

മത്സരങ്ങള്‍ക്കിടെ ഓസ്ട്രേലിയന്‍ താരങ്ങളെ ഏറ്റവും കൂടുതല്‍ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യൻ താരത്തിന്‍റെ പേരുമായി ഓസ്ട്രേലിയൻ ടീം അംഗങ്ങള്‍.

Indian Player Who Sledges the Australian Players the Most, Surprisingly Aussie says It's Not Virat Kohli
Author
First Published Oct 5, 2024, 10:03 AM IST | Last Updated Oct 5, 2024, 10:03 AM IST

മെല്‍ബണ്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കായി ഇന്ത്യയും ഓസ്ട്രേലിയയും തയാറെടുക്കവെ ഗ്രൗണ്ടില്‍ ഓസ്ട്രേലിയന്‍ താരങ്ങളെ ഏറ്റവും കൂടുതല്‍ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യൻ താരമാരാണെന്ന് വെളിപ്പെടുത്തി ഓസീസ് താരങ്ങൾ. സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ചാറ്റ് ഷോയിലാണ് ഓസീസ് നായകന്‍ പാറ്റ് കമിന്‍സ്, താരങ്ങളായ സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബുഷെയ്ന്‍, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെസല്‍വുഡ്, നേഥന്‍ ലിയോണ്‍ എന്നിവര്‍ ഒരേ സ്വരത്തില്‍ ആ താരത്തിന്‍റെ പേര് വെളിപ്പെടുത്തിയത്.

വിരാട് കോലിയും ഓസീസ് താരങ്ങളും തമ്മില്‍ ഗ്രൗണ്ടില്‍ പലവട്ടം കൊമ്പു കോര്‍ത്തിട്ടുണ്ട്. മിച്ചല്‍ ജോണ്‍സണുമായുും ഓസീസ് ക്യാപ്റ്റനായിരുന്ന ടിം പെയ്നുമായുമുള്ള കോലിയുടെ വാക് പോരാട്ടം ആരാധകര്‍ മറന്നിട്ടുമില്ല. എന്നാല്‍ ഇതൊക്കെയായിട്ടും ഓസീസ് താരങ്ങളെ സ്ലെഡ്ജ് ചെയ്യുന്നതില്‍ മുമ്പൻ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണെന്നാണ് എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നത്. താരങ്ങളോരോരുത്തര്‍ക്കും എഴുതാനുള്ള ബോര്‍ഡും മാര്‍ക്കറിം നല്‍കിയശേഷമായിരുന്നു ഓസീസ് താരങ്ങളെ ഏറ്റവും കൂടുതല്‍ സ്ലെഡ്ജ് ചെയ്യുന്ന ഇന്ത്യൻ താരത്തിന്‍റെ പേര് ചോദിച്ചത്. എല്ലാവരും എഴുതിയത് പന്തിന്‍റെ പേരായിരുന്നു.

റൺ ഔട്ടായ ന്യൂസിലൻഡ് താരത്തെ തിരിച്ചുവിളിച്ച് അമ്പയർ, തർക്കിച്ച് ഹർമൻപ്രീത്; ക്രിക്കറ്റ് നിയമങ്ങളിൽ പറയുന്നത്

2018ലെ ഓസീസ് പര്യടനത്തില്‍ വിക്കറ്റിന് പിന്നില്‍ നിന്ന് റിഷഭ് പന്ത് ഓസീസ് താരങ്ങളെ പ്രകോപിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ടിം പെയ്ന്‍ ക്രീസിലെത്തിയപ്പോള്‍ താല്‍ക്കാലിക ക്യാപ്റ്റനാണ് ക്രീസിലെന്നും അതുകൊണ്ട് തന്നെ യാതൊരു ഉത്തരവാദിത്തവും ഉണ്ടാകില്ലെന്നും പന്ത് വിളിച്ചു പറയുന്നുണ്ട്. നിങ്ങളാരെങ്കിലും താല്‍ക്കാലിക ക്യാപ്റ്റന്‍ എന്നു കേട്ടിട്ടുണ്ടോ എന്നും പന്ത് വിളിച്ചു ചോദിക്കുന്നുണ്ട്. ടിം പെയ്നിന്‍റേത് സ്പെഷ്യല്‍ അപ്പിയറന്‍സാണെന്നും പന്ത് പറയുന്നു.

നഥാന്‍ ലിയോണ്‍ ക്രീസിലെത്തിയപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ താരമാണ് ക്രീസിലെന്ന് പന്ത് പരിഹസിക്കുന്നുമുണ്ട്. നീ എന്തിനാ എന്‍റെ നേര്‍ക്ക് തിരിയുന്നത്, എനിക്ക് ബാറ്റ് ചെയ്യാന്‍ അറിയില്ലെന്നാണോ നീ പറയുന്നതെന്ന് ലിയോണ്‍ തിരിച്ചു ചോദിക്കുന്നു. എന്നാല്‍ താന്‍ ഓസീസ് താരങ്ങളുമായി പലവട്ടം കൊമ്പുകോര്‍ത്തിട്ടുണ്ടെങ്കിലും അതൊന്നും വിരോധം മനസില്‍ വെച്ചല്ലെന്നും തമാശക്കുവേണ്ടി ചെയ്യുന്നതാണെന്നും പന്ത് വീഡിയോയില്‍ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios