ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്സവ സമ്മാനം; സ്പെഷ്യൽ എഫ്‌ഡിക്ക് വമ്പൻ പലിശ

400 ദിവസത്തെ സ്പെഷ്യൽ സ്‌കീം. ബാങ്ക് ഓഫ് ഇന്ത്യ നൽകുന്ന പലിശ നിരക്കുകൾ അറിയാം 

FD interest rate up to 8.1%: Bank of India launches new FD tenure; who can invest, interest rates

ഉത്സവ കാലത്ത് നിക്ഷേപിക്കാൻ പ്ലാൻ ഉണ്ടോ?  സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രത്യേക പലിശ നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് പൊതു മേഖലാ ബാങ്കായ , ബാങ്ക് ഓഫ് ഇന്ത്യ. 400 ദിവസത്തെ ഫിക്സഡ് ഡിപ്പോസിറ്റിന്  8.10 ശതമാനം വരെ പലിശ നിരക്ക് ആണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.  400 ദിവസത്തെ ഈ പ്രത്യേക റീട്ടെയില്‍ ടേം ഡെപ്പോസിറ്റ് ഇന്ന് മുതല്‍ എല്ലാ ശാഖകളിലും ലഭ്യമാണ്, കൂടാതെ ബാങ്കിന്റെ ഡിജിറ്റല്‍ ചാനലുകളിലൂടെയും ഈ സേവനം ലഭ്യമാകുമെന്ന് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഇതിനായി ബാങ്കിന്റെ ഒമ്നി നിയോ ആപ്പ്, ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ സന്ദർശിക്കാം. വളരെ ആകര്‍ഷകമായ ഈ പലിശ നിരക്ക് 3 കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്കായിരിക്കും ലഭിക്കുക.

പ്രത്യേക 400 ദിവസത്തെ ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിന് കീഴില്‍, സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍സിന് 8.10 ശതമാനം പലിശ നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഫിക്സഡ് ഡിപ്പോസിറ്റിന്  7.95 ശതമാനം പലിശയും  മറ്റ് ഉപഭോക്താക്കള്‍ക്ക് 7.45 ശതമാനം പലിശയും ലഭിക്കും. ഈ ഓഫര്‍ പ്രകാരം 1 കോടി രൂപയ്ക്ക് മുകളിലായിരിക്കണം നിക്ഷേപത്തുക. എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാവുന്ന  നിക്ഷേപ പദ്ധതിക്ക് കീഴില്‍  സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് ബാങ്ക് 7.95 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തിലുള്ളവര്‍ക്ക് 7.80 ശതമാനം പലിശയും മറ്റുള്ള വിഭാഗത്തിലുള്ളവരുടെ നിക്ഷേപങ്ങള്‍ക്ക് 7.30 ശതമാനം പലിശയും ലഭിക്കും

ഈ പ്രത്യേക 400 ദിവസത്തെ സ്ഥിര നിക്ഷേപം റെസിഡന്‍റ് ഇന്‍ഡ്യന്‍, എന്‍ആര്‍ഇ, എന്‍ആര്‍ഒ നിക്ഷേപകര്‍ക്ക് ലഭ്യമാണ്. 3 കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഈ പ്രത്യേക പലിശ നിരക്ക് ലഭിക്കുക
 

Latest Videos
Follow Us:
Download App:
  • android
  • ios