Asianet News MalayalamAsianet News Malayalam

വാടക കരാറിനെ നിസ്സാരമാക്കേണ്ട. ഒപ്പിടുന്നതിന് മുമ്പ് ഈ 5 പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കണം

വാക്കാൽ പറയുന്നത്കൊണ്ട് പലരും ഈ വാടക കരാർ കാര്യമായി ഗൗനിക്കാറുപോലുമില്ല. എന്നാൽ ഒരു വാടക കരാറിൽ ഒപ്പിടുന്നതിന് മുൻപ് ഇനി പറയുന്ന 5  കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം

5 essential points to double-check before signing your rent agreement
Author
First Published Oct 4, 2024, 8:03 PM IST | Last Updated Oct 4, 2024, 8:03 PM IST

രു വീട് അല്ലെങ്കിൽ മറ്റെന്തെകിലും പ്രോപ്പർട്ടി വാടകയ്ക്ക് എടുക്കുമ്പോൾ ഏതാണ് ആദ്യം നോക്കുന്നത്? തീർച്ചയായും ഭൂരിഭാഗം ആളുകളും അതിന്റെ വാടകയായിരിക്കും നോക്കുന്നത്. എല്ലാം ഒത്തുവന്നാൽ വാടക കരാറിൽ ഒപ്പുവെക്കും. വാക്കാൽ പറയുന്നത്കൊണ്ട് പലരും ഈ വാടക കരാർ കാര്യമായി ഗൗനിക്കാറുപോലുമില്ല. എന്നാൽ ഒരു വാടക കരാറിൽ ഒപ്പിടുന്നതിന് മുൻപ് ഇനി പറയുന്ന 5  കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിച്ചിരിക്കണം 

1. കൃത്യമായ വാടക

നൽകേണ്ട വാടക എത്രയെന്ന് കൃത്യമായി, അല്ലെങ്കിൽ നിങ്ങളോട് പറഞ്ഞത് തന്നെയാണോ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഉറപ്പാക്കണം . കൂടാതെ ഒരു മാസം, അല്ലെങ്കിൽ നിങ്ങളോട് പറഞ്ഞിരിക്കുന്ന ഇടവേളകളിൽ തന്നെയാണോ വാടക നൽകേണ്ട തിയതി എന്നുള്ളത് ഉറപ്പിക്കുക, വൈകി വാടക നൽകിയാലുള്ള, പിഴകളോ മറ്റോ ഉണ്ടോയെന്ന് പരിശോധിക്കണം. സൊസൈറ്റി മെയിൻ്റനൻസ് ഫീസും പാർക്കിംഗ് ചാർജുകളും പോലെയുള്ള ചെലവുകൾ ആരൊക്കെ വഹിക്കുമെന്ന് കരാറിൽ വ്യക്തമാക്കിയിരിക്കണം 

2. വാടക എപ്പോൾ വർധിപ്പിക്കും

വാടക കരാർ കിട്ടിയാൽ, വാടക തുക പരിശോധിക്കുന്നതിനൊപ്പം എപ്പോൾ മുതൽ ആയിരിക്കും വാടക ഉയർത്തുക എന്നുള്ളത് പരിശോധിക്കണം.  മൂന്ന് മുതൽ നാല് വർഷം വരെ നീണ്ടുനിൽക്കുന്ന ദീർഘകാല കരാറുകൾക്കും പുതുക്കാവുന്ന 11 മാസത്തെ  കരാറുകൾക്കും വാടക ഉയർത്തുന്നത് വ്യത്യസ്ത സമയങ്ങളിൽ ആയിരിക്കും. 

3. നോട്ടീസ്/ലോക്ക്-ഇൻ പിരീഡ്

വാടക കരാറുകൾക്ക് 11 മാസമോ മൂന്ന് വർഷമോ പോലുള്ള നിശ്ചിത കാലാവധി ഉണ്ടെങ്കിലും ചിലപ്പോൾ, ഭൂവുടമയോ വാടകക്കാരനോ കരാർ നേരത്തെ അവസാനിപ്പിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടായേക്കാം. ഇത്തരം അവസരങ്ങളിൽ, എന്താണ് വ്യവസ്ഥയെന്ന് രേഖപ്പെടുത്തിയിരിക്കണം. ഇരു കൂട്ടർക്കും ഒരു മാസത്തെ നോട്ടീസ് പിരീഡ് കാലയളവാണ് സാധാരണ നൽകാറുള്ളത്. 

4. നിയന്ത്രണങ്ങൾ 

കരാറിൽ വാടകക്കാർ എന്തൊക്കെ അനുവദിനീയമാണ്, അല്ല എന്നുള്ളത് വ്യതമാക്കണം. വളർത്തുമൃഗങ്ങളെ നിരോധിക്കുക, പാർക്കിംഗ് പോലുള്ള മറ്റ് പരിമിതികൾ എന്നിവ വ്യക്തമാക്കണം. എല്ലാ നിയന്ത്രണങ്ങളും മുൻകൂട്ടി ചർച്ച ചെയ്യുകയും കരാറിൽ അംഗീകരിച്ച പരിധികൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂവെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. 

5. വസ്തുവക

വാടക കരാറിൽ തീർച്ചയായും കെട്ടിടത്തിൽ ഉടമ നൽകുന്ന വസ്തുവകകൾ എന്തൊക്കെയെന്ന് രേഖപ്പെടുത്തണം. ഉദാഹരണത്തിന്, ഫർണിച്ചറുകൾ , ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ. ഭാവിയിൽ സാധ്യമായ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ വിശദാംശങ്ങൾ നന്നായി വായിക്കുകയും പരിശോധിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്

Latest Videos
Follow Us:
Download App:
  • android
  • ios