ഇന്ത്യയിലെ ഈ 8 സംസ്ഥാനങ്ങൾ കുതിക്കുന്നു; ജിഡിപി ഒരു ലക്ഷം കോടി ഡോളറാകും

ഒരു ലക്ഷം കോടി ഡോളറിലെത്തുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര മാറുമെന്നും കർണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നാലെ ഈ നേട്ടം കൈവരിക്കുമെന്നും  ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച്

Eight Indian States On Track To Surpass 1 Trillion Economy Mark By financial year 2047

2047 സാമ്പത്തിക വർഷത്തോടെ  രാജ്യത്തെ എട്ട് സംസ്ഥാനങ്ങളുടെ ജിഡിപി ഒരു ലക്ഷം കോടി ഡോളറിൽ കൂടുതലായിരിക്കുമെന്ന് ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് . കണക്കുകൾ പ്രകാരം, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നിവ ഒരു ലക്ഷം കോടി ഡോളർ നേടുന്ന ആദ്യത്തെ സംസ്ഥാനങ്ങളായിരിക്കുമെന്നും ഇത് 2039 സാമ്പത്തിക വർഷത്തിൽ സംഭവിക്കുമെന്നും  ഏജൻസി പറഞ്ഞു. ഒരു ലക്ഷം കോടി ഡോളറിലെത്തുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്ട്ര മാറുമെന്നും കർണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിന്നാലെ ഈ നേട്ടം കൈവരിക്കുമെന്നും  ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് വ്യക്തമാക്കി. 2042 സാമ്പത്തിക വർഷത്തോടെ മാത്രമേ ഉത്തർപ്രദേശിന് ഈ ലക്ഷ്യത്തിലെത്താൻ കഴിയൂ.

 അതേ സമയം 2028 സാമ്പത്തിക വർഷത്തോടെ 1 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കാനാണ് മഹാരാഷ്ട്ര ലക്ഷ്യമിടുന്നത്, 2030 ഓടെ ഉത്തർപ്രദേശും, തമിഴ്‌നാടും, 2032 ഓടെ കർണാടകയും ഈ ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ്.  2028 സാമ്പത്തിക വർഷത്തോടെ 5 ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയാകാനുള്ള ശ്രമത്തിലാണ് ഇന്ത്യ  .അതേ സമയം  വികസിത രാജ്യങ്ങളുടെ പ്രതിശീർഷ വരുമാനത്തിലെത്താൻ   കാത്തിരിപ്പ് നീണ്ടേക്കാം. 1,086 ഡോളറിനും 4,255 ഡോളറിനും ഇടയിലുള്ള ആളോഹരി വരുമാനമുള്ള താഴ്ന്ന ഇടത്തരം വരുമാന വിഭാഗത്തിൽപ്പെട്ടവരാണ് മിക്ക ഇന്ത്യൻ സംസ്ഥാനങ്ങളിലുമുള്ളവർ.  

 ലോകബാങ്ക് തയാറാക്കിയ  നിലവാരമനുസരിച്ച്, ഗോവയും സിക്കിമും മാത്രമാണ് ഉയർന്ന ഇടത്തരം വരുമാന വിഭാഗത്തിൽ വരുന്നത് (പ്രതിശീർഷ വരുമാനം $ 4,256-13,205) എന്ന് ഇന്ത്യ റേറ്റിംഗ്സ് പറഞ്ഞു. യുപിയും ബിഹാറും താഴ്ന്ന വരുമാന വിഭാഗത്തിലാണ് (പ്രതിശീർഷ വരുമാനം 1,085 ഡോളറിൽ താഴെ). 2014 സാമ്പത്തിക വർഷത്തിനും 2023 സാമ്പത്തിക വർഷത്തിനും ഇടയിൽ ദേശീയ പ്രതിശീർഷ വരുമാനത്തിൽ 4.2 ശതമാനം വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, പഞ്ചാബ് എന്നിവയുടെ വളർച്ചാ നിരക്ക് ദേശീയ പ്രതിശീർഷ നിരക്കിനേക്കാൾ മന്ദഗതിയിലായിരുന്നു .

Latest Videos
Follow Us:
Download App:
  • android
  • ios