റെക്കോർഡിട്ട് വിള ഇൻഷുറൻസ് പദ്ധതി; വരിക്കാരുടെ എണ്ണത്തിൽ 27% വർധന

നിലവിൽ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്ന  പ്രധാനമന്ത്രി ഫസൽ ബീമ യോജന  പ്രകാരം, കർഷകർ അടയ്‌ക്കേണ്ട പ്രീമിയം റാബി വിളകൾക്ക് ഇൻഷ്വർ ചെയ്ത തുകയുടെ 1.5% ഉം ഖാരിഫ് വിളകൾക്ക് 2% ഉം നാണ്യ വിളകൾക്ക് 5% ഉം ആണ്.

Crop insurance cover expands 27% in FY24

പ്രധാനമന്ത്രി ഫസൽ ബീമ യോജന പ്രകാരം ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിലുള്ള കർഷകരുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷം  40 ദശലക്ഷത്തിലെത്തി. റെക്കോർഡ് നിരക്കാണിത്.  27% ആണ് വരിക്കാരുടെ എണ്ണത്തിലെ വർധന. വിള ഇൻഷുറൻസ് പദ്ധതി വായ്പ അടിസ്ഥാനമാക്കി നൽകുന്നതിന് പകരം  സബ്‌സ്‌ക്രിപ്‌ഷൻ അടിസ്ഥാനമാക്കിയുള്ള മാതൃകയിലേക്ക് നീങ്ങുകയാണെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിയിൽ ചേർന്ന കർഷകരിൽ 42 ശതമാനത്തിലധികം പേരും ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാത്തവരാണെന്ന് എന്നുള്ളതിനാലാണിത്.

വിസ്തൃതിയുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ സാമ്പത്തിക വർഷം  വിള ഇൻഷുറൻസ് പദ്ധതിയുടെ കവറേജ് 61 ദശലക്ഷം ഹെക്ടർ കവിഞ്ഞു.  2022-23 നെ അപേക്ഷിച്ച് ഏകദേശം 21% കൂടുതലാണിത്. നിലവിൽ 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പിലാക്കുന്ന  പ്രധാനമന്ത്രി ഫസൽ ബീമ യോജന  പ്രകാരം, കർഷകർ അടയ്‌ക്കേണ്ട പ്രീമിയം റാബി വിളകൾക്ക് ഇൻഷ്വർ ചെയ്ത തുകയുടെ 1.5% ഉം ഖാരിഫ് വിളകൾക്ക് 2% ഉം നാണ്യ വിളകൾക്ക് 5% ഉം ആണ്. പ്രീമിയം കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി പങ്കിടുന്നു, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കാര്യത്തിൽ, പ്രീമിയം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ 9:1 അനുപാതത്തിൽ ആണ് വിഭജിച്ചിരിക്കുന്നത്.  

 2016-ൽ  പ്രധാനമന്ത്രി ഫസൽ ബീമ യോജന ആരംഭിച്ചതുമുതൽ, 31,139 കോടി രൂപ കർഷകർ അവരുടെ പ്രീമിയത്തിന്റെ വിഹിതമായി അടച്ചു, അതിൽ നിന്ന് ഏകദേശം 1.56 ലക്ഷം കോടി രൂപ ക്ലെയിമുകൾ ആയി നൽകിയിട്ടുണ്ട്. അതായത് കർഷകർ അടയ്‌ക്കുന്ന പ്രീമിയത്തിലെ ഓരോ 100 രൂപയ്ക്കും, അവർക്ക് ഏകദേശം 500 രൂപ ക്ലെയിമുകളായി ലഭിച്ചിട്ടുണ്ട് . പിഎംഎഫ്ബിവൈയ്ക്കായി, ധനമന്ത്രാലയം 2025 സാമ്പത്തിക വർഷത്തിൽ 15,000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്

എന്താണ്  പ്രധാനമന്ത്രി ഫസൽ ബീമ യോജന?

കാർഷിക വിളകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും വിള ഇൻഷുറൻസിന്റെ പ്രയോജനം പരമാവധി  കർഷകരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാനും  പ്രധാനമന്ത്രി ഫസൽ ബീമ യോജന  ലക്ഷ്യമിടുന്നു. ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, വരൾച്ച, പ്രകൃതിക്ഷോഭം, കാലവർഷക്കെടുതി തുടങ്ങിയ പ്രകൃതിക്ഷോഭങ്ങൾ മൂലമുള്ള നഷ്ടത്തിൽ നിന്ന് ഇൻഷുർ ചെയ്ത കർഷകർക്ക് പദ്ധതി പ്രകാരം നഷ്ടപരിഹാരം ലഭിക്കും.

എങ്ങനെ പദ്ധതിയിൽ ചേരാം?

* ബാങ്കുകൾ,  ഇൻഷുറൻസ് ബ്രോക്കർമാർ,   വെബ്സൈറ്റ് എന്നിവ വഴി നേരിട്ട് പദ്ധതിയുടെ ഭാഗമാകാം. ഓൺലൈനായി അപേക്ഷിക്കുന്നതിന് ഉള്ള വഴികൾ ഇതാ...
* പ്രധാനമന്ത്രി ഫസൽ ബീമ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
* ഫാർമർ കോർണറിൽ ക്ലിക്ക് ചെയ്യുക
* അക്കൗണ്ട് ഇല്ലെങ്കിൽ, ഗസ്റ്റിൽ ക്ലിക്കുചെയ്യുക. എല്ലാ വിശദാംശങ്ങളും ശരിയായി പൂരിപ്പിച്ച്  സബ്മിറ്റ് ചെയ്യുക
* ഇൻഷുറൻസ് സ്കീമിലെ ഫോം പൂരിപ്പിച്ച് സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.

Latest Videos
Follow Us:
Download App:
  • android
  • ios