കൊവിഡ് 19 : റെക്കോർഡുകൾ തകർത്ത്, ഇന്ത്യന്‍ ഓഹരി വിപണിയില്‍ നഷ്ടം
കൊവിഡ് 19 ഭീതി തുടരുന്ന സാഹചര്യത്തിൽ സ്വർണ്ണവില ഇനിയും കൂടിയേക്കും.ആഗോള വിപണികളിലെ ഇടിവിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും നഷ്ടം തുടരുകയാണ്.
കൊച്ചി: റെക്കോർഡുകൾ തകർത്ത് സ്വര്‍ണവില. സ്വർണം ഗ്രാമിന് 4040 രൂപയും, പവന് 400 രൂപ കൂടി 32320 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്ത്യൻ രൂപയുടെ നില ഡോളറിനെതിരെ ദുർബലമാകുന്നതാണ് രാജ്യത്ത് സ്വര്‍ണവില കൂടാൻ കാരണം.
ഡോളറിനെതിരെ 74 രൂപയിലേക്ക് അടുക്കുകയാണ് ഇന്ത്യൻ രൂപ. സ്വർണം മാത്രമാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ, വൻകിട നിക്ഷേപകർ മാത്രമല്ല, രാജ്യങ്ങളും വൻതോതിൽ സ്വർണത്തിൽ നിക്ഷേപിക്കുകയാണ്. കൊവിഡ് 19 ഭീതി തുടരുന്ന സാഹചര്യത്തിൽ സ്വർണ്ണവില ഇനിയും കൂടിയേക്കും.
അതേസമയം, കൊവിഡ് 19 ഭീതിയില്‍ ആഗോള വിപണികളിലെ ഇടിവിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും നഷ്ടം തുടരുകയാണ്. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ സെന്‍സെക്സ് 1400 പോയിന്‍റോളം ഇടിഞ്ഞിരുന്നു. അമേരിക്കന്‍ വിപണിയിലും പ്രധാന ഏഷ്യന്‍ വിപണികളിലുമുണ്ടായ തിരിച്ചടിയെ തുടര്‍ന്നാണ് ഇന്ത്യന്‍ വിപണിയിലും നഷ്ടമുണ്ടായത്.
കൊവിഡ് 19 കൂടുതല്‍ രാജ്യങ്ങളിലേക്ക് ബാധിക്കുന്നത് ആഗോള സാമ്പത്തിക രംഗത്തെ പ്രതിസന്ധിയിലാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് വിപണിയില്‍ നഷ്ടമുണ്ടായത്. 4.72 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകര്‍ക്ക് ഇന്നുണ്ടായത്. 1000 പോയിന്‍റ് നഷ്ടത്തിലാണ് സെന്‍സെക്സ് ഇപ്പോള്‍. നിഫ്ടി 320 പോയിന്‍റോളം കുറഞ്ഞാണ് വ്യാപാരം നടത്തുന്നത്.