കൊമ്പുകോർക്കാൻ ഈ ഇരട്ടകൾ; ബ്യൂട്ടി- കോസ്മെറ്റിക്ക് വിപണി പിടിച്ചടക്കുക ആര്
ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയുടെ മക്കൾ, മുകേഷ് അംബാനിയുടെ ഇരട്ടകളോട് പൊരുതുന്നത് ഇവർ.
നൈകയുടെ സ്ഥാപകയായ ഫാൽഗുനി നായർ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീകളിൽ ഒരാളാണ്. ഫാൽഗുനിയുടെ മക്കളായ അഞ്ചിത് നായരും അദ്വൈത നായരും ഈ വ്യവസായ പാത പിന്തുടർന്ന് വിജയം കൊയ്യുകയാണ്. ഇരട്ടകളായ ഇവർ ബിസിനസ്സിന്റെ കാര്യത്തിൽ അമ്മയെ പിന്തുടരുക മാത്രമല്ല, മുകേഷ് അംബാനിയോടും ഇഷ അംബാനിയുടെ പുതിയ കമ്പനിയായ 'ടിര' ബ്യൂട്ടിയോടും മത്സരിച്ച് നൈകയെ ഒരു പുതിയ ഉയരത്തിലെത്തിക്കുകയും ചെയ്തു.
ഫാൽഗുനി നായരുടെ മകൾ അദ്വൈത നായർ ബെയിൻ ആൻഡ് കമ്പനിയിലെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് അമ്മയോടൊപ്പം ചേർന്നത്. നൈകയുടെ സഹസ്ഥാപകയാണ് അദ്വൈത ഇപ്പോൾ. നൈകയുടെ ഓഫ്‌ലൈൻ സ്റ്റോറുകൾ സ്ഥാപിക്കാൻ അദ്വൈത മുന്നിട്ടിറങ്ങി. ഇത് കമ്പനിക്ക് വരുമാനത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്.
ALSO READ: ഈ രംഗത്ത് ഇനി മത്സരം മുഖാമുഖം; പോരാടാൻ ഉറച്ച് ടാറ്റയും അംബാനിയും
സഹോദരിയുടെ പാത പിന്തുടർന്ന് അഞ്ചിത് നായരും ഇൻവെസ്റ്റ്‌മെന്റ് ബാങ്കർ ജോലി ഉപേക്ഷിച്ച് നൈകയിൽ ചേർന്നു, അഞ്ചിത് കമ്പനിയുടെ ഇ-റീട്ടെയിൽ വിഭാഗം ഏറ്റെടുത്തു. ഇരുവരും നൈകയുടെ ഡയറക്ടർ ബോർഡിൽ അംഗങ്ങളാണ്.
അഞ്ചിത് നായർ ഇത് നൈകയുടെ ഇ-കൊമേഴ്‌സ് വിഭാഗമായ ബ്യൂട്ടി സിഇഒയാണ്, ഇരട്ട സഹോദരി അദ്വൈത നായർ കമ്പനിയുടെ ഫാഷൻ വിഭാഗമായ നൈകാ ഫാഷനെ നയിക്കുന്നു. ഇരുവരും അവരുടെ അമ്മയായ ഫാൽഗുനി നായർക്ക് 2.7 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തി കെട്ടിപ്പടുക്കാൻ സഹായിച്ചു. 2022 നവംബറിലെ കണക്കനുസരിച്ച്, നൈകയുടെ മൂല്യം 13 ബില്യൺ ഡോളറാണ്. അതായത് 1.08 ലക്ഷം കോടി രൂപ.
ഇഷ അംബാനിയുടെ ടിര ബ്യൂട്ടി, ടാറ്റ ക്ലിക് തുടങ്ങിയ വൻകിട കമ്പനികളോട് പോരാടുകയാണ് നൈക. മറ്റു ബ്രാൻഡുകളെ നൈകയുടെ വിപണി വിപണിയെ മറികടക്കാൻ അനുവദിക്കാതെ മുന്നിൽ നിന്ന് നയിക്കാൻ ഈ ഇരട്ട സഹോദരരും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം