സിബിൽ സ്കോർ 'വില്ലനോ ഹീറോയോ'; വായ്‌പയിൽ പണി വരുന്ന വഴികൾ
ഒരു വ്യക്തിക്ക് എത്ര രൂപ വരെ വായ്പ നൽകണം എന്നുള്ളതെല്ലാം തീരുമാനിക്കുന്നത് ഈ ക്രെഡിറ്റ് സ്കോറാണ്. അതുകൊണ്ടുതന്നെ പലപ്പോഴും കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ എടുക്കാൻ നേരം വലയ്ക്കാറുണ്ട്.
പലപ്പോഴും ബാങ്കുകളിൽ വായ്പ എടുക്കാൻ എത്തുമ്പോഴായിരിക്കും ക്രെഡിറ്റ് സ്കോർ അഥവാ സിബിൽ സ്കോറിനെ കുറിച്ച് അറിയുക. വായ്പയും സിബിൽ സ്കോറും തമ്മിൽ ഏത് ബന്ധമെന്നല്ലേ.. ഒരു വ്യക്തിക്ക് എത്ര രൂപ വരെ വായ്പ നൽകണം എന്നുള്ളതെല്ലാം തീരുമാനിക്കുന്നത് ഈ ക്രെഡിറ്റ് സ്കോറാണ്. അതുകൊണ്ടുതന്നെ പലപ്പോഴും കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ എടുക്കാൻ നേരം വലയ്ക്കാറുണ്ട്. എന്താണ് സിബിൽ സ്കോർ പരിശോധിക്കാം, എങ്ങനെ സ്കോർ മെച്ചപ്പെടുത്താം എന്നീ കാര്യങ്ങൾ അറിയാം.
എന്താണ് സിബിൽ സ്കോർ?
സിബിൽ സ്കോർ തീരുമാനിക്കുന്നത് ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് ഇത്. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്.
ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടച്ചില്ലെങ്കിലോ, വായ്പകൾ മുടങ്ങിയാലോ, ഇഎംഐ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയാലോ സിബിൽ സ്‌കോറുകൾ കുറയും. അത്തരം സന്ദർഭങ്ങളിൽ, നിങ്ങൾക്ക് വായ്പ നൽകാൻ ബാങ്കുകൾ വിസമ്മതിച്ചേക്കാം.
നിങ്ങളുടെ സ്കോർ മെച്ചപ്പെടുത്താനുള്ള മാർഗ്ഗങ്ങൾ
• എല്ലായ്‌പ്പോഴും ഇഎംഐകൾ നിശ്ചിത തീയതിയിലോ അതിന് മുമ്പോ അടയ്ക്കുക. ക്രെഡിറ്റ് കാർഡ് ബില്ലുകൾക്കുള്ള പേയ്മെന്റ് സമയപരിധി മറികടക്കാതിരിക്കുക.
• സുരക്ഷിതമായ വായ്പകളും (ഭവന വായ്പകളും വാഹന വായ്പകളും പോലുള്ളവ) സുരക്ഷിതമല്ലാത്ത വായ്പകളും (വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാർഡുകളും പോലുള്ളവ) തമ്മിൽ സന്തുലനം ഉള്ളത് നല്ല ക്രെസഹായിക്കും.
• നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ മാത്രം പുതിയ വായ്പക്കായി അപേക്ഷിക്കുക. പതിവായി വായ്പ തേടുന്നത് കടം നൽകുന്നവർക്ക് നിങ്ങളിൽ മോശം മതിപ്പ് ഉണ്ടാക്കാൻ ഇടയാക്കും, മാത്രവുമല്ല കൂടുതൽ കടം നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയ്ക്കും. ആദ്യംഇ എടുത്ത വായ്പ തിരിച്ചടച്ച ശേഷം പിന്നീട് മറ്റൊരു വായ്പ തേടുക.
• ഒരു വർഷത്തെ വായ്പാ വിവരങ്ങൾ ശേഖരിക്കുകയും അതിൽ തെറ്റില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക.
• ലോൺ എടുക്കുമ്പോൾ ദൈർഘ്യമേറിയ കാലയളവ് തിരഞ്ഞെടുത്ത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താനും കഴിയും,