പാപ്പരായതിനാല്‍ സംരക്ഷണം ആവശ്യപ്പെട്ട് ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനി എവര്‍ഗ്രാന്‍ഡ
വലിയ തുകകൾ വായ്പ എടുക്കുന്ന കുത്തക കമ്പനികളെ നിയന്ത്രിക്കാൻ ചെനീസ് സർക്കാർ പുതിയ നയം കൊണ്ടുവന്നതിന് പിന്നാലെ എവര്‍ഗ്രാന്‍ഡ വന്‍ കടത്തിലാവുകയായിരുന്നു
മാന്‍ഹാട്ടന്‍: പാപ്പരായെന്ന അവകാശവാദവുമായി ചൈനയിൽ നിന്നുള്ള ആഗോള പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡ. വ്യാഴാഴ്ചയാണ് പാപ്പരായതിനാല്‍ സംരക്ഷണം വേണമെന്ന ആവശ്യവുമായി കമ്പനിയെത്തിയത്. അമേരിക്കയില്‍ നിന്നല്ലാത്ത കമ്പനികള്‍ക്ക് സംരക്ഷണം നല്‍കുന്ന യുഎസ് ബാങ്ക്റപ്റ്റന്‍സി കോഡിലെ 15ാം വകുപ്പ് അനുസരിച്ചാണ് എവർഗ്രാൻഡയുടെ വാദം.
കമ്പനിയുടെ അമേരിക്കയിലെ സ്വത്ത് പിടിച്ചെടുത്ത് നഷ്ടം നികത്തണമെന്ന കടക്കാരുടെ ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് എവർഗ്രാൻഡ പാപ്പരായെന്ന വാദവുമായി എത്തുന്നത്. എവർഗ്രാൻഡയുടെ സഹോദര സ്ഥാപനമായ ടിയാന്‍ജി ഹോള്‍ഡിംഗ്സ്, സീനറി ജേര്‍ണി എന്നീ സ്ഥാപനങ്ങളും സമാനമായ സംരക്ഷണം ആവശ്യപ്പെട്ട് മാന്‍ഹാട്ടന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. 300 ബില്യൺ ഡോളർ ബാധ്യതയാണ് എവർഗ്രാൻഡ കമ്പനിക്കുള്ളത്.
ലോകത്ത് ഏറ്റവും മൂല്യമേറിയ റിയൽ എസ്റ്റേറ്റ് കമ്പനിയാണിത് എന്നതിനാൽ തന്നെ അതി സമ്പന്നരിൽ പ്രമുഖനായ ഇലോൺ മുസ്‌കടക്കം നിരവധി പേർക്ക് നഷ്ടം സംഭവിച്ചിട്ടുണ്ട്. ചൈനീസ് സർക്കാരിന്റെ പുതിയ നയത്തെ തുടർന്നാണ് എവര്‍ഗ്രാന്‍ഡ വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നത്. കമ്പനിയുടെ ബാധ്യതകൾ തീർക്കാൻ സകലതും വിറ്റു പെറുക്കിയതോടെ ചൈനയിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും എവർഗ്രാൻഡ ഗ്രൂപ്പിന്റെ ചെയർമാനുമായ ഹുയി കാ യാന്റെ സമ്പത്തിന്റെ 93 ശതമാനവും നഷ്ടപ്പെട്ടിരുന്നു.
കടത്തിൽ മുങ്ങി ചൈനയിലെ പ്രമുഖ ആഗോള റിയൽ എസ്റ്റേറ്റ് കമ്പനി
തെക്കന്‍ ചൈനയിലെ ഗ്വാങ്‌ചോയില്‍ 1996 ല്‍ ഹുയി കാ യാന്‍ സ്ഥാപിച്ച കമ്പനിയാണ് എവര്‍ഗ്രാന്‍ഡെ. നിർമ്മാണ മേഖലയിലെ സാധ്യതകളെ ഉപയോഗിക്കാൻ കമ്പനിക്ക് ആയിരുന്നു. ഇതോടെ ലോകത്തെ ഏറ്റവും വലിയ 500 കമ്പനികളിൽ ഒന്നാകാൻ എവര്‍ഗ്രാന്‍ഡെയ്ക്കായി. എന്നാൽ വലിയ തുകകൾ വായ്പ എടുക്കുന്ന കുത്തക കമ്പനികളെ നിയന്ത്രിക്കാൻ ചെനീസ് സർക്കാർ പുതിയ നയം കൊണ്ടുവന്നതോടു കൂടി എവര്‍ഗ്രാന്‍ഡ ബാധ്യതകൾ തീർക്കാൻ ബുദ്ധിമുട്ടി. 300 ബില്യൺ ഡോളർ അതായത് 22 ലക്ഷം കോടിയിലേറെയാണ് എവര്‍ഗ്രാന്‍ഡെ കമ്പനിയുടെ ബാങ്ക് വായ്പ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം