കടം തീർക്കാൻ വഴി കണ്ട് ചൈന; ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ, ചെലവ് കുറയ്ക്കാനും ലക്ഷ്യമിടുന്നു

ചൈനയിലെ പൊതു സേവനങ്ങൾക്ക് പ്രാദേശിക സർക്കാരുകൾ വലിയ തോതിൽ സബ്‌സിഡി നൽകുന്നുണ്ട്. എന്നാൽ ബുള്ളറ്റ് ട്രെയിനടക്കമുള്ളവ കാരണം പൊതു കടങ്ങൾ കുത്തനെ കൂടിയതോടെയാണ് നിരക്ക് വർധിപ്പിക്കുന്നത്.

China is raising bullet train fares as debts and costs balloon

ബുള്ളറ്റ് ട്രെയിനിന്റെ വർദ്ധിച്ചുവരുന്ന ചെലവുകളും ഭാരിച്ച കടങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി നാല് പ്രധാന ബുള്ളറ്റ് ട്രെയിൻ ലൈനുകളിലെ യാത്രാ നിരക്ക് കുത്തനെ വർദ്ധിപ്പിക്കുന്നതിനൊരുങ്ങി ചൈന.നിരക്ക് ഏതാണ്ട് 20 ശതമാനത്തോളം കൂട്ടാനാണ് പദ്ധതി. പൊതു സേവനങ്ങളുടെ നിരക്ക് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രെയിൻ ടിക്കറ്റുകളുടെ  നിരക്കും കൂട്ടുന്നത്. ചൈനയിലെ പൊതു സേവനങ്ങൾക്ക് പ്രാദേശിക സർക്കാരുകൾ വലിയ തോതിൽ സബ്‌സിഡി നൽകുന്നുണ്ട്. എന്നാൽ ബുള്ളറ്റ് ട്രെയിനടക്കമുള്ളവ കാരണം പൊതു കടങ്ങൾ കുത്തനെ കൂടിയതോടെയാണ് നിരക്ക് വർധിപ്പിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കാനുള്ള രാജ്യത്തിന്റെ ശേഷിയുടെ പ്രതീകമായാണ് ചൈന ബുള്ളറ്റ് ട്രെയിനുകളെ കാണുന്നത്. പക്ഷേ, ഈ അടിസ്ഥാന സൗകര്യങ്ങൾ വലിയ തോതിലുള്ള കടമെടുത്താണ് നിർമിച്ചിരിക്കുന്നത്.   റെയിൽ ശൃംഖല നടത്തുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭമായ ചൈന സ്റ്റേറ്റ് റെയിൽവേ ഗ്രൂപ്പിന് മാത്രം 72 ലക്ഷം കോടി രൂപയുടെ കടമാണുള്ളത്. കടബാധ്യത രൂക്ഷമായത് കാരണം ചൈനയിലെ ഏറ്റവും കടമുള്ള ഒരു ഡസൻ പ്രവിശ്യകളോടെങ്കിലും ഈ വർഷം അടിസ്ഥാന സൗകര്യ ചെലവ് കുറയ്ക്കാൻ ധനമന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്.   2008 മുതൽ ചൈന 46000 കിലോമീറ്റർ വരുന്ന ബുള്ളറ്റ് ട്രെയിൻ റൂട്ടുകൾ ആരംഭിച്ചിട്ടുണ്ട്. ഈ റൂട്ടുകൾ എല്ലാ പ്രധാന നഗരങ്ങളെയും നൂറുകണക്കിന് ചെറിയ നഗരങ്ങളെയും പട്ടണങ്ങളെയും ബന്ധിപ്പിക്കുന്നു.  

ചൈനയുടെ ബുള്ളറ്റ് ട്രെയിനുകൾ മണിക്കൂറിൽ 300 കി.മീ മുതൽ 350 കി.മീ  വേഗതയിലാണ് ഓടുന്നത് . പഴയ ലൈനുകളിൽ ചിലതിന് കൂടുതൽ അറ്റകുറ്റപ്പണികൾ ആവശ്യമായി തുടങ്ങിയിട്ടുണ്ട്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് കയറ്റുമതി ഫാക്ടറികൾ താൽക്കാലികമായി അടച്ചപ്പോൾ തൊഴിൽ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ജോലി നൽകാനാണ് ഇവ തിടുക്കത്തിൽ നിർമ്മിച്ചത്. നിരക്ക് വർദ്ധന ചൈനയിലെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്.  മധ്യ ചൈനയിലെ യാങ്‌സി നദിക്കും അതിന്റെ പോഷകനദികൾക്കും സമീപമുള്ള നഗരങ്ങളിൽ സാമാന്യം സമ്പന്നമായ സമൂഹമാണുള്ളത്. എന്നാൽ  ചെറിയ,  വികസനം കുറഞ്ഞ പട്ടണങ്ങളിലെ യാത്രക്കാരെയും നിരക്ക് വർധന ബാധിക്കും.

 വുഹാനിൽ നിന്ന് ഗ്വാങ്‌ഷൂവിലേക്കുള്ള 965 കി.മീ ദൂരമുള്ള റൂട്ടിലെ നാല് മണിക്കൂറിൽ താഴെ സമയമെടുക്കുന്ന യാത്രക്ക് സെക്കൻഡ് ക്ലാസ് അതിവേഗ ട്രെയിൻ  ടിക്കറ്റിന്റെ പരമാവധി നിരക്ക് 6500 രൂപയായി ഉയരും  . ഫസ്റ്റ് ക്ലാസിലെ ടിക്കറ്റിന്,  10125 രൂപയും  ബിസിനസ് ക്ലാസ് സീറ്റിന് 23000 രൂപയായും  നിരക്ക് ഉയരും 

Latest Videos
Follow Us:
Download App:
  • android
  • ios