ഭവനവായ്പ എടുക്കാൻ പ്ലാനുണ്ടോ? ഓഗസ്റ്റിൽ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന 10 ബാങ്കുകൾ

ഭവനവായ്പയുടെ പലിശ, ഇഎംഐ എന്നിവ തലവേദനയാകാറുണ്ടോ? ഏറ്റവും കുറഞ്ഞ പലിശ നിരക്ക് ഈടാക്കുന്ന ബാങ്കുകളെ പരിചയപ്പെടാം 
 

Cheapest home loan interest rates apk

ദില്ലി: ഭൂരിഭാഗം വാണിജ്യ ബാങ്കുകളും ആർബിഐയുടെ റിപ്പോ നിരക്കിന് അനുസൃതമായാണ് വായ്പയുടെ പലിശ നിരക്കുകൾ തീരുമാനിക്കാറുള്ളത്. ഓരോ ബാങ്കിനും വ്യത്യസ്ത പലിശ നിരക്കുകളായിരിക്കും. ഭവന വായ്പ എടുക്കാൻ ആഗ്രഹിക്കുണ്ടെങ്കിൽ പലിശ നിരക്ക് നിങ്ങൾ അപേക്ഷിക്കുന്ന ബാങ്കിനെ ആശ്രയിച്ചിരിക്കും.  പ്രായം, യോഗ്യത, വരുമാനം, ആശ്രിതരുടെ എണ്ണം, പങ്കാളിയുടെ വരുമാനം, ആസ്തികൾ, വാങ്ങാൻ ഉദ്ദേശിക്കുന്ന വസ്തുവിന്റെ മൂല്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഹോം ലോൺ യോഗ്യത നിർണയിക്കുക. 

ബാഹ്യ ബെഞ്ച്മാർക്ക് നിരക്കിന് പുറമെ വായ്പയെടുക്കുന്നവരിൽ നിന്ന് മാർജിനും റിസ്ക് പ്രീമിയവും ഈടാക്കാൻ ബാങ്കുകൾക്ക് അനുമതിയുണ്ട്. അതിനാൽ, പലിശ നിരക്ക് നിങ്ങളുടെ സിബിൽ സ്‌കോറിനെയും  ആശ്രയിച്ചിരിക്കും എന്നത് ശ്രദ്ധിക്കേണ്ടതാണ്

ALSO READ: 74.5 കോടി രൂപയുടെ ആഡംബര വീട് വിറ്റ് മുകേഷ് അംബാനി; കാരണം ഇതാണ്

2023 ഓഗസ്റ്റിൽ വായ്പയെടുക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ ഹോം ലോൺ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന മികച്ച 10 ബാങ്കുകൾ ഇതാ.

1. എച്ച്ഡിഎഫ്സി ബാങ്ക് - കുറഞ്ഞ പലിശ നിരക്ക് 8.5%, പരമാവധി പലിശ നിരക്ക്  9.4%
2. ഇന്ത്യൻ ബാങ്ക് - കുറഞ്ഞ പലിശ നിരക്ക് 8.5%, പരമാവധി പലിശ നിരക്ക്  9.9%
3. പഞ്ചാബ് നാഷണൽ ബാങ്ക് - കുറഞ്ഞ പലിശ നിരക്ക് 8.5%, പരമാവധി പലിശ നിരക്ക് 10.1%
4. ഇൻഡസിൻഡ് ബാങ്ക് - കുറഞ്ഞ പലിശ നിരക്ക് 8.5%, പരമാവധി പലിശ നിരക്ക് 10.55%
5. ബാങ്ക് ഓഫ് ഇന്ത്യ- കുറഞ്ഞ പലിശ നിരക്ക് 8.5%, പരമാവധി പലിശ നിരക്ക് 10.6%
6. ഐഡിബിഐ ബാങ്ക് - കുറഞ്ഞ പലിശ നിരക്ക് 8.55%, പരമാവധി പലിശ നിരക്ക് 10.75%
7. ബാങ്ക് ഓഫ് മഹാരാഷ്ട്ര - കുറഞ്ഞ പലിശ നിരക്ക് 8.6%, പരമാവധി പലിശ നിരക്ക് 10.3%
8. ബാങ്ക് ഓഫ് ബറോഡ - കുറഞ്ഞ പലിശ നിരക്ക് 8.6%, പരമാവധി പലിശ നിരക്ക് 10.5%
9. എസ്ബിഐ ടേം ലോൺ - കുറഞ്ഞ പലിശ നിരക്ക് 8.7%, പരമാവധി പലിശ നിരക്ക് 9.65%
10. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ- കുറഞ്ഞ പലിശ നിരക്ക് 8.7%, പരമാവധി പലിശ നിരക്ക് 10.8%

സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios