വിരമിക്കൽ കാലത്തേക്ക് മാസവരുമാനം ഉറപ്പാക്കാം; നാല് ജനപ്രിയ നിക്ഷേപപദ്ധതികളിതാ
നിക്ഷേപപദ്ധതികളിൽ അനുയോജ്യമായവ തെരഞ്ഞെടുത്ത്, നിക്ഷേപം തുടങ്ങിയാൽ റിട്ടയർമെന്റ് കാലത്ത് വലിയ ആശ്വാസം തന്നെയാകുമത്.നിക്ഷേപ കാലയളവ്, നിക്ഷേപ തുക, ആവശ്യങ്ങൾ എന്നിവ കണക്കിലെടുത്ത് വേണം നിക്ഷേപം തുടങ്ങാൻ.
വിരമിക്കൽ കാലത്ത് കൈയ്യിൽ പണമുണ്ടാകണമെങ്കിൽ മാസാമാസം നിശ്ചിത തുക പെൻഷൻ തുകയായി കയ്യിൽ കിട്ടണം. മുതിർന്ന പൗരന്മാർക്കായി നിരവധി നിക്ഷേപ ഓപ്ഷനുകൾ നിലവിലുണ്ട്. നിക്ഷേപപദ്ധതികളിൽ അനുയോജ്യമായവ തെരഞ്ഞെടുത്ത്, നിക്ഷേപം തുടങ്ങിയാൽ റിട്ടയർമെന്റ് കാലത്ത് വലിയ ആശ്വാസം തന്നെയാകുമത്.നിക്ഷേപ കാലയളവ്, നിക്ഷേപ തുക, ആവശ്യങ്ങൾ എന്നിവ കണക്കിലെടുത്ത് വേണം നിക്ഷേപം തുടങ്ങാൻ. മുതിർന്ന പൗരന്മാർക്ക് നിക്ഷേപത്തിന് പരിഗണിക്കാവുന്ന നിക്ഷേപ മാർഗങ്ങളെക്കുറിച്ചറിയാം.
സീനിയർ സിറ്റിസൺ സേവിംഗ് സ്കീം
മുതിർന്ന പൗരൻമാർക്ക് വിരമിക്കലിന് ശേഷമുള്ള വർഷങ്ങളിൽ സുരക്ഷിതമായ വരുമാന മാർഗ്ഗം നൽകുകയെന്ന ലക്ഷ്യത്തോടെ 2004 ൽ സർക്കാർ പിന്തുണയിൽ തുടങ്ങിയ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം (എസ്സിഎസ്എസ്). നിലവിൽ 8.2 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സ്‌കീം 5 വർഷത്തെ ലോക്ക്-ഇൻ കാലയളവിലാണ് വരുന്നത് .കൂടാതെ 3 വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. 1,000 രൂപ മുതൽ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.60 വയസ് കഴിഞ്ഞ ഏതൊരു പൗരനും, സ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിനായി സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിൽ അംഗമാകാം. മുതിർന്ന പൗരന്മാർക്ക് പൊതുമേഖലാ ബാങ്കുകൾ നൽകുന്നതിനേക്കാൾ മികച്ച പലിശനിരക്കാണ് നിലവിൽ സർക്കാർ പിന്തുണയിലുള്ള ഈ സ്കീം നൽകുന്നത്. 8.20 ശതമാനമാണ് പലിശനിരക്ക്.
ഈ സ്‌കീം 5 വർഷത്തെ ലോക്ക്-ഇൻ കാലയളവിലാണ് വരുന്നത് കൂടാതെ 3 വർഷത്തേ.ക്ക് കൂടി നീട്ടാവുന്നതാണ്. 1000 രൂപയാണ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള കുറഞ്ഞ തുക.പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.നേരത്തെ 15 ലക്ഷം രൂപയായിരുന്നു നിക്ഷേ പരിധി. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിൽ സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീമിന്റെ നിക്ഷേപ പരിധി 30 ലക്ഷമായി കേന്ദ്ര സർക്കാർ ഉയർത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി വയവന്ദന യോജന
ഒറ്റത്തവണ പണമടച്ച് നിശ്ചിത തുക പ്രതിമാസ പെന്‍ഷനായി ലഭിക്കുമെന്ന് ഉറപ്പു നല്‍കുന്ന, മികച്ച റിട്ടയര്‍മെന്റ് സ്‌കീമുകളില്‍ ഒന്നാണ് പ്രധാനമന്ത്രി വയവന്ദന യോജന.
പദ്ധതി വിശദാംശങ്ങൾ
- 60 വയസ്സ് കഴിഞ്ഞവർക്ക് പദ്ധതിയിൽ അംഗമാകാം
- പദ്ധതിയിൽ അംഗമാകുന്നതിന് ഉയർന്ന പ്രായപരിധി ഇല്ല
- 10 വർഷമാണ് നിക്ഷേപകാലാവധി
- 1000 രൂപ മുതൽ പരമാവധി 10000 രൂപവരെ മാസത്തിൽ പെൻഷൻ തുകയായി ലഭിക്കും.
- എത്ര തുക നിക്ഷേപിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പെൻഷൻ തുക ലഭിക്കുക
- മാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ, ആറ് മാസത്തിലോ, വർഷത്തിലോ നിക്ഷേപകന്റെ സാകര്യമനുസരിച്ച് ഇഷ്ടമുള്ള കാലയളവ് തെരഞ്ഞെടുക്കാം.
- പരമാവധി 15 ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാം
- 7.4 ശതമാനമാണ് പദ്ധതിയുടെ വാർഷിക പലിശ നിരക്ക്
- 1.50 ലക്ഷം രൂപ നിക്ഷേപിച്ചാൽ ചുരുങ്ങിയ മാസപെൻഷൻ തുകയായ 1000 രൂപയാണ്് നിക്ഷേപകന് ലഭിക്കുക.
- പ്രധാനമന്ത്രി വയ വന്ദന യോജനയിൽ നിന്ന് ലഭിക്കുന്ന പരമാവധി പലിശ വരുമാനം 9250 രൂപയാണ്.
പ്രതിമാസ വരുമാന പദ്ധതി
ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും എല്ലാ മാസവും ഒരു നിശ്ചിത പലിശ നേടുകയും ചെയ്യുന്ന ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. പേര് സൂചിപ്പിക്കുന്നത് പോലെ, ഏത് പോസ്റ്റ് ഓഫീസിലും നിങ്ങൾക്ക് നിക്ഷേപം തുടങ്ങാവുന്നതാണ്. സുരക്ഷിതമായ നിക്ഷേപങ്ങളിൽ നിന്ന് പ്രതിമാസ വരുമാന ഓപ്ഷനുകൾ തേടുന്ന റ്്ിസ്‌ക് എടുക്കാൻ താൽപര്യമില്ലാത്ത വ്യക്തികളാണ് പൊതുവെ ഈ സ്‌കീം പ്രധാനമായും തിരഞ്ഞെടുക്കുന്നത്.
പ്രതിമാസവരുമാന പദ്ധതിയിൽ വ്യക്തിഗത അക്കൗണ്ടും പ്രായ പൂർത്തിയായവർക്ക് ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം.കുറഞ്ഞത് 1000 രൂപ ഉപയോഗിച്ച് ഒരു അക്കൗണ്ട് തുറക്കാം.പ്രായപൂർത്തിയാവാത്തവരുടെ പേരിൽ രക്ഷിതാക്കൾക്കും അക്കൗണ്ട് ആരംഭിക്കാം.
പ്രായപൂർത്തിയാകാത്ത ഒരാൾക്ക് വേണ്ടി ഒരു രക്ഷിതാവ് തുറക്കുന്ന അക്കൗണ്ടിന്റെ പരിധി പ്രത്യേകമായിരിക്കും.
1000 രൂപയുടെ ഗുണിതങ്ങളായി 9 ലക്ഷം രൂപ വരെ സിംഗിൾ അക്കൗണ്ടിൽ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷമാണ് പരിധി.ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് അക്കൗണ്ടുടമകൾക്ക് തുല്യ പങ്കാളിത്തമായിരിക്കും.
5 വർഷമാണ് പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയുടെ കാലാവധി. ഏതെങ്കിലും നിക്ഷേപകൻ പരിധിയിൽക്കൂടുതൽ നിക്ഷേപം നടത്തിയാൽ, അധിക നിക്ഷേപം തിരികെ നൽകും . മാത്രമല്ല എല്ലാ മാസവും അടയ്ക്കേണ്ട പലിശ അക്കൗണ്ട് ഉടമ ക്ലെയിം ചെയ്യുന്നില്ലെങ്കിൽ, അത്തരം പലിശയ്ക്ക് അധിക പലിശ ലഭിക്കില്ല.നിക്ഷേപ തീയതി മുതൽ 1 വർഷം അവസാനിക്കുന്നതിന് മുമ്പ് ഒരു നിക്ഷേപവും പിൻവലിക്കാൻ പാടില്ല. അക്കൗണ്ട് തുറന്ന തീയതി മുതൽ 1 വർഷത്തിന് ശേഷവും 3 വർഷത്തിന് മുമ്പും അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, പ്രിൻസിപ്പലിന്റെ 2 ശതമാനം കുറച്ച് ബാക്കി തുക നൽകും.അക്കൗണ്ട് തുറന്ന തീയതി മുതൽ 5 വർഷത്തിന് മുമ്പും അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, നിക്ഷേപതുകയിൽ നിന്ന് 1 ശതമാനം തുക കുറയ്ക്കും. പോസ്റ്റ് ഓഫീസിലോ ഇസിഎസിലോ ഉള്ള ഒരു സേവിംഗ്സ് അക്കൗണ്ടിലേക്ക് ഓട്ടോ ക്രെഡിറ്റ് വഴി പലിശ എടുക്കാം.
സ്ഥിര നിക്ഷേപം
നിലവിൽ രാജ്യത്തെ ജനപ്രിയ സമ്പാദ്യ പദ്ധതികളിലൊന്നാണ് സ്ഥിര നിക്ഷേപം. വിശ്വാസ്യതയും ഉയർന്ന പലിശനിരക്കും, വേഗം പണമാക്കി മാറ്റിയെടുക്കാനുള്ള സൗകര്യവും ഒക്കെയാണ് സ്ഥിര നിക്ഷേപ പദ്ധതികളെ ആകർഷകമാക്കുന്നത്. ബാങ്കിലേയും പോസ്റ്റ് ഓഫീസിലേയും സ്ഥിര നിക്ഷേപ പദ്ധതികളിൽ നിന്നും താരതമ്യേന ഉയർന്ന നിരക്കിലുള്ള പലിശയാണ് മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്നത്.