25 കോടിയുടെ കിംഗ്ഫിഷർ ബിയർ പാഴാകും; വിൽപ്പന തടഞ്ഞ് എക്സൈസ് വകുപ്പ്, കാരണം ഇതാണ്
ഇന്ത്യയിലെ പ്രശസ്ത ബിയർ നിർമ്മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് കമ്പനിയുടെ കർണാടകയിലെ നഞ്ചൻഗുഡ് യൂണിറ്റിലാണ് കിംഗ്ഫിഷർ സ്ട്രോങ്, കിംഗ്ഫിഷർ അൾട്രാ ലാഗർ ബിയർ എന്നീ ബ്രാൻഡുകൾ നിർമ്മിച്ചത്.
മൈസൂരു: മൈസൂരിൽ നിന്ന് കർണാടക എക്സൈസ് വകുപ്പ് 25 കോടി രൂപയുടെ കിംഗ്ഫിഷർ ബിയർ കുപ്പികൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. കിംഗ്ഫിഷർ ബിയറിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് എക്സൈസ് വകുപ്പ് വിൽപ്പന തടഞ്ഞിട്ടുണ്ട്. ബിയർ മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കാണിച്ച് ഇൻ-ഹൗസ് കെമിസ്റ്റ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി
ഓഗസ്റ്റ് രണ്ടിന് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയെങ്കിലും പിന്നീടാണ് വിഷയം പുറത്തറിഞ്ഞത്. കിംഗ്ഫിഷർ ബിയറിന്റെ രണ്ട് ബ്രാൻഡുകളുടെ വിൽപ്പന നിർത്തിവെ ച്ചു ബിയർ നിർമിച്ച യുണൈറ്റഡ് ബ്രൂവറീസിനെതിരെയും എക്സൈസ് വകുപ്പ് കേസെടുത്തിട്ടുണ്ട്. മൈസൂരു ജില്ലയിലെ നഞ്ചൻഗുഡിലുള്ള ബ്രൂവറി പ്ലാന്റിൽ നിർമ്മിച്ച് കുപ്പികളിലാക്കിയ ബിയറിന്റെ ആകെ മൂല്യം ഏകദേശം 25 കോടി രൂപയോളം വരും.
സംസ്ഥാനത്തെ എല്ലാ എക്സൈസ് ഇൻസ്പെക്ടർമാർക്കും ജൂലൈ 15 ന് പ്ലാന്റിൽ നിർമ്മിക്കുന്ന രണ്ട് പ്രത്യേക ബാച്ച് ബിയറിന്റെ വിൽപ്പന നിർത്താൻ നിർദ്ദേശിച്ചുകൊണ്ട് ബെംഗളൂരു അർബൻ ഡിസ്ട്രിക്റ്റിലെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബിയർ നിർമിച്ച യുണൈറ്റഡ് ബ്രൂവറീസിന് കത്തയച്ചു. കർണാടക സ്‌റ്റേറ്റ് ബ്രൂവറീസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഡിപ്പോകളിലും ജില്ലയിലെ റീട്ടെയിൽ വെണ്ടർമാർക്കുമാണ് ബിയറുകൾ വിതരണം ചെയ്തിരുന്നത്.
ഇന്ത്യയിലെ പ്രശസ്ത ബിയർ നിർമ്മാതാക്കളായ യുണൈറ്റഡ് ബ്രൂവറീസ് കമ്പനിയുടെ കർണാടകയിലെ നഞ്ചൻഗുഡ് യൂണിറ്റിലാണ് കിംഗ്ഫിഷർ സ്ട്രോങ്, കിംഗ്ഫിഷർ അൾട്രാ ലാഗർ ബിയർ എന്നീ ബ്രാൻഡുകൾ നിർമ്മിച്ചത്.
നിലവാരമില്ലാത്ത ബിയർ ഉൽപ്പാദിപ്പിച്ചതിന് യുണൈറ്റഡ് ബ്രൂവറീസ് കമ്പനിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. വിവിധ ഡിപ്പോകളിൽ നിന്ന് വിതരണം ചെയ്ത ഉൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പനയും നിലച്ചിരിക്കുകയാണ്.
സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം