കിട്ടാക്കടം പെരുകുന്നു; 9 വർഷത്തിനിടെ ബാങ്കുകൾ എഴുതിത്തള്ളിയത് 14.56 ലക്ഷം കോടി

കിട്ടാക്കടങ്ങൾ വീണ്ടെടുക്കുന്നതിനും കുറയ്ക്കുന്നതിനുമായി സർക്കാരും ആർബിഐയും ചേർന്ന് സമഗ്രമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

Banks write off Rs 14.56 lakh crore NPAs in last nine financial years apk

ദില്ലി: 2014-15 മുതൽ 2022-23 വരെ 14 ലക്ഷം കോടിയിലധികം വരുന്ന വായ്പകൾ എഴുതിത്തള്ളി ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ (എസ്‌സിബി), ഇതിൽ പകുതിയും വൻകിട വ്യവസായങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ടവയാണ്. 2014-15 മുതൽ കഴിഞ്ഞ ഒമ്പത് സാമ്പത്തിക വർഷങ്ങളിൽ 14.56 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം ബാങ്കുകൾ എഴുതിത്തള്ളിയതായി  ധനമന്ത്രാലയമാണ് ലോകസഭയ അറിയിച്ചത്

മൊത്തം 14,56,226 കോടി രൂപയിൽ വൻകിട വ്യവസായങ്ങളുടെയും സേവനങ്ങളുടെയും മാത്രം ബന്ധപ്പെട്ട  വായ്പ എഴുതിത്തള്ളിയത് 7,40,968 കോടി രൂപയാണ്. 2014 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ എഴുതിത്തള്ളിയ വായ്പകളിൽ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (എസ്‌സിബി) തിരിച്ചുപിടിച്ചത് ആകെ  വെറും  2,04,668 കോടി രൂപ മാത്രമാണെന്നും  ധനകാര്യ സഹമന്ത്രി ഭഗവത് കരാദ് ലോക്സഭയിൽ  രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു

കിട്ടാക്കടങ്ങൾ വീണ്ടെടുക്കുന്നതിനും കുറയ്ക്കുന്നതിനുമായി സർക്കാരും ആർബിഐയും ചേർന്ന് സമഗ്രമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, ഇത് നടന്നുവരുന്നുണ്ടെന്നും, പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം   2018 മാർച്ച് 31 ലെ 8.96 ലക്ഷം കോടിയിൽ നിന്ന് 2023 മാർച്ച് 31 വരെ 4.28 ലക്ഷം കോടി രൂപയായി കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ ബാങ്കുകളിൽ (പിഎസ്ബി) സാമ്പത്തിക വർഷത്തിൽ എഴുതിത്തള്ളിയ വായ്പകളുടെ  വീണ്ടെടുക്കൽ 2017-18 സാമ്പത്തിക വർഷത്തിൽ 1.18 ലക്ഷം കോടി രൂപയായിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 0.91 ലക്ഷം കോടിയായും 2022-23 സാമ്പത്തിക വർഷത്തിൽ 0.84 ലക്ഷം കോടിയായും (ആർബിഐ താൽക്കാലിക ഡാറ്റ) കുറഞ്ഞെന്നും, അദ്ദേഹം വ്യക്തമാക്കി,

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios