ബാങ്ക് സ്റ്റേറ്റ്മെന്റ് നിസ്സാരക്കാരനല്ല; പരിശോധിക്കേണ്ടതിന്റെ ആവശ്യകത ഇതാണ്

പേയ്‌മെന്റുകളുടെയും നെറ്റ് ബാങ്കിംഗിന്റെയും ഉപയോഗം വർധിച്ചതോടെ, ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ  സൂക്ഷ്മപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ് . ബാങ്ക് സ്റ്റേറ്റ്‌മെന്റ് എല്ലാ മാസവും പരിശോധിക്കേണ്ടതിന്റെ ആവശ്യകത

bank statements are important check regularly apk

നിശ്ചിത കാലയളവിൽ ബാങ്ക് അക്കൗണ്ട് വഴി നടന്ന ഇടപാടുകളുടെ വിശദമായ റിപ്പോർട്ടാണ് ബാങ്ക് സ്റ്റേറ്റ്‌മെന്റ്. തിരക്കിനിടയിൽ പലപ്പോഴും പണം ട്രാൻസ്ഫർ ചെയ്യുമെന്നല്ലാതെ എവിടെ എങ്ങനെ ചെലവഴിച്ചു എന്നൊന്നും പലരും ഓർത്തുവെയ്ക്കില്ല. എന്നാൽ അക്കൗണ്ട് കാലിയാകുമ്പോഴാണ് പലരും എവിടെ ചെലവാക്കി എന്നതിനെക്കുറിച്ച് ആകുലപ്പെടുക. ഡിജിറ്റൽ പേയ്‌മെന്റുകളുടെയും നെറ്റ് ബാങ്കിംഗിന്റെയും ഉപയോഗം വർധിച്ചതോടെ, ബാങ്ക് സ്റ്റേറ്റ്മെന്റിന്റെ  സൂക്ഷ്മപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ് . ബാങ്ക് സ്റ്റേറ്റ്‌മെന്റ് എല്ലാ മാസവും പരിശോധിക്കേണ്ടതിന്റെ ആവശ്യകത എന്തൊക്കെയെന്നറിയാം.

ആശയക്കുഴപ്പം ഒഴിവാക്കാം ; മാസത്തിലൊരുതവണയെങ്കിലും ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുന്നത് ഇടപാടുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിയാൻ സഹായകരമാകും. അക്കൗണ്ടിലെ പണം എവിടെ, എന്തിനാണ് ചെലവഴിച്ചതെന്ന് മനസിലാക്കുകയും, രേഖകളിൽ പൊരുത്തക്കേടുണ്ടെങ്കിൽ, കണ്ടുപിടിക്കാനും ഭാവിയിൽ ആശയക്കുഴപ്പം ഒഴിവാക്കാനും കഴിയും.

തട്ടിപ്പുകൾ തടയാം: ഡിജിറ്റൽ ഇടപാടുകൾ കൂടിയതിനാൽ   ഓൺലൈൻ തട്ടിപ്പുകളും കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഇടയ്ക്കിടെ പരിശോധിക്കേണ്ടത് ആവശ്യമാണ്, .നിങ്ങളറിയാതെ ട്രാൻസാക്ഷൻസ് നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താനും, വഞ്ചനാപരമായ ഇടപാടുകൾ കണ്ടെത്തുന്നതിനും ഇത് സഹായകരമാകും.

ബാങ്ക് ചാർജുകൾ അറിയാം: വിവിധ ഇടപാടുകൾക്കും സേവനങ്ങൾക്കും ബാങ്കുകൾ വിവിധ ചാർജ്ജുകൾ ഈടാക്കാറുണ്ട്. അക്കൗണ്ട് ഉടമയ്ക്ക് വിവിധ ചാർജ്ജുകളെക്കുറിച്ച് പലപ്പോഴും ധാരണയുണ്ടാകില്ല.. ഉദാഹരണത്തിന്, ചില ബാങ്കുകൾ ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക് നൽകുന്നതിനും  മറ്റും ഫീസ് ഈടാക്കാറുണ്ട്. ഇത്തരം ചാർജ്ജുകൾ  അറിയുന്നതിനായി ,മാസം തോറും ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുന്നത് നല്ലതാണ്. ചിലപ്പോൾ പിഴ ആവശ്യമില്ലാത്ത ഇടപാടുകളിലും ബാങ്കുകൾ തെറ്റായി ഫീസ് ചുമത്തിയെന്ന് വരാം. ഇത് ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യാം

 ചെലവുകൾ നിയന്ത്രിക്കാം: നിങ്ങളുടെ ചെലവുകൾ അമിതമാണെങ്കിൽ   കൃത്യമായ ഇടവേളകളിൽ  ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിക്കുകയാണെങ്കിൽ പണം എവിടെ ചെലവഴിച്ചുവെന്ന് മനസിലാക്കാൻ കഴിയും. ഇത് വഴി അനാവശ്യ ചെലവുകൾ കണ്ടെത്തി ഒഴിവാക്കാനും സമ്പാദ്യം മെച്ചപ്പെടുത്താനും കഴിയും

Latest Videos
Follow Us:
Download App:
  • android
  • ios