സ്വർണ്ണ വായ്പയെടുക്കാം ഇനി ഇരുചെവിയറിയാതെ; സ്വാകാര്യത ഉറപ്പാക്കുന്ന സ്വർണ്ണ വായ്പാ ഷോപ്പികളുമായി ഈ ബാങ്ക്

സ്വർണ്ണ വായ്പ എടുക്കുന്നവർക്ക് മാത്രമായി സേവനം നൽകുന്നതിനായി, ബാങ്ക് ശാഖയ്ക്കുള്ളിലെ തന്നെ ഒരു പ്രത്യേക, സ്വകാര്യ വിഭാഗമാണ് ബാങ്കിന്റെ സ്വർണ്ണ വായ്‌പാ ഷോപ്പി.

Bank of Baroda opens 251 new Gold Loan Shoppes apk

രാജ്യത്തുടനീളം 251 പുതിയ സ്വർണ്ണ വായ്പ ഷോപ്പികള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. സ്വർണ്ണ വായ്പാ എടുക്കുന്നവർക്ക് മാത്രമായി സേവനം നൽകുന്നതിനായി, ബാങ്ക് ശാഖയ്ക്കുള്ളിലെ തന്നെ ഒരു പ്രത്യേക, സ്വകാര്യ വിഭാഗമാണ് ബാങ്കിന്റെ സ്വർണ്ണ വായ്‌പാ ഷോപ്പി. ഇത് വഴി വളരെ പെട്ടെന്ന് തന്നെ വായ്പ ലഭിക്കുമെന്ന് മാത്രമല്ല, ഉപഭോക്താക്കളുടെ സ്വകാര്യതയും ഉറപ്പാക്കും.  

ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ് & ഹരിയാന, രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായാണ് 251 പുതിയ സ്വർണ്ണ വായ്പാ ഷോപ്പികൾ തുറക്കുന്നത്.  ബാങ്കിന് നിലവിൽ രാജ്യത്തുടനീളം ആകെ 1,238 സ്വർണ്ണ വായ്പാ ഷോപ്പുകളാണുള്ളത്. ഗുജറാത്തിൽ മാത്രം  50 പുതിയ ഗോൾഡ് ലോൺ ഷോപ്പികൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്..

എല്ലാ പ്രവൃത്തി ദിനങ്ങളിലും, തടസ്സമില്ലാത്ത സേവനങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനായി ഓരോ ഗോൾഡ് ലോൺ ഷോപ്പിനും ഷോപ്പിന്റെ ചുമതലയുള്ള ഒരു ഓഫീസറും ഉൾപ്പെടെ കുറഞ്ഞത് രണ്ട് അപ്രൈസർമാരും ഉണ്ടാകും. പെട്ടന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി വായ്പ ലഭ്യമാക്കുന്നതിന് ഇത് സഹായകരമാകും.

പുതിയ ഗോൾഡ് ലോൺ ഷോപ്പികൾ ആരംഭിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ബാങ്ക് ഓഫ് ബറോഡ എക്‌സിക്യൂട്ടീവ് ഡയറക്ടർ അജയ് കെ ഖുറാന പറഞ്ഞു. ബാങ്കിന്റെ ഗോൾഡ് ലോൺ ബിസിനസ്സ് കൂടുതൽ മികച്ചതാക്കാനും, ഗുണനിലവാരമുള്ള സ്വർണ്ണ വായ്‌പാ പോർട്ഫോളിയോ രൂപപ്പെടുത്തുന്നതിലും സ്വർണ്ണ വായ്‌പാ ഷോപ്പികൾ പ്രധാന പങ്ക് വഹിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.


സാരിയിൽ നെയ്തെടുത്ത സ്വപ്‌നങ്ങൾ പങ്കുവെച്ച് ശോഭ വിശ്വനാഥ്; വീഡിയോ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios