ഏപ്രിലിൽ എത്ര ദിവസം ബാങ്കുകൾ തുറക്കില്ല; അവധികളുടെ പട്ടിക ഇതാ
ആർബിഐയുടെ ബാങ്ക് അവധി പട്ടിക പ്രകാരം ഏപ്രിലിൽ 14 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. ഏതൊക്കെ ദിവസമാണ് അവധിയെന്ന അറിയാം;
ഈ സാമ്പത്തിക വര്ഷം അവസാനിക്കുകയാണ്. ഏപ്രിൽ മുതൽ 2024 2025 വര്ഷം തുടങ്ങുകയാണ്. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ പല സാമ്പത്തിക കാര്യങ്ങളും ചെയ്യാൻ ഉണ്ടാകും. ഇതിനായി ബാങ്കിലേക്ക് എത്തുന്നതിന് മുൻപ് ഈ മാസം എത്ര അവധി ഉണ്ടെന്ന് അറിയുന്നത് നല്ലതാണ്. ആർബിഐയുടെ ബാങ്ക് അവധി പട്ടിക പ്രകാരം ഏപ്രിലിൽ 14 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. ഏതൊക്കെ ദിവസമാണ് അവധിയെന്ന അറിയാം;
ഏപ്രിൽ 1 - സാമ്പത്തിക വർഷം അവസാനിക്കുമ്പോഴെല്ലാം, ബാങ്ക് മുഴുവൻ സാമ്പത്തിക കാര്യങ്ങളും ക്ലോസ് ചെയ്യണം. ഇതുകൊണ്ടുതന്നെ ഏപ്രിൽ ഒന്നിന് ബാങ്ക് അവധിയാണ്. അഗർത്തല, അഹമ്മദാബാദ്, ബേലാപൂർ, ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചെന്നൈ, ഡെറാഡൂൺ, ഗുവാഹത്തി, ഹൈദരാബാദ് - ആന്ധ്രാപ്രദേശ്, തെലങ്കാന, ഇംഫാൽ, ഇറ്റാനഗർ, ജയ്പൂർ, ജമ്മു, കാൺപൂർ, കൊച്ചി, കൊഹിമ, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ദില്ലി, പനാജി, പട്ന, റായ്പൂർ, റാഞ്ചി, ശ്രീനഗർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
ഏപ്രിൽ 5 - ബാബു ജഗ്ജീവൻ റാമിൻ്റെ ജന്മദിനവും ജുമ്മത്ത്-ഉൽ-വിദയും പ്രമാണിച്ച് തെലങ്കാന, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
ഏപ്രിൽ 9 - ഗുഡി പദ്‌വ/ഉഗാദി ഉത്സവം/തെലുങ്ക് പുതുവർഷാഘോഷം എന്നിവ കാരണം ബേലാപൂർ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഇംഫാൽ, ജമ്മു, മുംബൈ, നാഗ്പൂർ, പനാജി, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.
ഏപ്രിൽ 10 - ഈദ് പ്രമാണിച്ച് കേരളത്തിൽ ബാങ്ക് അവധി.
ഏപ്രിൽ 11 - ഈദ് പ്രമാണിച്ച് ചണ്ഡീഗഡ്, ഗാംഗ്‌ടോക്ക്, ഇംഫാൽ, കൊച്ചി, ഷിംല, തിരുവനന്തപുരം എന്നിവിടങ്ങളൊഴികെ ബാങ്കുകൾക്ക് അവധി.
ഏപ്രിൽ 15 - ഹിമാചൽ ദിനമായതിനാൽ ഗുവാഹത്തിയിലെയും ഷിംലയിലെയും ബാങ്കുകൾ അടഞ്ഞുകിടക്കും.
ഏപ്രിൽ 17 - രാമനവമി പ്രമാണിച്ച് അഹമ്മദാബാദ്, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ഡെറാഡൂൺ, ഗാംഗ്‌ടോക്ക്, ഹൈദരാബാദ്, ജയ്പൂർ, കാൺപൂർ, ലഖ്‌നൗ, പട്‌ന, റാഞ്ചി, ഷിംല, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്കുകൾ തുറക്കില്ല.
എല്ലാ മാസവും ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ബാങ്കുകൾക്ക് അവധിയാണ്. ഏപ്രിൽ 7 (ഞായർ), ഏപ്രിൽ 13 (രണ്ടാം ശനി), ഏപ്രിൽ 14 (ഞായർ), ഏപ്രിൽ 21 (ഞായർ), 27 ഏപ്രിൽ (4 ശനി), 28 ഏപ്രിൽ (ഞായർ) എന്നീ ദിവസങ്ങളിൽ രാജ്യത്തെ എല്ലാ ബാങ്കുകളും അടഞ്ഞുകിടക്കും