റെക്കോർഡ് കുടിയേറ്റം; തൊഴിൽ വിസയിൽ നിയന്ത്രണങ്ങളുമായി ഈ രാജ്യം

കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുൻവർഷത്തെ ഇതേ കാലയളവിൽ  അനുവദിച്ചതിന്റെ പകുതി മാത്രം പുതിയ പഠന വിസകൾ ആണ് ന്യൂസിലാൻഡ് നൽകിയത്.

After Australia, New Zealand tightens work visa rules for immigrants

നൈപുണ്യം ആവശ്യമില്ലാത്ത മേഖലകളിലേക്കുള്ള തൊഴിൽ വിസ നിയന്ത്രിക്കുന്നതിനുള്ള നടപടികളുമായി ന്യൂസിലാൻഡ്.  കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ റെക്കോർഡ് കുടിയേറ്റം കണക്കിലെടുത്താണ് തൊഴിൽ വിസയിൽ പരിഷ്കരണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.   കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉറപ്പാക്കുന്നതും, മിക്ക  തൊഴിൽ വിസകൾക്കും മിനിമം വൈദഗ്ധ്യവും പ്രവൃത്തി പരിചയവും നിർബന്ധമാക്കുന്നതും ഉൾപ്പെടെയുള്ളവയാണ് ന്യൂസിലാൻഡ് ഏർപ്പെടുത്തുന്നത്. . കൂടാതെ, കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾക്കുള്ള പരമാവധി തുടർച്ചയായ താമസ കാലയളവ്  മൂന്ന് വർഷമായി പരിമിതപ്പെടുത്തും, നേരത്തെ ഇത്  അഞ്ച് വർഷമായിരുന്നു .ട്രക്ക്, ബസ് ഡ്രൈവർമാർക്കുള്ള വർക്ക് ടു റെസിഡൻസും അവസാനിപ്പിച്ചു. ഡ്രൈവർമാർക്കുള്ള ക്ഷാമം പരിഹരിക്കപ്പെട്ടതോടെയാണിത്. 

കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുൻവർഷത്തെ ഇതേ കാലയളവിൽ  അനുവദിച്ചതിന്റെ പകുതി മാത്രം പുതിയ പഠന വിസകൾ ആണ് ന്യൂസിലാൻഡ് നൽകിയത്. ജൂലൈ 1 നും ഒക്ടോബർ 31 നും ഇടയിൽ സർക്കാർ 3,102 വിസകൾ അനുവദിച്ചു, ഇത് മുൻ വർഷം ഇതേ കാലയളവിൽ അനുവദിച്ച 6,462 വിസകളുടെ 48% മാത്രമാണിത്. വാടകയും വീടുവിലയും ഉയരുന്നത് കുടിയേറ്റത്തിലെ വർധനയുടെ ഫലമാണെന്നും ഇതാണ് പണപ്പെരുപ്പത്തിന് കാരണമാകുന്നതെന്നുമാണ് ന്യൂസിലാൻഡ് സർക്കാർ കരുതുന്നത്. അതേ സമയം  സെക്കൻഡറി അധ്യാപകരെപ്പോലെ ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകർഷിക്കുന്നതിലും നിലനിർത്തുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡ്   പറഞ്ഞു. നൈപുണ്യ ദൗർലഭ്യം ഇല്ലാത്ത ജോലികൾക്കായി ന്യൂസിലൻഡുകാർക്ക്  മുൻഗണന ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 
2022-ൽ, ന്യൂസിലൻഡിലേക്ക് 173,000 കുടിയേറ്റക്കാരാണ് എത്തിയത്. ഇതോടെ രാജ്യത്തിലെ ജനസംഖ്യ 5.1 ദശലക്ഷം കടന്നു.

കുടിയേറ്റ തൊഴിലാളികളെ നിയമിക്കുന്നതിന് മുമ്പ് അവർക്ക് പ്രത്യേക യോഗ്യതകളും വൈദഗ്ധ്യവും ഉണ്ടെന്ന് ഉറപ്പാക്കുന്നത് തൊഴിലുടമകളുടെ ചുമതലയാണെന്ന് സർക്കാർ വ്യക്തമാക്കി. നേരത്തെ  ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ   രാജ്യത്തേക്കുള്ള കുടിയേറ്റം വർധിക്കുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു . ഇതേ തുടർന്നാണ് കുടിയേറ്റം നിയന്ത്രിക്കുന്നതിനുതകുന്ന നടപടികളുമായി ഇമിഗ്രേഷൻ  മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. കോവിഡിന് ശേഷം തൊഴിലാളികളുടെ ക്ഷാമം നേരിട്ടപ്പോഴാണ് ന്യൂസിലാൻഡ് കുടിയേറ്റ നയം ഉദാരമാക്കിയത് . 

Latest Videos
Follow Us:
Download App:
  • android
  • ios