മുൻകൂർ നികുതി അടയ്ക്കുന്നതിൽ പരാജയപ്പെട്ടോ? പിഴകളെ കുറിച്ച് അറിഞ്ഞിരിക്കാം

നികുതിദായകർ വർഷാവസാനം ഒറ്റയടിക്ക് അടയ്‌ക്കുന്നതിന് പകരം മുൻകൂറായി അടയ്‌ക്കേണ്ട നികുതിയാണ് മുൻകൂർ നികുതി. സമയപരിധിക്കുള്ളിൽ മുൻകൂർ നികുതി അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, പിഴ അടയ്‌ക്കേണ്ടിവരും

Advance tax: Last instalment deadline on March 15.if failed to pay know about the fine

2024 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ മുൻകൂർ നികുതിയുടെ  ഗഡു അടയ്ക്കേണ്ട അവസാന അവസരം നഷ്ടപ്പെടുത്തിയോ? എന്തുചെയ്യും?. നികുതിദായകർ വർഷാവസാനം ഒറ്റയടിക്ക് അടയ്‌ക്കുന്നതിന് പകരം മുൻകൂറായി അടയ്‌ക്കേണ്ട നികുതിയാണ് മുൻകൂർ നികുതി. ടിഡിഎസ് കിഴിച്ചതിന് ശേഷം ഏതെങ്കിലും സാമ്പത്തിക വർഷത്തേക്ക് ഒരു നികുതിദായകൻ്റെ കണക്കാക്കിയ വാർഷിക നികുതി ബാധ്യത 10,000 രൂപയിൽ കൂടുതലാണെങ്കിൽ, അയാൾ മുൻകൂർ നികുതി അടയ്‌ക്കേണ്ടതുണ്ട്. 

ഈ സാമ്പത്തിക വർഷത്തെ  അഡ്വാൻസ് ടാക്‌സിൻ്റെ നാലാമത്തെയും അവസാനത്തെയും ഗഡു അടയ്‌ക്കേണ്ട  അവസാന സമയപരിധി മാർച്ച് 15 ആയിരുന്നു. പേയ്‌മെൻ്റ് സമയപരിധി നഷ്‌ടമായാൽ, നികുതിദായകർ സെക്ഷൻ 234 ബി, 243 സി എന്നിവ പ്രകാരം പിഴകൾക്ക് ബാധ്യസ്ഥരാകും.

സമയപരിധിക്കുള്ളിൽ മുൻകൂർ നികുതി അടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ, പിഴ അടയ്‌ക്കേണ്ടിവരും. ഇതിനുപുറമെ, കാലതാമസത്തിന്  പലിശയും നൽകേണ്ടിവരും. ആദായനികുതി നിയമത്തിലെ സെക്ഷൻ 208 പ്രകാരം, 10,000 രൂപയിൽ കൂടുതൽ നികുതി ബാധ്യതയുള്ളവർ മുൻകൂർ നികുതി അടയ്‌ക്കേണ്ടതാണ്. ജോലിയുള്ള ആളുകൾ, ഫ്രീലാൻസർമാർ, ബിസിനസുകാർ, മറ്റേതെങ്കിലും രീതിയിൽ പണം സമ്പാദിക്കുന്ന ആളുകൾ എന്നിവർക്ക് ഇത് ബാധകമാണ്.  പ്രായം 60 വയസ്സിന് മുകളിലാണെങ്കിലോ, ഏതെങ്കിലും തരത്തിലുള്ള ബിസിനസ്സ് ചെയ്യാത്തവരോ ആണെങ്കിൽ  മുൻകൂർ നികുതി അടയ്ക്കേണ്ട.

സാധാരണ നികുതി പോലെ വർഷത്തിൽ ഒരിക്കൽ ഒറ്റത്തവണയായി അഡ്വാൻസ് ടാക്സ് അടക്കേണ്ടതില്ല, ഗഡുക്കളായി അടക്കാം. ഇത് എല്ലാ പാദത്തിലും അടയ്‌ക്കേണ്ടതാണ്. അതിന്റെ തീയതി ആദായ നികുതി വകുപ്പാണ് തീരുമാനിക്കുന്നത്. 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ, ഈ തീയതികൾ ജൂൺ 15, സെപ്റ്റംബർ 15, ഡിസംബർ 15, മാർച്ച് 15 എന്നിവയാണ്.മുൻകൂർ നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ, സെക്ഷൻ 234 ബി, 234 സി എന്നിവ പ്രകാരം പിഴ ചുമത്തും. മുൻകൂർ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തിനോ നികുതി അടയ്‌ക്കുന്നതിൽ കുറവുണ്ടായതിനോ സെക്ഷൻ 234 ബി ചുമത്തുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios