നഷ്ടം സഹിക്കാന്‍ വയ്യ, വില്‍മറുമായി പിരിയാന്‍ അദാനി

ഭക്ഷ്യഎണ്ണ, അരി, ഗോതമ്പ് പൊടി, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര തുടങ്ങിയ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളാണ് അദാനി വില്‍മര്‍ വിപണിയിലെത്തിക്കുന്നത്. ഐടിസി ലിമിറ്റഡ്, യുണിലിവര്‍ തുടങ്ങിയ കമ്പനികളോടാണ് അദാനി വില്‍മര്‍ മല്‍സരിക്കുന്നത്.

Adani in talks to exit JV with Wilmar apk

തുടര്‍ച്ചയായ സാമ്പത്തിക നഷ്ടം കാരണം സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഉപഭോക്തൃ ഉല്‍പ്പന്ന കമ്പനിയായ വില്‍മറുമായുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് അദാനി ഉടന്‍ പിന്‍മാറിയേക്കും. ഈ മാസം തന്നെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് അദാനിയുടെ പദ്ധതി. സംയുക്ത സംരംഭത്തില്‍ അദാനിയുടെ പക്കലുള്ള 43.97 ശതമാനം ഓഹരികള്‍ മറ്റാര്‍ക്കെങ്കിലും വില്‍ക്കാനാണ് തീരുമാനം. ഓഹരി വില്‍പനയിലൂടെ 25,000 കോടി രൂപ മുതല്‍ 30,000 കോടി രൂപ വരെ സമാഹരിക്കാനാകുമെന്നാണ് അദാനിയുടെ പ്രതീക്ഷ. അദാനി വില്‍മറില്‍ 43.97 ശതമാനം ഓഹരികളാണ് വില്‍മറിന്‍റെ പക്കലുള്ളത്. ബാക്കി 12.06 ഓഹരികളികള്‍ പൊതുനിക്ഷേപകരുടെ പക്കലാണുള്ളത്.

ഭക്ഷ്യഎണ്ണ, അരി, ഗോതമ്പ് പൊടി, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര തുടങ്ങിയ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളാണ് അദാനി വില്‍മര്‍ വിപണിയിലെത്തിക്കുന്നത്. ഐടിസി ലിമിറ്റഡ്, യുണിലിവര്‍ തുടങ്ങിയ കമ്പനികളോടാണ് അദാനി വില്‍മര്‍ മല്‍സരിക്കുന്നത്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഭക്ഷ്യ എണ്ണവിലയിലെ കുത്തനെയുണ്ടായ ഇടിവുകാരണം കമ്പനി നഷ്ടം നേരിട്ടിരുന്നു. സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ 131 കോടിയാണ് കമ്പനിയുടെ നഷ്ടം. ഇതേ തുടര്‍ന്ന് കമ്പനിയുടെ ഓഹരി വിലയിലും ഇടിവുണ്ടായി. കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി വില 20 ശതമാനമാണ് താഴ്ന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 49 കോടി രൂപയും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 607 കോടി രൂപയും ലാഭമുണ്ടാക്കിയ സ്ഥാനത്താണ് കനത്ത നഷ്ടത്തിലേക്ക് അദാനി വില്‍മര്‍ കൂപ്പുകുത്തിയത്.

പതിനായിരത്തിലധികം വിതരണക്കാരാണ് അദാനി വില്‍മറിന് രാജ്യമെമ്പാടുമായി ഉള്ളത്. 114 ദശലക്ഷം വീടുകളില്‍ അദാനി വില്‍മറിന്‍റെ ഉല്‍പ്പന്നങ്ങള്‍ എത്തുന്നുവെന്നാണ് കണക്ക്

Latest Videos
Follow Us:
Download App:
  • android
  • ios