60-ന് മുകളിൽ പ്രായമുള്ളവരാണോ? കാത്തിരിക്കുന്നത് വമ്പൻ ആനുകൂല്യങ്ങൾ

മുതിർന്ന പൗരനാണോ? രാജ്യം അനുവദിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ അറിയാതെ പോകരുത്. യാത്ര മുതൽ ആരോഗ്യം വരെയുള്ള കാര്യങ്ങളിൽ ലഭിക്കുന്ന മുൻഗണകൾ അറിയാം 
 

7 Financial Benefits Of Being A Senior Citizen In India APK

ന്ത്യൻ നിയമപ്രകാരം അറുപതു വയസോ അതിനു മുകളിലോ പ്രായമുള്ള ഇന്ത്യൻ പൗരനായ ഒരാളെ ഒരു മുതിർന്നപൗരൻ എന്നാണ് അർത്ഥമാക്കുന്നത്. വാർദ്ധക്യത്തിലെത്തിയവരെ പലപ്പോഴും സ്വന്തക്കാർ പോലും അവഗണിക്കുന്ന സ്ഥിതിയുമുണ്ട്. മുതിർന്നപൗരൻമാർക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങളെക്കുറിച്ച് പലർക്കും അറിയില്ലെന്നതാണ് വാസ്തവം. സാമ്പത്തിക സുരക്ഷിതത്വം നൽകുക, റിട്ടയർമെന്റ് വർഷങ്ങളിൽ  സാമ്പത്തിക ഭാരം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മുതിർന്ന പൗരൻമാർക്ക് ഇളവുകൾ അനുവദിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്ത് മുതിർന്ന പൗരനുളള ചില പ്രധാന സാമ്പത്തിക നേട്ടങ്ങൾനോക്കാം.

ALSO READ: പാട്ടുപാടി വിജയം ആഘോഷിച്ച് മുകേഷ് അംബാനി; ഒപ്പം കൂടി നിത അംബാനിയും ഇഷ അംബാനിയും

നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശനിരക്ക്

സ്ഥിര നിക്ഷേപങ്ങൾ, ആവർത്തന നിക്ഷേപങ്ങൾ, സേവിംഗ്‌സ് അക്കൗണ്ടുകൾ എന്നിവയിൽ സാധാരണ പൗരന്മാരേക്കാൾ ഉയർന്ന പലിശ നിരക്കിന് മുതിർന്ന പൗരന്മാർക്ക് ലഭിക്കും. ഈ  ഉയർന്ന നിരക്കുകൾ അവരുടെ സമ്പാദ്യത്തിലൂടെ മികച്ച വരുമാനം നേടാനും റിട്ടയർമെന്റ് വർഷങ്ങളിൽ  അധിക വരുമാന സ്രോതസ്സ് നൽകാനും സഹായിക്കുന്നു.

ഡോർ-സ്റ്റെപ്പ് ബാങ്കിംഗ്സേവനങ്ങൾ

ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും  ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റുകൾ  പോലുളള  സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കാൻ ബാങ്കുകൾ ബാധ്യസ്ഥരാണ്. 70 വയസോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് കെവൈസി, ക്യാഷ് ഡെപ്പോസിറ്റ്, പിൻവലിക്കൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകണമെന്നും    വ്യവസ്ഥയുണ്ട്.  ഒരു കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെട്ടാൽ, ഡോർ-സ്റ്റെപ്പ് ബാങ്കിംഗ് സേവനങ്ങൾ വീട്ടുപടിക്കലെത്തും

ALSO READ: മുതിർന്ന പൗരനാണോ? ഉയർന്ന പലിശയും നികുതി ആനുകൂല്യങ്ങളും സ്വന്തമാക്കാം; സർക്കാർ പിന്തുണയുള്ള ഈ സ്കീമിനെ അറിയാം

നികുതി ആനുകൂല്യങ്ങൾ

ഉയർന്ന നികുതി ഇളവുകളും, കുറഞ്ഞ നികുതി നിരക്കുകളും ഉൾപ്പെടെ വിവിധ നികുതി ആനുകൂല്യങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് അർഹതയുണ്ട്. മുതിർന്ന പൗരന്മാർക്കുള്ള നികുതി ഇളവ് പരിധി സാധാരണ പൗരന്മാരേക്കാൾ കൂടുതലുമാണ്, മാത്രമല്ല  മെഡിക്കൽ ബില്ലുകൾ, ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ, ചില സ്കീമുകളിലെ നിക്ഷേപം തുടങ്ങിയവയ്ക്ക്  ടാക്സ് എക്സംപ്,ൻ ക്ലെയിം ചെയ്യാം.

പെൻഷൻ പദ്ധതികൾ

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS), നാഷണൽ പെൻഷൻ സിസ്റ്റം (NPS), പ്രധാനമന്ത്രി വയ വന്ദന യോജന (PMVVY) എന്നിങ്ങനെയുള്ള നിരവധി പെൻഷൻ സ്കീമുകൾ ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് മാത്രമായുള്ളതാണ്.  ഈ സ്കീമുകൾ മുതിർന്ന പൗരന്മാർക്ക് നിശ്ചിത വരുമാനവും ലഭ്യമാക്കുന്നു

പൊതു ഗതാഗതം

ബസിലോ ട്രെയിനിലോ യാത്ര ചെയ്യുന്ന മുതിർന്ന പൗരന്മാർക്ക് നിരവധി മുൻഗണന ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട.50% വരെ ഇളവുകൾ ഇത്തരത്തിൽ അനുവദിക്കാറുണ്ട്., ഇത് മുതിർന്ന പൗരന്മാരെ ഗതാഗത ചെലവിൽ പണം ലാഭിക്കാൻ സഹായിക്കുന്നു.

ALSO READ:  ബാങ്ക് അക്കൗണ്ട് ഒരു ബ്രാഞ്ചിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റണോ? ഇനി വളരെ എളുപ്പം

ആരോഗ്യ ഇൻഷുറൻസ്

മുതിർന്ന പൗരന്മാർക്ക് രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്, അതുകൊണ്ടുതന്നെ ഇടയ്ക്കിടെ  മെഡിക്കൽ പരിശോധനകളും നടത്തേണ്ടിവരും. മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾക്ക് നിരവധി ആരോഗ്യ ഇൻഷുറൻസ് സ്കീമുകൾ ലഭ്യമാണ്. ഈ സ്കീമുകൾ സമഗ്രമായ കവറേജ് വാഗ്ദാനം ചെയ്യുകയും മെഡിക്കൽ എമർജൻസിവരുമ്പോൾ  സാമ്പത്തിക സഹായം നൽകുകയും ചെയ്യുന്നു.

വസ്തു നികുതിയിൽ നിന്ന് ഒഴിവാക്കൽ

ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ മുതിർന്ന പൗരന്മാർക്ക് സ്വത്ത് നികുതി ഇളവുകൾ വാഗ്ദാനം ചെയ്യുന്നുണ്ട  അതായത്   ചില സംസ്ഥാനങ്ങൾ മുതിർന്ന പൗരൻമാരെ വസ്തു നികുതി അടയ്ക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട് എന്ന് ചുരുക്കം.

Latest Videos
Follow Us:
Download App:
  • android
  • ios