ഐഡന്റിറ്റിയുമായി ടൊവിനോ, അപ്‍ഡേറ്റും പുറത്ത്

ടൊവിനോയുടെ ഐഡന്റിറ്റിയുടെ അപ്‍ഡേറ്റ് പുറത്തുവിട്ടു.

Tovino Thomas starrer upcoming film Identity update out hrk

ടൊവിനോ തോമസ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി. ചിത്രം റിലീസാകുക അടുത്ത വര്‍ഷമായിരിക്കും. ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. നാലാം തിയ്യതി ടൊവിനോ ചിത്രത്തന്റെ ടീസര്‍ പുറത്തുവിടും.

അഖിൽ പോളും അനസ് ഖാനുമാണ് സംവിധാനം നിര്‍വഹിക്കുന്നത്. ടൊവിനോ തോമസിന്റെ ഫോറൻസിക്കിന്റെ തിരക്കഥയും സംവിധാനവും അഖിൽ പോളും അനസ് ഖാനുമായിരുന്നു. 2018 എന്ന ഹിറ്റ് മലയാള ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫര്‍ അഖിൽ ജോക്‍ജാണ് ചായാഗ്രഹണം. സംഗീതം പകരുന്നത് ജേക്സ് ബിജോയ്‍യാണ്.എഡിറ്റർ ചമൻ ചാക്കോ ആണ്.എം ആർ രാജാകൃഷ്‍ണൻ ആണ് ചിത്രത്തിന്റെ സൗണ്ട് മിക്സിങ്.സൗണ്ട് ഡിസൈൻ സിങ്ക് സിനിമയാണ്.

മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ഉൾപ്പടെ ശ്രീകൃഷ്‍ണപ്പരുന്ത്‌, ഭ്രമരം തുടങ്ങിയ പതിനാലോളം സിനിമകൾ നിർമ്മിച്ച രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് 'ഐഡന്റിറ്റി'യും നിർമ്മിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റിയുടെ ചിത്രീകരണം  രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ്  നടത്തിയത്. ഡോക്ടർ, തുപ്പറിവാലൻ, ഹനുമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച വിനയ് റായ്‍ക്ക് പുറമേ ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, അർജുൻ രാധാകൃഷ്‍ണൻ, വിശാഖ് നായർ എന്നിങ്ങനെ വൻ താര നിരയാണ് 'ഐഡന്റിറ്റി'യിൽ ഉള്ളത്. യാനിക് ബെൻ, ഫീനിക്സ് പ്രഭു എന്നിവര്‍ ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫിയും മേക്ക് അപ്പ്‌ റോണക്സ് സേവ്യർ, കോസ്റ്റും ഗായത്രി കിഷോർ, പിആർഒ  വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാറും ആണ്.

അജയന്റെ രണ്ടാം മോഷണമാണ് ടൊവിനോയുടേതായി ഒടുവില്‍ എത്തിയത്. അജയന്റെ രണ്ടാം മോഷണം സിനിമയുടെ സംവിധാനം ജിതിൻ ലാലാണ്. ജോമോൻ ടി ജോണാണ് ടൊവിനോ ചിത്രത്തിന്റെ ഛായാഗ്രാഹണം. സുരഭി ലക്ഷ്‍മി, രോഹിണി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, രാജേന്ദ്രൻ എന്നിവര്‍ മറ്റ് വേഷങ്ങളിലുള്ളപ്പോള്‍ ധിബു നിനാൻ തോമസ് സംഗീതവും തിരക്കഥ എഴുതിയിരിക്കുന്നത് സുജിത്ത് നമ്പ്യാരും ആണ്.

Read More: മഹാരാജ ചൈനയിലേക്ക്, ചിത്രം പ്രിവ്യു ഷോകളില്‍ നിന്ന് നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios