യുപിഐ ഇടപാട് പരാജയപ്പെട്ടോ? കാരണം അറിയുകതന്നെ വേണം

മറ്റേതൊരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനെയും പോലെ, ന്യൂനതകൾ ഇതിനുമുണ്ട്. ചിലപ്പോൾ യുപിഐ ഇടപാടുകൾ പരാജയപ്പെടുന്നത് ഇതിന് ഉദാഹരണമാണ്. 

7 crucial things to do when your UPI transaction fails apk

യുപിഐ ഇന്ന് വളരെ ജനകീയമായിട്ടുള്ള പേയ്മെന്റ് രീതിയാണ്. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളിൽ വിപ്ലവം സൃഷ്ടിച്ച തത്സമയ പേയ്‌മെന്റ് സംവിധാനമായിരുന്നു  യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തത്. ഇത് ഉപയോക്താക്കൾക്ക് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് വളരെ എളുപ്പത്തിൽ സ്മാർട്ട്‌ഫോണുകൾ വഴി പണം കൈമാറാം. അതേഅസമയം മറ്റേതൊരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിനെയും പോലെ, ന്യൂനതകൾ ഇതിനുമുണ്ട്. ചിലപ്പോൾ യുപിഐ ഇടപാടുകൾ പരാജയപ്പെടുന്നത് ഇതിന് ഉദാഹരണമാണ്. 

ALSO READ: ലേലം വിളി തുടങ്ങാം, വില 100 രൂപ മുതല്‍; പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം

യുപിഐ ഇടപാട് പരാജയപ്പെട്ടാൽ എന്ത് ചെയ്യും? നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്  വ്യക്തമായ ധാരണ ഉണ്ടാകണം 

1. ബാങ്ക് ബാലൻസ് പരിശോധിക്കുക: 

യുപിഐ ഇടപാട് പരാജയപ്പെട്ടാൽ ഉടനെ അക്കൗണ്ട് ബാലൻസ് പരിശോധിക്കണം. ചിലപ്പോൾ, ലിങ്ക് ചെയ്‌ത ബാങ്ക് അക്കൗണ്ടിൽ മതിയായ പണമില്ലാത്തതിനാൽ ഇടപാട് പരാജയപ്പെട്ടേക്കാം. ഇനി ഉണ്ടെങ്കിൽ, ഇത്അന്വേഷിക്കുകയും നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമർ കെയറിനെ വിളിക്കുകയും വേണം.

2. ഇടപാട് നില പരിശോധിക്കുക: 

ഓരോ യുപിഐ  ഇടപാടിനും എൻപിസിഐ ഒരു യുണീക്ക് ട്രാൻസാക്ഷൻ റഫറൻസ് നമ്പർ നൽകും. ഈ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ ഇടപാടിന്റെ നില പരിശോധിക്കണം. 

ALSO READ: മകന്റെ വിവാഹ തീയതി പറഞ്ഞ് മുകേഷ് അംബാനി; അനന്ത് - രാധിക വിവാഹ മാമാങ്കം എന്ന്?

3. ബാങ്കുമായി ബന്ധപ്പെടുക: 

ഇടപാട് പരാജയപ്പെടുകയും നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് തുക ഡെബിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ, ഉടൻ തന്നെ നിങ്ങളുടെ ബാങ്കിനെയോ യുപിഐ   സേവന ദാതാവിനെയോ ബന്ധപ്പെടണം. പ്രശ്നം പരിഹരിക്കാൻ, അവർക്ക് യുപിഐ ഇടപാട് ഐഡി, യുടിആർ നമ്പർ, ഇടപാട് സമയം, തീയതി തുടങ്ങിയ ആവശ്യമായ എല്ലാ വിശദാംശങ്ങളും നൽകണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios