സേവിംഗ്സ് അക്കൗണ്ടിലെ തുകയ്ക്ക് 7 ശതമാനത്തിന് മുകളിൽ പലിശ; ഗംഭീര ഓഫറുമായി ഈ ബാങ്ക്
മിക്ക ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടിന് കുറഞ്ഞ പലിശനിരക്കാണ് നൽകുക. എന്നാൽ സേവിംഗ്സ് അക്കൗണ്ടിന് സ്ഥിരനിക്ഷേപ പലിശ നൽകുന്ന ഒരു ബാങ്ക് പരിചയപ്പെടാം.
സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശനിരക്കുകൾ നൽകുമ്പോഴും മിക്ക ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടിന് കുറഞ്ഞ പലിശനിരക്കാണ് നൽകുക. എന്നാൽ സേവിംഗ്സ് അക്കൗണ്ടിന് സ്ഥിരനിക്ഷേപ പലിശ നൽകുന്ന ഒരു ബാങ്ക് പരിചയപ്പെടാം. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കാണ് സേവിംഗ്സ് അക്കൗണ്ടിലെ പണത്തിന് 7 ശതമാനത്തിന് മുകളിൽ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, 2023 ഓഗസ്റ്റ് 1 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്. നിലവിൽ ഉപഭോക്താക്കളുടെ സമ്പാദ്യത്തിന് 7.50 ശതമാനം വരെയെന്ന ഏറ്റവും ഉയർന്ന പലിശനിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്..
ഫിൻകെയർ ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പലിശനിരക്ക്
ഒരു ലക്ഷം രൂപ വരെയുള്ള സേവിംഗ്സ് അക്കൗണ്ട് ബാലൻസിന് 3.51 ശതമാനമാണ് പലിശനിരക്ക്. ഒരു ലക്ഷത്തിന് മുകളിൽ 2 ലക്ഷം രൂപ ബാലൻസിന് 5.11 ശതമാനമാണ് പലിശനിരക്ക്. 2 ലക്ഷത്തിന് മുകളിലും 5 ലക്ഷം രൂപ 7.11വും, 5 ലക്ഷത്തിനും 25 ലക്ഷത്തിനുമിടയിൽ 7.25 ശതമാനവമാണ് പലിശനിരക്ക്. 50 ലക്ഷം വരെ 7.25 ശതമാനം പലിശയും, 50 ലക്ഷത്തിനും 2 കോടിയ്ക്കുമിടയിലെ സേവിംഗ്സ് അക്കൗണ്ടിന് 7.50 ശതമാനവുമാണ് പലിശനിരക്ക്.
ഫിൻകെയർ ബാങ്ക് സ്ഥിരനിക്ഷേപങ്ങൾക്ക് 9 ശതമാനത്തിന് മുകളിൽ പലിശ ലഭ്യമാക്കുന്നുണ്ട്. മുതിർന്ന പൗരൻമാർക്കാണ് ഈ ഉയർന്ന നിരക്ക് ലഭ്യമാക്കുന്നത്. 18 മാസവും 1 ദിവസം മുതൽ 24 മാസം വരെ കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്ക് സാധാരണ വിഭാഗത്തിന് 7.80 ശതമാനം എന്ന ഉയർന്ന നിരക്കാണ് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം