ഇനി 12 മണിക്കൂർ മാത്രം! ആദായ നികുതി റിട്ടേൺ ഇനിയും ഫയൽ ചെയ്യാത്തവർ ശ്രദ്ധിക്കുക

ഞായറാഴ്ച വൈകിട്ട് 6.30 വരെ ആദായനികുതി വെബ്സൈറ്റിൽ ലോഗിൻ ചെയ്തവരുടെ എണ്ണം 1.3 കോടിയാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.
നേരത്തെ സിബിഡിടി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് 1 മണി വരെയുള്ള ഫയലിംഗുകൾ 5.8 കോടിയാണ്.

24 hours to go  ITR filings beat last years mark hit 6 crore APK

ദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി ശേഷിക്കുന്നത് 12  മണിക്കൂർ മാത്രമാണ്. അതിനുള്ളിൽ ഐടിആർ ഫയൽ ചെയ്‌തില്ലെങ്കിൽ പിഴ നൽകേണ്ടി വരും. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തവരുടെ എണ്ണം ആറ് ലക്ഷം കഴിഞ്ഞതായി ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. 

കഴിഞ്ഞ വർഷത്തെ കണക്കുകൾ ഞായറാഴ്ച ഉച്ചയോടെ തന്നെ മറികടന്നു എന്നാണ് ആദായ നികുതി വകുപ്പ് പറയുന്നത്.  ഞായറാഴ്ച വൈകുന്നേരത്തോടെ വാർഷിക ഫയലിംഗുകൾ ആറ് കോടിയിലെത്തി. ഞായറാഴ്ച വൈകുന്നേരം 6.30 വരെ 26.8 ലക്ഷം റിട്ടേണുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് സിബിഡിടി പറഞ്ഞു

ജൂലൈ 31 ആണ് റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി. ഈ തിയതിക്കുള്ളിൽ ഫയൽ ചെയ്യാത്തവർക്ക് ഡിസംബർ 31 വരെ ഫയൽ ചെയ്യാനുള്ള അവസരം ഉണ്ട്. എന്നാൽ അവർ 5,000 രൂപ വരെ പിഴ  അടയ്‌ക്കേണ്ടിവരും.

 ALSO READ: നികുതിദായകരുടെ ശ്രദ്ധയ്ക്ക്! ഐടിആർ സമയപരിധി നീട്ടുമോ; ആദായ നികുതി വകുപ്പ് പറയുന്നത് ഇതാണ്

ഐടിആർ ഫയലിംഗ്, ടാക്സ് പേയ്മെന്റ്, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കായി നികുതിദായകരെ സഹായിക്കാൻ ഹെൽപ്പ്ഡെസ്ക് 24x7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ കോളുകൾ, തത്സമയ ചാറ്റുകൾ, സോഷ്യൽ മീഡിയകൾ എന്നിവയിലൂടെ ആദായ നികുതി വകുപ്പ് പിന്തുണ നൽകുന്നു. 

സാധാരണയായി, സമയപരിധി അവസാനിക്കറുമ്പോൾ ആദായ നികുതി പോർട്ടലുകളിലൂടെയുള്ള ഫയലിംഗ് കുത്തനെ ഉയരാറുണ്ട്. ഇതോടെ പോർട്ടൽ തകരാറിലാകാറുമുണ്ട്. എന്നാൽ ഇത്തവണ ഈ തിരക്കിനെ നേരിടാൻ  നികുതി വകുപ്പ് എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും നികുതിദായകർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അത് പരിഹരിക്കാൻ തയ്യാറെടുപ്പുകൾ നടത്തിയുണ്ടെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. 

ഞായറാഴ്ച വൈകിട്ട് 6.30 വരെ ആദായനികുതി വെബ്സൈറ്റിൽ ലോഗിൻ ചെയ്തവരുടെ എണ്ണം 1.3 കോടിയാണെന്നാണ് കണക്കാക്കിയിരിക്കുന്നത്.
നേരത്തെ സിബിഡിടി പുറത്തുവിട്ട കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് 1 മണി വരെയുള്ള ഫയലിംഗുകൾ 5.8 കോടിയാണ്.

ജൂലൈ 27 വരെ അഞ്ച് കോടിയിലധികം റിട്ടേണുകൾ ഫയൽ ചെയ്തപ്പോൾ ഏകദേശം 4.5 കോടി ഇ-വെരിഫൈ ചെയ്യുകയും ഇതിൽ 2.7 കോടി പ്രോസസ്സ് ചെയ്യുകയും ചെയ്തതായി ആദായ നികുതി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇലക്ട്രോണിക് ഫയലിംഗും പ്രോസസ്സിംഗും ഒരു മാനദണ്ഡമായി മാറിയതോടെ, റീഫണ്ടിനായി മാസങ്ങളോളം കാത്തിരിക്കുന്നതിന് പകരം നികുതിദായകർക്ക് ദിവസങ്ങൾക്കുള്ളിൽ റീഫണ്ട് നേടാൻ കഴിയുന്നുണ്ട്. .
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios