1,677 കോടിയുടെ മാർബിൾ കൊട്ടാരം; വില്പനയ്‌ക്കെത്തി ദുബായിലെ ഏറ്റവും വിലയേറിയ വീട്
ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള മാർബിളിൽ ഏകദേശം 80 ദശലക്ഷം ദിർഹം മുതൽ 100 ദശലക്ഷം ദിർഹം വരെ ഉപയോഗിച്ചാണ് ഈ വീട് നിർമ്മിച്ചത്. ഏകദേശം 12 വർഷമെടുത്തു ഇതിന്റെ നിർമ്മാണം പൂർത്തിയാകാൻ.
ആഡംബരങ്ങളോട് പ്രിയമുള്ളവർക്കും വിലയേറിയ വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നവർക്കുമുള്ള സുവർണാവസരമാണ് വന്നിരിക്കുന്നത്. ദുബായിലെ ഏറ്റവും വിലയേറിയ വീട് വില്പനയ്ക്ക്. 204 മില്യൺ ഡോളർ അതായത് ഏകദേശം 1,677 കോടി രൂപ വിലമതിക്കുന്ന ഈ വീട് മാർബിൾ പാലസ് എന്നാണ് അറിയപ്പെടുന്നത്. സോത്ത്ബൈസ് ഇന്റർനാഷണൽ റിയാലിറ്റിയിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഈ വീട് 70,000 ചതുരശ്ര അടിയിലാണ് വ്യാപിച്ചു കിടക്കുന്നത്. ദുബായിലെ എമിറേറ്റ്‌സ് ഹിൽസിന് സമീപം ഗേറ്റഡ് കമ്മ്യൂണിറ്റിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്.
അതിഗംഭീരവും കുറ്റമറ്റതുമായ അലങ്കാരപ്പണികളും വിസ്മയിപ്പിക്കുന്ന അകത്തളങ്ങളുമാണ് ഈ വീടിന്റെ സവിശേഷത. പവിഴ പുറ്റുകൾ നിറഞ്ഞ ഒരു ക്രിസ്റ്റൽ ഡൈനിംഗ് ടേബിൾ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. 16 കാറുകൾ വരെ പാർക്ക് ചെയ്യാൻ കഴിയുന്ന ഗാരേജ്, 24 കാരറ്റ് ഗോൾഡ് ജക്കൂസി (ബ്ലൂടൂത്ത്, എൽഇഡി ലൈറ്റുകൾ, മസാജ് ജെറ്റുകൾ മുതലായവ വരുന്ന ഹോട്ട് ബാത്ത് ടബ്ബ്) തിളക്കുന്ന വെള്ളം നിറച്ച ജനറേറ്ററിൽ നിന്നുള്ള നീരാവി ഉപയോഗിച്ച് നിർമ്മിച്ച സ്റ്റീം റൂമുകൾ 2153 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഇൻഡോർ ടെക്നോ-ജിം സ്പേസ് എന്നിവയുൾപ്പെടെ നിരവധി ആധുനിക സൗകര്യങ്ങളടങ്ങിയതാണ് ഈ വീട്. എന്നാൽ, അഞ്ച് കിടപ്പുമുറികൾ മാത്രാമേ ഇവിടെയുള്ളു. ഈ മാളികയിൽ 4,000 ചതുരശ്ര അടിയിൽ, പ്രാഥമിക കിടപ്പുമുറി മിക്ക വീടുകളേക്കാളും വലുതാണ്. മൂന്ന് അതിഥി കിടപ്പുമുറികളും മറ്റൊരു മിനി-പ്രൈമറി റൂമും ഉണ്ട്. സ്വർണ നിറത്തിൽ മാർബിളും ചേർന്ന ഇന്റീരിയർ ആണ് വീട് മുഴുവനായും ഉപയോഗിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ ഭക്ഷണത്തിനും വിനോദത്തിനുമായി മുറികളുണ്ട്. 19 ബാത്ത്റൂമുകൾ, ഇൻഡോർ, ഔട്ട്ഡോർ പൂളുകൾ, 80,000 ലിറ്റർ കോറൽ റീഫ് അക്വേറിയം, ഒരു പവർ സബ്സ്റ്റേഷൻ എന്നിവയാണ് മറ്റ് സൗകര്യങ്ങൾ. 19-ആം നൂറ്റാണ്ടിലെയും 20-ആം നൂറ്റാണ്ടിലെയും പ്രതിമകളും പെയിന്റിംഗുകളും കൊണ്ട് വീട് ഇപ്പോൾ അലങ്കരിച്ചിരിക്കുന്നു
ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള മാർബിളിൽ ഏകദേശം 80 ദശലക്ഷം ദിർഹം മുതൽ 100 ദശലക്ഷം ദിർഹം വരെ ഉപയോഗിച്ചാണ് ഈ വീട് നിർമ്മിച്ചത്. ഏകദേശം 12 വർഷമെടുത്തു ഇതിന്റെ നിർമ്മാണം പൂർത്തിയാകാൻ. 2018 ൽ ആണ് ഇതിന്റെ പണി പൂർത്തിയായതെന്ന് പ്രോപ്പർട്ടി വിൽക്കുന്ന ലക്സബിറ്റാറ്റ് സോത്ത്ബിയുടെ ഇന്റർനാഷണൽ റിയാലിറ്റി പറയുന്നു.
രാജകൊട്ടാരങ്ങളെയും വസതികളെയും കുറിച്ചുള്ള പന്ത്രണ്ട് വർഷത്തെ കഠിനമായ ഗവേഷണത്തിന്റെയും വിശകലനത്തിന്റെയും പരിസമാപ്തിയാണ് കൊട്ടാരത്തിന്റെ ഗംഭീരമായ രൂപകൽപ്പന എന്ന് സോത്ത്ബൈസ് ഇന്റർനാഷണൽ റിയാലിറ്റിയുടെ സിഇഒ ജോർജ് അസർ പറഞ്ഞു. പാം ജുമൈറയിൽ നിന്ന് മിനിറ്റുകളും ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ ബിസിനസ് ഡിസ്ട്രിക്റ്റിൽ നിന്ന് കാറിൽ ഏകദേശം 25 മിനിറ്റുമാണ് ഇവിടേക്കുള്ള ദൂരം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഐക്കണിക് കാഴ്ചയും മാർബിൾ പാലസ് പ്രദാനം ചെയ്യുന്നു.