'അരുത് അബു അരുത്', എടിഎം ഇടപാടുകൾ നടത്തുമ്പോൾ അലസത കാണിക്കരുത്; ഈ 10 കാര്യങ്ങൾ ഓർക്കുക
ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും എടിഎം കാർഡ് തട്ടിപ്പുകൾ ഇന്ന് വ്യാപകമാണ്. തട്ടിപ്പിൽ വീഴാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്?
കയ്യിൽ പണം സൂക്ഷിക്കാതെ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നത് മോഷണം പോലുള്ളവയിൽ നിന്നും ആളുകളെ സംരക്ഷിക്കാറുണ്ട്. എന്നാൽ ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും എടിഎം കാർഡ് തട്ടിപ്പുകൾ ഇന്ന് വ്യാപകമാണ്. എടിഎം കാർഡുകളിലേക്ക് അനധികൃതമായി പ്രവേശനം നേടാനും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും തട്ടിപ്പുകാർ വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്,
തട്ടിപ്പിൽ വീഴാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്?
1) എടിഎം മെഷീനിൽ എടിഎം കാർഡ് ഉപയോഗിക്കുമ്പോൾ കീപാഡ് ശരിയായി മറയ്ക്കാൻ നിങ്ങളുടെ കൈ ഉപയോഗിക്കുക.
2) നിങ്ങളുടെ പിൻ/കാർഡ് വിശദാംശങ്ങൾ ആരുമായും പങ്കിടരുത്.
3) പിൻ ഒരിക്കലും നിങ്ങളുടെ കാർഡിൽ എഴുതരുത്.
4) നിങ്ങളുടെ കാർഡ് വിശദാംശങ്ങളോ പിൻ നമ്പറോ ആവശ്യപ്പെടുന്ന സന്ദേശങ്ങൾ, ഇമെയിലുകൾ അല്ലെങ്കിൽ ഫോൺ കോളുകൾ എന്നിവയോട് പ്രതികരിക്കരുത്.
5) നിങ്ങളുടെ ജന്മദിനം, ഫോൺ നമ്പർ അല്ലെങ്കിൽ അക്കൗണ്ട് നമ്പർ എന്നിവ പോലുള്ള എളുപ്പത്തിൽ ഊഹിക്കാവുന്ന നമ്പറുകൾ നിങ്ങളുടെ പിൻ നമ്പർ ആയി ഉപയോഗിക്കരുത്
6) നിങ്ങളുടെ ഇടപാട് രസീത് നശിപ്പിക്കുകഅല്ലെങ്കിൽ സുരക്ഷിതമായി മാറ്റിവെക്കുക.
7) ഇടപാട് ആരംഭിക്കുന്നതിന് മുമ്പ് സ്പൈ ക്യാമറകൾ ഉണ്ടോയെന്ന് നോക്കുക.
8) എടിഎം മെഷീൻ ഉപയോഗിക്കുമ്പോൾ കീപാഡ് കൃത്രിമത്വവും ഹീറ്റ് മാപ്പിംഗും സൂക്ഷിക്കുക.
9) നിങ്ങളുടെ പിന്നിൽ നിന്ന് ആരെങ്കിലും നിങ്ങളുടെ പിൻ ശ്രദ്ധിക്കുന്നുണ്ടോ എന്ന് നോക്കുക ഉണ്ടെങ്കലിൽ അവരോട് അകലം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്യുക.
10) എസ്എംഎസ് വഴിയും ഇമെയിലുകളിലൂടെയും ഇടപാട് സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക ഇല്ലെങ്കിൽ ബാങ്ക് സന്ദർശിച്ച് വിവരങ്ങൾ ധരിപ്പിക്കുക