ഭവനവായ്പക്ക് ഏറ്റവും കുറഞ്ഞ പലിശ; ഈ 10 ബാങ്കുകളുടെ നിരക്കുകൾ അറിയാം
ക്രെഡിറ്റ് സ്കോർ, തുക, വായ്പയുടെ കാലാവധി, പലിശ തരം എന്നിവയെ ആശ്രയിച്ച് ബാങ്കുകളുടെ ഭവനവായ്പ പലിശ നിരക്കുകൾ വ്യത്യാസപ്പെടുന്നു
ദില്ലി: സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമായിരിക്കും. എന്നാൽ പലപ്പോഴും ഒരു വീട് വാങ്ങാനോ നിർമ്മിക്കാനോ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ടേക്കാം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഭവനവായ്പ സഹായകമാകും. ഇനി ആദ്യമായി ഭവനവായ്പ വാങ്ങുന്നയാളോ അല്ലെങ്കിൽ വായ്പയെടുക്കാൻ പദ്ധതിയിടുന്നവരോ ആണെങ്കിൽ, അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ് പലിശ നിരക്ക്. ഭവന വായ്പയുടെ പലിശ നിരക്ക് ഒരു വർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതലാണ്. ഒരു വ്യക്തിയുടെ വരുമാനവും വായ്പ തിരിച്ചടയ്ക്കാനുള്ള കഴിവും വായ്പയുടെ യോഗ്യത നിർണ്ണയിക്കുന്ന ഒരു പ്രധാന ഘടകമായിരിക്കും.
ക്രെഡിറ്റ് സ്കോർ, തുക, വായ്പയുടെ കാലാവധി, പലിശ തരം എന്നിവയെ ആശ്രയിച്ച് ബാങ്കുകളുടെ ഭവനവായ്പ പലിശ നിരക്കുകൾ വ്യത്യാസപ്പെടുന്നു.വായ്പാ പലിശ നിരക്കിലെ ചെറിയ മാറ്റങ്ങൾ പോലും കടം വാങ്ങുന്നവരിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഭവനവായ്പകൾക്ക് ഏറ്റവും കുറഞ്ഞ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ ഇതാ
- ഇൻഡസിൻഡ് ബാങ്ക് -- കുറഞ്ഞ പലിശ നിരക്ക് പരമാവധി 8.4 ശതമാനം പലിശ നിരക്ക് 9.75 ശതമാനം
- ഇന്ത്യൻ ബാങ്ക് -- കുറഞ്ഞ പലിശ നിരക്ക് 8.45 ശതമാനം പരമാവധി പലിശ 9.1 ശതമാനം
- എച്ച്ഡിഎഫ്സി ബാങ്ക് -- കുറഞ്ഞ പലിശ നിരക്ക് 8.45 ശതമാനം പരമാവധി പലിശ 9.85 ശതമാനം
- യൂക്കോ ബാങ്ക് -- കുറഞ്ഞ പലിശ നിരക്ക് 8.45 ശതമാനം പരമാവധി പലിശ 10.3 ശതമാനം
- ബാങ്ക് ഓഫ് ബറോഡ -- കുറഞ്ഞ പലിശ നിരക്ക് 8.5 ശതമാനം പരമാവധി പലിശ 10.5 ശതമാനം
- ബാങ്ക് ഓഫ് മഹാരാഷ്ട്ര -- കുറഞ്ഞ പലിശ നിരക്ക് 8.6 ശതമാനം പരമാവധി പലിശ 10.3 ശതമാനം
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ -- കുറഞ്ഞ പലിശ നിരക്ക് 8.75 ശതമാനം പരമാവധി പലിശ 10.5 ശതമാനം
- ഐഡിബിഐ ബാങ്ക് -- കുറഞ്ഞ പലിശ നിരക്ക് 8.75 ശതമാനം പരമാവധി പലിശ 10.75 ശതമാനം
- പഞ്ചാബ് നാഷണൽ ബാങ്ക് -- കുറഞ്ഞ പലിശ നിരക്ക് 8.8 ശതമാനം പരമാവധി പലിശ 9.45 ശതമാനം