പാട്ടുകൾ ഇനിയും ഒരുങ്ങിയിട്ടില്ല; ദളപതി 67 ഓഡിയോ റൈറ്റ്സ് വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക് !
അനിരുദ്ധ് രവിചന്ദർ ആണ് ദളപതി 67 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
വിജയ്- ലോകേഷ് കനകരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ദളപതി 67നായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ ഏറെ ആവേശത്തോടൊണ് ആരാധകർ ഏറ്റെടുക്കുന്നത്. ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഈ അവസരത്തിൽ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
അനിരുദ്ധ് രവിചന്ദർ ആണ് ദളപതി 67 എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. 16 കോടിക്കാണ് ഓഡിയോ റൈറ്റ്സ് വിറ്റു പോയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെയും ഒരുക്കാത്ത ഗാനമാണ് ഇത്രയും രൂപയ്ക്ക് വിറ്റു പോയതെന്നതും ശ്രദ്ധേയമാണ്. സോണി മ്യൂസിക്കിനാണ് റൈറ്റ്സ്.
അതേസമയം, മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രഖ്യാപനം. 14 വർഷങ്ങൾക്ക് ശേഷം തൃഷയും വിജയിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ദളപതി 67ന് ഉണ്ട്. കുരുവിയില്‍ ആണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. വിജയിയുടെ കരിയറിലെ 67ത്തെ സിനിമ കൂടിയാണ് ഇത്. നെറ്റ്‍ഫ്ലിക്സിന് ആണ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ്.
'ഓരോരുത്തർക്കും അവരവരുടെ പോരാട്ടമുണ്ട്, മറ്റുള്ളവർക്ക് അത് മനസ്സിലാകണമെന്നില്ല'; വിജയ് യേശുദാസ്
ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പരമഹംസയാണ്. സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്തസംവിധാനം ദിനേശ്, ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. രാംകുമാര്‍ ബാലസുബ്രഹ്‍മണ്യമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ഗൗതം വാസുദേവ് മേനോൻ, സഞ്‍ജയ് ദത്ത്, പ്രിയ ആനന്ദ്, സാൻഡി, മിഷ്‍കിൻ, മൻസൂര്‍ അലി ഖാൻ, അര്‍ജുൻ, മാത്യു തോമസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.