പുരസ്കാര പ്രഭയിൽ 'ആടുജീവിതം'; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാര നേട്ടം

മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരം ആടുജീവിതം നേടി. 

AR Rahman Wins Hollywood Music In Media Award For Prithviraj Sukumarans Aadujeevitham

കൊച്ചി: പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരം നേടി മലയാളത്തിന്‍റെ സ്വന്തം 'ആടുജീവിതം'. വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള പുരസ്കാരമാണ് ബ്ലെസി - പൃഥ്വിരാജ് - എആർ റഹ്മാൻ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. മികച്ച ഗാനത്തിനും മികച്ച പശ്ചാത്തലസംഗീതത്തിനുമായി രണ്ടു നാമനിർദേശങ്ങളാണ് 'ആടുജീവിത'ത്തിന് ലഭിച്ചിരുന്നത്. 

ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനുപുറമേ ഫീച്ചർ ഫിലിം ഗാന വിഭാഗത്തിൽ മത്സര രംഗത്തുണ്ടായിരുന്ന മറ്റ് ചിത്രങ്ങള്‍. വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്കാരത്തിനായി എ.ആർ റഹ്മാൻ നാമനിർദേശം ചെയ്യപ്പെട്ടിരുന്നു ഗേൾ യു നോ ഇറ്റ്സ് ട്രൂ, കാ വഹായ് ടോനു, മോങ്ഗ്രൽസ്, ദ സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ദഷാഡോ ഓഫ് ദി സൺ എന്നിവയാണ് ആടുജീവിതത്തോടു മത്സരിച്ചിരുന്ന മറ്റു ചിത്രങ്ങൾ. 

സോങ്–ഓണ്‍സ്ക്രീൻ പെർഫോമൻസ് വിഭാഗത്തിൽ സഞ്ജയ് ലീലാ ബൻസാലിയും ഇന്ത്യയിൽ നിന്ന് മത്സരത്തിനുണ്ടായിരുന്നു. ഹോളിവുഡിലെ അവലോണിലാണ് പുരസ്കാര വിതരണ ചടങ്ങ് നടന്നത്. സെലീന ഗോമസ്, ഡ്വൈയ്ൻ ജോൺസൺ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബെന്യാമിന്‍റെ ലോകപ്രശ്സതമായ നോവൽ ആടുജീവിതത്തെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജാണ് കേന്ദ്രകഥാപാത്രമായ നജീബിനെ അവതരിപ്പിച്ചത്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ മേക്കോവർ ഏറെ ചർച്ചയായിരുന്നു. ചിത്രം ലോകമെങ്ങും വലിയ സ്വീകാര്യത നേടിയിരുന്നു.

വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി 'പൊങ്കാല': ഷൂട്ടിംഗ് പുരോഗമിക്കുന്നു

'കടുവയുടെ വാലാകുന്നതിലും നല്ലത് എലിയാകുന്നതാണ്': ഇന്ത്യന്‍ 2 വേഷം നിരസിച്ചതില്‍ ആര്‍ജെ ബാലാജി

Latest Videos
Follow Us:
Download App:
  • android
  • ios